തീവണ്ടിക്കു ശേഷം ടൊവിനോയും സംയുക്ത മേനോനും വീണ്ടും! സിനിമയുടെ റിലീസ് ഉടന്‍
തീവണ്ടി എന്ന ഹിറ്റ് ചിത്രത്തില്‍ ടൊവിനോ തോമസിനൊപ്പം തിളങ്ങിയ നായികയായിരുന്നു സംയുക്ത മേനോന്‍. ചിത്രത്തില്‍ ടൊവിനോയ്‌ക്കൊപ്പം മികച്ച പ്രകടനമായിരുന്നു നടി നടത്തിയിരുന്നത്. ഇവരൊന്നിച്ച ജീവാംശമായി സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു. തീവണ്ടിക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന മറ്റൊരു സിനിമ കൂടി വരികയാണ്.
പുതിയ ചിത്രം ഉയരെയില്‍ ആണ് ഈ കൂട്ടുകെട്ട് വീണ്ടും വരുന്നത്. പാര്‍വതി കേന്ദ്രകഥാപാത്രമാവുന്ന ഉയരെ ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. മനു അശോകനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ടൊവിനോയ്‌ക്കൊപ്പമുളള രംഗങ്ങളിലാണ് ചിത്രത്തില്‍ സംയുക്ത എത്തുന്നതെന്നാണ് അറിയുന്നത്.

ആസിഫ് അലിയാണ് സിനിമയിലെ മറ്റൊരു നായകന്‍. ബോബി സഞ്ജയ് ടീമാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്. ഉയരെയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രണ്‍ജി പണിക്കര്‍,പ്രതാപ് പോത്തന്‍,പ്രേം പ്രകാശ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
മഹേഷ് നാരായണന്‍ എഡിറ്റിങ്ങ് ചെയ്യുന്ന സിനിമയ്ക്ക് ഗോപി സുന്ദറാണ് സംഗീതമൊരുക്കുന്നത്. മുകേഷ് മുരളീധരന്‍ ഉയരെയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. കൊച്ചി,മുംബൈ,ആഗ്ര തുടങ്ങിയിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. എസ് ക്യൂബ് ഫിലിംസ് സിനിമ നിര്‍മ്മിക്കുന്നു


Click it and Unblock the Notifications