ടൊവിനോ തോമസ് സംവിധായകന്റെ കുപ്പായമണിയുന്നു! നായികയായി അനുസിത്താര!!

By Midhun

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയ ടൊവിനോ നായകനടനായ ശേഷം തിളക്കമാര്‍ന്ന പ്രകടനമാണ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷമിറങ്ങിയവയില്‍ മായാനദി എന്ന ചിത്രമായിരുന്നു ടൊവിനോയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. ഒരു പ്രണയ ചിത്രമായി പുറത്തിറങ്ങിയ മായാനദിക്ക് മികച്ച സ്വീകാര്യതയായിരുന്നു സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്.

കൈനിറയെ ചിത്രങ്ങളാണ് ടൊവിനോയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇതില്‍ തീവണ്ടി,മറഡോണ എന്നീ ചിത്രങ്ങള്‍ നടന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന സിനിമകളാണ്. രണ്ടു വ്യത്യസ്ഥമാര്‍ന്ന പ്രമേയം പറയുന്ന ചിത്രങ്ങളാണ് ടൊവിനോയുടെതായി പുറത്തിറങ്ങാനിരിക്കുന്നത്. ടൊവിനോ നായകനാവുന്ന അടുത്ത ചിത്രം സംവിധായകന്‍ സലീം അഹമ്മദിനൊപ്പമാണ്. ചിത്രത്തില്‍ ഇതുവരെ ചെയ്യാത്തൊരു തരം കഥാപാത്രമായിട്ടാണ് ടൊവിനോ എത്തുന്നത്.

പ്രേക്ഷകരുടെ ഇഷ്ട താരം

പ്രേക്ഷകരുടെ ഇഷ്ട താരം

ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയ ടൊവിനോയ്ക്ക് കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നത് എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രമായിരുന്നു. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെയായിരന്നു ടൊവിനോ അവതരിപ്പിച്ചിരുന്നത്. എന്നു നിന്റെ മൊയ്തീനു ശേഷം മെക്‌സിക്കന്‍ അപാരത,ഗോദ,മായാനദി തുടങ്ങിയ സിനിമകള്‍ താരത്തിന്റെതായി പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളായിരുന്നു. വില്ലനായും സഹനടനായും അഭിനയിച്ച ശേഷമായിരുന്നു ടൊവിനോ നായകനടനായി ഉയര്‍ന്നിരുന്നത്. നിലവില്‍ മലയാളത്തില്‍ താരമൂല്യം ഉയര്‍ന്ന നടന്‍ കൂടിയാണ് ടൊവിനോ തോമസ്. കൈനിറയെ ചിത്രങ്ങളാണ് ടൊവിനോയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.

പുതിയ സിനിമകള്‍

പുതിയ സിനിമകള്‍

അഭിയുടെ കഥ അനുവിന്റെയും എന്ന ചിത്രമായിരുന്നു ടൊവിനോയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്ന ചിത്രം. തമിഴില്‍ അഭിയും അനുവും എന്ന പേരില്‍ ചിത്രീകരിച്ച സിനിമ മലയാളത്തിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുകയായിരുന്നു. തീവണ്ടി, മറഡോണ എന്നീ ചിത്രങ്ങളാണ് ടൊവിനോയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രങ്ങള്‍. നവാഗതനായ ഫെലിനിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് തീവണ്ടി. ഒരു ചെയിന്‍സ്‌മോക്കറുടെ കഥ പറയുന്ന ചിത്രത്തില്‍ തൊഴില്‍ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരനായാണ് ടൊവിനോ എത്തുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് ടൊവിനോ എത്തുന്നത്.

മറഡോണ

മറഡോണ

നവാഗതനായ വിഷ്ണു നാരായണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ടൊവിനോ ചിത്രമാണ് മറഡോണ. പേര് സൂചിപ്പിക്കുന്നതു പോലെ വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടിയിരിക്കും ചിത്രം പുറത്തിറങ്ങുക. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ടാരു ചിത്രമായിരിക്കും മറഡോണയെന്നാണ് അറിയുന്നത്. പുതുമുഖ നടി ശരണ്യാ നായരാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്. ചെമ്പന്‍ വിനോദ്.കിച്ചു ടെല്ലസ്, ലിയോണ ലിഷോയ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ടൊവിനോയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പ്രധാനപ്പെട്ടൊരു ചിത്രമാണ് മറഡോണ.

സംവിധായകനായി ടൊവിനോ

സംവിധായകനായി ടൊവിനോ

വ്യത്യസ്ഥ കഥാപാത്രങ്ങള്‍ മലയാളത്തില്‍ നിരവധി ചെയ്തിട്ടുണ്ടെങ്കിലും സംവിധായക വേഷത്തില്‍ ടൊവിനോ ആദ്യമായി എത്തുന്ന ചിത്രം വരുകയാണ്. ആദാമിന്റെ മകന്‍ അബു, പത്തേമാരി,എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സലീം അഹമ്മദ് ഒരുക്കുന്ന ചിത്രത്തിലാണ് ടൊവിനോ സംവിധായകനായി എത്തുന്നത്. സംവിധായകര്‍ക്കുളളിലെ കഷ്ടപ്പാടുകളും അവരുടെ ജീവിതവുമാണ് ടൊവിനോ കഥാപാത്രത്തിലൂടെ അവതരിപ്പിക്കുക.

ആന്‍ഡ് ദി ഓസ്‌കര്‍ ഗോസ് ടു

ആന്‍ഡ് ദി ഓസ്‌കര്‍ ഗോസ് ടു

സലീം അഹമ്മദും ടൊവിനോയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് ആന്‍ഡ് ദി ഓസ്‌ക്കര്‍ ഗോസ് ടു എന്നാണ് പേരിട്ടിരിക്കുന്നത്. അനുസിത്താരയാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികാ വേഷത്തിലെത്തുന്നത്. സെപ്റ്റംബര്‍ ആദ്യ വാരമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ലോസാഞ്ചലസ്,കാനഡ,ചെന്നൈ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. സിദ്ദിഖ്,സുരാജ് വെഞ്ഞാറമൂട്, സലീംകുമാര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X