മകളെ നെഞ്ചോട് ചേര്‍ത്ത് ടൊവിനോ തോമസ്! എയര്‍പോര്‍ട്ടില്‍ നിലത്ത് കിടന്ന് എടക്കാട് സംഘം! ചിത്രം വൈറല്‍
യുവതാരനിരയില്‍ പ്രധാനികളിലൊരാളായ ടൊവിനോ തോമസിന് നിറയെ അവസരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ക്യാമറയ്ക്ക് പിന്നില്‍ നിന്നും മുന്നിലേക്കെത്തിയ താരത്തിന് തുടക്കകാലത്ത് കയ്‌പേറിയ അനുഭവങ്ങളിലൂടെ കടന്നുപോവേണ്ടി വന്നിരുന്നു. കടുത്ത് അഗ്നി പരീക്ഷണങ്ങളെ അതിജീവിച്ചാണ് അദ്ദേഹം മുന്‍നിരയിലേക്ക് എത്തിയത്. മലയാള സിനിമയില്‍ സ്വന്തമായ സ്ഥാനം നേടിയെടുത്താണ് ഈ താരം മുന്നേറുന്നത്. നായകനായി മാത്രമേ അഭിനയിക്കൂ എന്ന കടുംപിടുത്തമൊന്നും അദ്ദേഹത്തിനില്ല. ഉയരെയിലേയും വൈറസിലേയും പ്രകടനത്തിന് ലഭിച്ച കൈയ്യടിയിലൂടെ വ്യക്തമാവുന്നത് ഇക്കാര്യമാണ്. അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തിനായാണ് തന്റെ കാത്തിരിപ്പെന്നും താരം പറഞ്ഞിരുന്നു.
അതിഥിയായി തിളങ്ങുന്നതിനിടയിലാണ് നായകനായി അഭിനയിച്ച സിനിമയും റിലീസ് ചെയ്തത്. ലൂക്ക വിജയകരമായി മുന്നേറുകയാണ്. അഹാന കൃഷ്ണയായിരുന്നു ടൊവിനോയുടെ നായികയായി എത്തിയത്. പുതിയ ചിത്രമായ എടക്കാട് ബറ്റാലിയന്റെ തിരക്കിലാണ് താരമിപ്പോള്‍. ചിത്രത്തിലെ ഗാനചിത്രീകരണത്തിനായി ലഡാക്കില്‍ പോയിരിക്കുകയായിരുന്നു താരവും സംഘവും. ലഡാക്ക് യാത്രയ്ക്കിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ടൊവിനോയ്‌ക്കൊപ്പം ലിഡിയയും കുഞ്ഞ് ഇസയും ഒപ്പമുണ്ട്. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ടൊവിനോ തോമസും സംഘവും എയര്‍പോര്‍ട്ടില്‍ നിലത്ത് കിടന്നുറങ്ങുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. മകളെ നെഞ്ചോട് ചേര്‍ത്ത് ഉറങ്ങുന്ന താരത്തിന്റെ ചിത്രം ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. സംഗീത സംവിധായകനായ കൈലാസ് മേനോനാണ് ഫേസ്ബുക്കിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. ടൊവിനോ തോമസിന്റെ പാട്ടിന്റെ വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











