തീവണ്ടിക്ക് ശേഷം ഒന്നിലധികം ചിത്രങ്ങളില്‍ ടൊവിനോയും സംയുക്തയും! എടക്കാട് ബറ്റാലിയന്‍ 06 വരുന്നു
ലൂസിഫറിന്റെ വിജയത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന നടനാണ് ടൊവിനോ തോമസ്. കൈനിറയെ ചിത്രങ്ങളാണ് യുവതാരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. നിലവില്‍ റിലീസിങ്ങിനൊരുങ്ങുന്നതും ഷൂട്ടിംഗ് പുരോഗമിക്കുന്നതുമായ ചിത്രങ്ങളാണ് നടന്റെതായി ഉളളത്. ടൊവിനോയുടെ പുതിയൊരു സിനിമയെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു.
എടക്കാട് ബറ്റാലിയന്‍ 06 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തീവണ്ടിക്ക് ശേഷം സംയുക്ത മേനോന്‍ ടൊവിനോയുടെ നായികയായി വീണ്ടുമെത്തുന്ന ചിത്രം കൂടിയാണിത്. എടക്കാട് ബറ്റാലിയന്‍ 06നു പുറമെ കല്‍ക്കി,ഉയരെ എന്നീ സിനിമകളിലും ടൊവിനോയ്ക്കൊപ്പം സംയുക്ത എത്തുന്നുണ്ട്.

നവാഗതനായ സ്വപ്‌നേഷ് കെ നായരാണ് എടക്കാട് ബറ്റാലിയന്‍ 06 സംവിധാനം ചെയ്യുന്നത്. കമ്മട്ടിപ്പാടത്തിനു ശേഷം പി ബാലചന്ദ്രന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. റൂബി ഫിലിംസിന്റെ ബാനറില്‍ ഡോ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം,ജയന്ത് മാമ്മന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. സിനു സിദ്ധാര്‍ത്ഥാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ആരവം എന്ന ചിത്രത്തിനു ശേഷമാണ് ടൊവിനോ എടക്കാട് ബറ്റാലിയന്‍ 06ലേക്ക് എത്തുക.


Click it and Unblock the Notifications











