മമ്മൂട്ടിക്കൊപ്പം ഒരു സീനിലെങ്കിലും അഭിനയിക്കണം! മനസ്സിലെ ആഗ്രഹത്തെക്കുറിച്ച് ടൊവിനോ തോമസ്!

മലയാളത്തിന്റെ സ്വന്തം താരങ്ങളിലൊരാളാണ് ടൊവിനോ തോമസ്. വില്ലന്‍ വേഷത്തിലൂടെ തുടങ്ങി നായകനിലേക്ക് കളം മാറ്റിയ താരത്തെ തേടി മികച്ച അവസരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ തരത്തിലുമുള്ള കഥാപാത്രവും അവതരിപ്പിക്കാനുള്ള കഴിവുണ്ടെന്ന് ഇതിനോടകം തന്നെ ടൊവിനോ തോളിയിച്ചിരുന്നു. നായകനായി അഭിനയിച്ച് വരുന്നതിനിടയിലാണ് അതിഥിയായി മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളിലേക്ക് താരം എത്തിയത്. തന്റെ ഭാഗം വളരെ മനോഹരമായി അവതരിപ്പിച്ചായിരുന്നു താരം സിനിമകള്‍ പൂര്‍ത്തിയാക്കിയത്. മികച്ച അവസരങ്ങളാണ് തന്നെ തേടിയെത്തുന്നതെങ്കിലും മനസ്സിലെ വലിയ ആഗ്രഹത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

മമ്മൂട്ടിക്കൊപ്പം ഒരു സീനിലെങ്കിലും അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു താരം പറഞ്ഞത്. ഒരുമിച്ച് അഭിനയിക്കാനായി ആഗ്രഹമുള്ള താരത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. കരിയറിലെ തുടക്കകാലത്ത് തന്നെ മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു. ഇനി മമ്മൂക്കയോടൊപ്പം അഭിനയിക്കണം. ഒപ്പം അഭിനയിക്കണമെന്ന് ആഗ്രഹിക്കുന്ന നായികയെക്കുറിച്ച് ചോദിച്ചപ്പോള്‍ രാധിക ആപ്തയെക്കുറിച്ചായിരുന്നു താരം പറഞ്ഞത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

Tovino Thomas

മുന്‍പ് വേണ്ടെന്ന് വെച്ച അവസരങ്ങളെക്കുറിച്ചോര്‍ത്ത് പിന്നീട് നിരാശ തോന്നിയിരുന്നില്ലെന്ന് ടൊവിനോ പറയുന്നു. 10 വര്‍ഷത്തിന് ശേഷം മലയാള സിനിമയില്‍ ടൊവിനോയുടെ സ്ഥാനം എവിടെയായിരിക്കും എന്ന് ചോദിച്ചപ്പോള്‍ സ്വപ്‌നം കണ്ടതിനേക്കാളും വളരെ ഉയരത്തിലാണ് താന്‍ ഇപ്പോള്‍ നില്‍ക്കുന്നതെന്നും അതുകൊണ്ട് ഇതിലും വലുതൊന്നും സ്വപ്‌നം കാണുന്നില്ലെന്നുമായിരുന്നു താരത്തിന്റെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X