»   » 2016ലെ ഏറ്റവും ആകര്‍ഷകത്വമുള്ള മലയാള സിനിമയിലെ സ്ത്രീ-പുരുഷന്മാരെ പ്രഖ്യാപിച്ചു!

2016ലെ ഏറ്റവും ആകര്‍ഷകത്വമുള്ള മലയാള സിനിമയിലെ സ്ത്രീ-പുരുഷന്മാരെ പ്രഖ്യാപിച്ചു!

Posted By: Sanviya
Subscribe to Filmibeat Malayalam

യുവത്വങ്ങള്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന മലയാള സിനിമയിലെ രണ്ട് താരങ്ങളാണ് ടൊവിനോ തോമസ്, സായി പല്ലവിയും. സിനിമയില്‍ എത്തിയിട്ട് അധിക കാലമൊന്നുമായില്ലെങ്കിലും കുറഞ്ഞ സമയംകൊണ്ട് ഇരുവരും പ്രേക്ഷക ഹൃദയം കീഴടക്കി.

അതിന്റെ തെളിവാണിത്. കൊച്ചി ടൈംസ് മലയാള സിനിമയിലെ ഏറ്റവും ആകര്‍ഷകത്വമുള്ള നടനെയും നടിയെയും തെരഞ്ഞെടുത്തു. ടൊവിനോ തോമസും സായി പല്ലവിയെയുമാണ് 2016ലെ ഏറ്റവും ആകര്‍ഷകത്വമുള്ള നടനായും നടിയുമായി തെരഞ്ഞെടുത്തത്.

ഓണ്‍ ലൈന്‍ വോട്ടിങ്

ഓണ്‍ ലൈന്‍ വോട്ടിങ് വഴിയാണ് കൊച്ചി ടൈംസ് അര്‍ഹതപ്പെട്ടവരെ തെരഞ്ഞെടുത്തത്.

സൂപ്പര്‍താരങ്ങളെ കടത്തി വെട്ടി

ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, പൃഥ്വിരാജ് എന്നീ സൂപ്പര്‍താരങ്ങളെ കടത്തി വെട്ടിയാണ് ടൊവിനോ തോമസ് 2016ലെ മോസ്റ്റ് ഡിസൈറബിള്‍ ലിസ്റ്റില്‍ എത്തിയത്. ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത് ദുല്‍ഖര്‍ സല്‍മാനും മൂന്നാം സ്ഥാനത്ത് നിവിന്‍ പോളിയും നാലാം സ്ഥാനത്തും പൃഥ്വിരാജ് അഞ്ചാം സ്ഥാനത്തേക്കും തെരഞ്ഞെടുത്തു.

നാലാം സ്ഥാനത്ത് നിന്നും

കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനത്ത് നിന്ന ടൊവിനോ തോമസാണ് ഈ വര്‍ഷം ഒന്നാം സ്ഥാനത്ത് എത്തിയത്. ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ഗപ്പി എന്ന ചിത്രത്തിലാണ് ടൊവിനോ തോമസ് ഒടുവില്‍ അഭിനയിച്ചത്.

സായി പല്ലവി

സമീര്‍ താഹീര്‍ സംവിധാനം ചെയ്ത കലി എന്ന ചിത്രത്തിലൂടെയാണ് സായി പല്ലവിയെ 2016 മോസ്റ്റ് ഡിസൈറബിള്‍ വുമണായി തെരഞ്ഞെടുത്തത്. പ്രേമ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സായി പല്ലവി അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്. 2015 ല്‍ നീന ഫെയിം ദീപ്തി സദിയായി ഈ ലിസ്റ്റില്‍ മുന്നിലുണ്ടായിരുന്നത്.

ടൊവിനോയും സായിയും തിരക്കിലാണ്

ഗോദ, എസ്ര, ഒരു മെക്‌സിക്കന്‍ അപാരത എന്നിവയാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ടൊവിനോ തോമസിന്റെ ചിത്രങ്ങള്‍. ചാര്‍ലിയുടെ തമിഴ് റീമേക്കില്‍ സായി പല്ലവിയാണ് നായിക.

English summary
Tovino Thomas And Sai Pallavi Top Kochi Times Most Desirable List!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam