»   » ടോവിനോ തോമസ് നായകനാവുന്ന പുതിയ ചിത്രം തീവണ്ടിയുടെ റിലീസ് പ്രഖ്യാപിച്ചു

ടോവിനോ തോമസ് നായകനാവുന്ന പുതിയ ചിത്രം തീവണ്ടിയുടെ റിലീസ് പ്രഖ്യാപിച്ചു

Written By:
Subscribe to Filmibeat Malayalam

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നടന്‍മാരിലൊരാളായി മാറിയ നടനാണ് ടോവിനോ തോമസ്. ആര്‍.എസ് വിമല്‍ സംവിധാനം ചെയ്ത പൃഥിരാജ് ചിത്രം എന്നു നിന്റെ മൊയ്തീനാണ് ടോവിനോയുടെ കരിയറില്‍ വഴിത്തിരിവായ ചിത്രം. ചിത്രത്തിലെ പെരുമ്പറമ്പില്‍ അപ്പു എന്ന ടോവിനോയുടെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിച്ചിരുന്നു.ഗപ്പി എന്ന ചിത്രം ടോവിനോയുടെ കരിയറില്‍ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത വ്യത്യസ്ഥ കഥ പറഞ്ഞൊരു ചിത്രമായിരുന്നു ഗപ്പി. ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിലൂടെയാണ് ടോവിനോ മലയാളത്തില്‍ നായകനിരയിലേക്കുയര്‍ന്നത്.

ദിലീപിന് വേണ്ടി സിദ്ധാര്‍ത്ഥ് അതങ്ങ് ചെയ്തു, സ്വന്തം ശബ്ദവുമായി കമ്മാരസംഭവത്തില്‍, കാണൂ!


കലാലയ രാഷ്ട്രീയം പ്രമേയമാക്കി പുറത്തിറങ്ങിയ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. മെക്‌സിക്കന്‍ അപാരതയ്ക്കു ശേഷമിറങ്ങിയ ഗോദ, മായാനദി എന്നീ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ടോവിനോയുടെതായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ധനുഷിന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നായ മാരിയുടെ രണ്ടാം ഭാഗത്തില്‍ ടോവിനോയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. മാരി 2വിനു പുറമേ അഭി ആന്‍ഡ് അനു എന്നൊരു ചിത്രവും ടോവിനോ ചെയ്തിരുന്നു. ബി.ആര്‍ വിജയലക്ഷ്മി സംവിധാനം ചെയ്ത ചിത്രത്തില്‍ പിയ ബജ്‌പേയി ആണ് ടോവിനോയുടെ നായികയായി എത്തുന്നത്.


tovino thomas

തമിഴില്‍ ചിത്രീകരിച്ച ചിത്രം മലയാളത്തിലും മൊഴിമാറ്റി പ്രദര്‍ശിപ്പിക്കുന്നുണ്ട്. അഭിയുടെ കഥ അനുവിന്റെയും എന്ന പേരിലാണ് ചിത്രം മലയാളത്തില്‍ പുറത്തിറങ്ങുക.തമിഴില്‍ ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്ത ഉള്‍വിരവ് എന്ന മ്യൂസിക്കല്‍ ആല്‍ബത്തിലും ടോവിനോ അഭിനയിച്ചിരുന്നു. ആല്‍ബത്തില്‍ ചാനല്‍ അവതാരകയും നടിയുമായിരുന്ന ദിവ്യദര്‍ശിനിയായിരുന്നു ടൊവിനോയുടെ നായികയായി എത്തിയത്.ടോവിനോ അഭിനയിക്കുന്ന പുതിയ മലയാള ചിത്രമാണ് തീവണ്ടി.നവാഗതനായ ഫെലിനിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രാഷ്ട്രീയ ആക്ഷേപഹാസ്യ രൂപത്തില്‍ കഥ പറയുന്ന ചിത്രമാണ് തീവണ്ടി.


tovino thomas

ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം വിഷു റിലീസായാണ് തിയ്യേറ്ററുകളില്‍ എത്തുന്നത്. സംയുക്ത മേനോനാണ് ചിത്രത്തില്‍ ടോവിനോയുടെ നായികയാവുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ മോഷന്‍ പോസ്റ്ററിന് മികച്ച അഭിപ്രായമായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഗൗതം ശങ്കര്‍ ചായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് കൈലാസ് മേനോന്‍ ആണ്. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.


ചൈനയിലെ ബോക്‌സ്ഓഫീസ് കീഴടക്കാന്‍ ബാഹുബലി 2 എത്തുന്നു: റീലീസ് ഉടനെന്ന് അണിയറപ്രവര്‍ത്തകര്‍


ടിനി ടോം തിരക്കഥ എഴുതി അഷറഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാക്കുന്നു! നായകന്‍ മമ്മൂട്ടി!!

English summary
tovino thomas's theevandi movie release

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X