ടൊവിനോ തോമസ് ചിത്രം തീവണ്ടിയുടെ കിടിലന്‍ ടീസര്‍ പുറത്ത്! കാണൂ
Recommended Video

ടൊവിനോ തോമസിന്റെതായി ഈ മാസം രണ്ടു ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്. നവാഗതസംവിധായകരുടെ രണ്ടു ചിത്രങ്ങളാണ് ടൊവിനോയുടെതായി റിലീസിങ്ങിനൊരുങ്ങുന്നത്. മറഡോണ,തീവണ്ടി എന്നീ ചിത്രങ്ങളാണ് പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മായാനദിക്ക് ശേഷം മറ്റൊരു ഹിറ്റിനായി ശ്രമിക്കുന്ന ടൊവിനോയ്ക്ക് പ്രതീക്ഷ പകരുന്ന സിനിമകളാണ് ഈ രണ്ടും ചിത്രങ്ങളും.
നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് തീവണ്ടി. ചിത്രീകരണം നേരത്തെ പൂര്‍ത്തിയായെങ്കിലും ചിത്രത്തിന്റെ റിലീസ് വൈകുകയായിരുന്നു. വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ടൊവിനോയുടെ തീവണ്ടി എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

തീവണ്ടി
അഭിയും അനുവും എന്ന ചിത്രത്തിനു ശേഷം ടൊവിനോയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് തീവണ്ടി. ചിത്രം ഒരു ചെയിന്‍ സ്‌മോക്കറുടെ കഥയാണ് പറയുന്നത്. തീവണ്ടിയില്‍ തൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ടൊവിനോ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായൊരു കഥാപാത്രമാണ് ചിത്രത്തിലേത്. ചിത്രത്തില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് ടൊവിനോ എത്തുന്നത്.സാമൂഹിക പ്രാധാന്യമുളള ഒരു പ്രമേയം തന്നെയായിരിക്കും ചിത്രത്തിന് മികച്ചൊരു നിലവാരം നല്‍കുക. നവാഗത സംവിധായകനായ ഫെലിനിയാണ് തീവണ്ടി എന്ന തന്റെ ആദ്യ ചിത്രവുമായി എത്തുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലാണ് സംവിധായകന്‍ ചിത്രത്തിന്റെ കഥ പറയുന്നത്.

ചിത്രത്തിലെ നായിക
തീവണ്ടിയിലൂടെ മലയാളത്തിന് പുതിയൊരു നായികയെ കൂടി ലഭിക്കുകയാണ്. പുതുമുഖ നടി സംയുക്താ മേനോനാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്. ചിത്രത്തില്‍ ടൊവിനോയുടെ കാമുകിയുടെ റോളിലാണ് നടി എത്തുന്നത്. സംയുക്തയ്ക്ക് പുറമെ നടന്‍ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈജു കുറുപ്പ്,സുധീഷ്,സുരഭി ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പയ്യോളി എന്ന സ്ഥലത്തായിരുന്നു ചിത്രം പ്രധാനമായും ചിത്രീകരിച്ചിരുന്നത്.

പാട്ടുകള്‍
തീവണ്ടിയുടെതായി പുറത്തിറങ്ങിയ എല്ലാ പാട്ടുകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഇതില്‍ ജീവാംശമായി താനെ എന്ന പാട്ടിനായിരുന്നു കൂടുതല്‍ സ്വീകാര്യത ലഭിച്ചിരുന്നത്. ശ്രേയാ ഘോഷാലും ഹരിശങ്കറും ചേര്‍ന്നായിരുന്നു ഈ ഗാനം ആലപിച്ചിരുന്നത്. യൂടൂബില്‍ ഇതുവരെയായി ഒമ്പത് മില്ല്യണിലധികം ആളുകളാണ് ഈ പാട്ട് കണ്ടിരിക്കുന്നത്. ഈ പാട്ടിനു പുറമെ ജോബ് കുര്യന്‍ പാടിയിരിക്കുന്ന ചിത്രത്തിലെ ഒരു ഗാനത്തിനും മികച്ച സ്വീകാര്യത സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.

മോഷന്‍ പോസ്റ്റര്‍
ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ മോഷന്‍ പോസ്റ്ററിനും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. പുകവലി ശീലമുളള ചിത്രത്തിലെ കഥാപാത്രത്തെ കാണിച്ചുകൊണ്ടായിരുന്നു അണിയറ പ്രവര്‍ത്തകര്‍ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്. തീവണ്ടിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയതു മുതലായിരുന്നു ചിത്രത്തിന്റെ പ്രമേയം എന്തെന്നു എല്ലാവരും മനസിലാക്കി തുടങ്ങിയിരുന്നത്.

പുതിയ ടീസര്‍
ചിത്രത്തിന്റെതായി പുതിയൊരു ടീസര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഫാദേഴ്‌സ് ഡേയോടു അനുബന്ധിച്ചായിരുന്നു അണിയറപ്രവര്‍ത്തകര്‍ ടീസര്‍ പുറത്തുവിട്ടിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷയുണര്‍ത്തുന്ന രംഗങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ 29നാണ് തീവണ്ടി തിയ്യേറ്ററുകളിലേക്കെത്തുന്നത്.
ടീസര്‍ കാണൂ
ടീസര്‍ കാണൂ


Click it and Unblock the Notifications