സലീം അഹമ്മദ് ചിത്രത്തില്‍ സിനിമാ മോഹിയായി ടൊവിനോ! ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടു തുടങ്ങി!!

By Prashant V R

മമ്മൂക്കയുടെ പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടു. യുവതാരങ്ങളില്‍ ശ്രദ്ധേയനായ ടൊവിനോ തോമസാണ് ചിത്രത്തില്‍ നായക വേഷത്തിലെത്തുന്നത്. ചിത്രത്തിലേക്ക് ദുല്‍ഖറിയായിരുന്നു ആദ്യം നായകവേഷത്തില്‍ പരിഗണിച്ചതെങ്കിലും ഒടുവില്‍ ടൊവിനോ തോമസിലേക്ക് സംവിധായകന്‍ എത്തുകയായിരുന്നു.

ഇത്തവണയും വ്യത്യസ്ഥമാര്‍ന്ന പ്രമേയം പറയുന്ന ചിത്രവുമായിട്ടാണ് സലീം അഹമ്മദ് എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്കിനെല്ലാം മികച്ച സ്വകാര്യതയായിരുന്നു സമുഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്.

and the oscar goes to

ചിത്രത്തിന്റെ ഫേസ്ബുക്ക് പേജില്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ ഷൂട്ടിംഗ് തുടങ്ങിയ കാര്യം അറിയിച്ചത്. ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടുവില്‍ സിനിമാ മോഹിയായ ഒരു ചെറുപ്പക്കാരനായിട്ടാണ് ടൊവിനോ തോമസ് എത്തുന്നത്.കാനഡയിലാണ് ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ ചിത്രീകരിക്കുന്നത്.

ടൊവിനോയ്‌ക്കൊപ്പം നടന്‍ സിദ്ധിഖും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അതേസമയം ഒരു കുപ്രസിദ്ധ പയ്യന്‍,മാരി 2 എന്നീ ചിത്രങ്ങളാണ് ടൊവിനോയുടെതായി റിലീസിങ്ങിനൊരുങ്ങുന്നത്. അടുത്തിടെ ഇറങ്ങിയ തീവണ്ടി നടന്റെ കരിയറിലിറങ്ങിയ വലിയ ഹിറ്റുകളിലൊന്നായി മാറിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X