സിഗരറ്റ് വലിയില്‍ ഗിന്നസ് റെക്കോര്‍ഡിടാന്‍ ടൊവിനോയുടെ വരവ്! തീവണ്ടിയുടെ കിടിലന്‍ ട്രെയിലര്‍ കാണാം
യുവതാരങ്ങളില്‍ ശ്രദ്ധേയനായ ടൊവിനോ തോമസ് നായകനാവുന്ന പുതിയ ചിത്രമാണ് തീവണ്ടി. സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം പ്രമേയമാക്കിയാണ് ടൊവിനോയുടെ പുതിയ ചിത്രമെത്തുന്നത്. നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രത്തല്‍ പുതുമുഖ നടി സംയുക്ത മേനോനാണ് നായികയാവുന്നത്. ചിത്രത്തില്‍ തൊഴില്‍ രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.
റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മെയ് 29നാണ് ടൊവിനോയുടെ തീവണ്ടി തിയ്യേറ്ററുകളിലേക്കെത്തുന്നത്. ഒരു ചെയിന്‍ സ്‌മോക്കറുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ടൊവിനോയ്ക്കു പുറമെ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈജു കുറുപ്പ്,സുരഭി ലക്ഷ്മി, സുധീഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ പയ്യോളിയിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. തീവണ്ടിയുടെതായി നേരത്തെ പുറത്തിറങ്ങിയ മോഷന്‍ പോസ്റ്ററിനും പാട്ടുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. തീവണ്ടിയിലെ ജീവാംശമായി താനെ എന്ന പാട്ടിന് ഒരു കോടിയിലധികം കാഴ്ചക്കാരെയാണ് യൂടൂബില്‍ ലഭിച്ചിരിക്കുന്നത്. ശ്രേയാ ഘോഷാലും ഹരിശങ്കറും ചേര്‍ന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.


Click it and Unblock the Notifications