തീവണ്ടി റിലീസ് വീണ്ടും മാറ്റി! എന്നോടെങ്കിലും ഒന്ന് നേരത്തെ പറയാമായിരുന്നുവെന്ന് ടൊവിനോ!!
Recommended Video

നവാഗതനായ ഫെലിനിയുടെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായ പുതിയ ചിത്രമാണ് തീവണ്ടി. പുതുമുഖ നടി സംയുക്താ മേനോനാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്. തീവണ്ടിയില്‍ തൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം പ്രമേയമാക്കികൊണ്ടാണ് ടൊവിനോയുടെ പുതിയ ചിത്രമെത്തുന്നത്.
ഒരു ചെയിന്‍ സ്‌മോക്കറുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. തീവണ്ടി ജൂണ്‍ 29ന് തിയ്യേറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ റിലീസ് വീണ്ടും മാറ്റിവെച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ആഗസ്റ്റ് സിനിമാസാണ് റിലീസ് മാറ്റിവെച്ചതായുളള വിവരം അറിയിച്ചിരിക്കുന്നത്.

എന്നോടെങ്കിലും ഒന്ന് നേരത്തെ പറയാരുന്നു എന്ന് കുറിച്ചുകൊണ്ടാണ് ടൊവിനോ ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്നും ഇത്തരമൊരു സര്‍പ്രൈസ് തന്നതിന് ആഗസ്റ്റ് സിനിമാസിനോട് നന്ദിയുണ്ടെന്നും ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. അതേസമയം മൂന്നാം തവണയാണ് ചിത്രത്തിന്റെ റിലീസ് അണിയറപ്രവര്‍ത്തകര്‍ മാറ്റിവെച്ചിരിക്കുന്നത്.

സാങ്കേതിക കാരണങ്ങള്‍കൊണ്ടാണ് റിലീസ് മാറ്റിവെച്ചിരിക്കുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന വിശദീകരണം. ടൊവിനോയ്‌ക്കൊപ്പം സൂരാജ് വെഞ്ഞാറമൂടും ഒരു പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് തീവണ്ടി.സൈജു കുറുപ്പ്.സുരഭി ലക്ഷ്മി, സുധീഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്,. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിനും ടീസറിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.


Click it and Unblock the Notifications