ടൊവിനോ തോമസ് ചിത്രം തീവണ്ടിയുടെ പ്രീ റിലീസ് പ്രൊമോ പുറത്ത്! വീഡിയോ കാണൂ
ടൊവിനോ തോമസിന്റെതായി റീലിസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് തീവണ്ടി. നവാഗതനായ ഫെലിനിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം പ്രമേയമാക്കികൊണ്ടാണ് ടൊവിനോയുടെ പുതിയ ചിത്രമെത്തുന്നത്. തീവണ്ടിയില്‍ തൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.
പുതുമുഖ നടി സംയുക്താ മേനോനാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്. ഒരു ചെയിന്‍ സ്മോക്കറുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. സെപ്റ്റംബര്‍ ഏഴിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെതായി പ്രീ റിലീസ് പ്രൊമോ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. തീവണ്ടിയില്‍ സൂരാജ് വെഞ്ഞാറമൂടും ടൊവിനോയ്ക്കൊപ്പം ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സൈജു കുറുപ്പ്. സുരഭി ലക്ഷ്മി, സുധീഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ പയ്യോളിയായിരുന്നു സിനിമ ചിത്രീകരിച്ചിരുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിനും ടീസറിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. കൂടാതെ തീവണ്ടിയിലെ ജീവാംശമായി താനെ എന്ന ഗാനത്തിന് 17 മില്യണിലധികം കാഴ്ചക്കാരെ യൂടുബില്‍ ലഭിച്ചിച്ചിരുന്നു


Click it and Unblock the Notifications