മിന്നല്‍ മുരളിക്കായി മസില് പെരുപ്പിച്ച് ടൊവിനോ തോമസ്! വര്‍ക്കൗട്ട് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
ഗോദയുടെ വിജയത്തിന് പിന്നാലെ ടൊവിനോ തോമസും ബേസില്‍ ജോസഫും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. ടൊവിനോ ലോക്കല്‍ സൂപ്പര്‍ ഹീറോ ആയി എത്തുന്ന സിനിമയുടെ ഷൂട്ടിംഗ് വയനാട്ടിലാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടിയുളള ടൊവിനോ തോമസിന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ചിത്രങ്ങളില്‍ ഒന്നിന് 'പുരുഷു എന്നെ അനുഗ്രഹിക്കണം' എന്ന ക്യാപ്ഷനാണ് നടന്‍ നല്‍കിയത്. ടൊവിനോയുടെ ചിത്രത്തിന് പിന്നാലെ കമന്റും ലൈക്കുകളുമായി ആരാധകര്‍ എത്തിയിരുന്നു. രണ്ടും കല്‍പ്പിച്ചാണല്ലേ എന്നാണ് ഒരാള്‍ കുറിച്ചത്. സ്വന്തം കാല് പിടിച്ച് ഇച്ചായന്‍ സ്വയം മാപ്പ് പറയുവാണോ എന്നൊരാള്‍ കുറിച്ചു. മിസ്റ്റര്‍ ഇരിഞ്ഞാലക്കുട എന്നാണ് മറ്റൊരു ആരാധകന്‍ കുറിച്ചത്.
മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മിന്നല്‍ മുരളി പുറത്തിറങ്ങുന്നുണ്ട്. വലിയ ക്യാന്‍വാസില്‍ ഒരുക്കുന്ന ചിത്രം വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴിന്റെ ബാനറില്‍ സോഫിയ പോളാണ് നിര്‍മ്മിക്കുന്നത്. അജു വര്‍ഗീസ്, സോമസുന്ദരം, ബൈജു സന്തോഷ്, ഹരിശ്രീ അശോകന്‍, പി ബാലചന്ദ്രന്‍, ജൂഡ് ആന്റണി, ഫെമിന ജോര്‍ജ്, ഷെല്ലി കിഷോര്‍, സ്നേഹ ബാബു, മാസ്റ്റര്‍ വസീത് എന്നിവരാണ് ചിത്രത്തിലുള്ളത്. അരുണ്‍, അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യൂ എന്നിവരുടേതാണ് തിരക്കഥ.


Click it and Unblock the Notifications