സംയുക്തയ്ക്ക് നേരെ മഞ്ഞുവാരിയെറിഞ്ഞ് ടൊവിനോ! നടിയുടെ പ്രതികാരം ഇങ്ങനെ! കാണൂ
തീവണ്ടി എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് ടൊവിനോ തോമസും സംയുക്ത മേനോനും. തീവണ്ടിക്ക് ശേഷം ഉയരെ എന്ന സിനിമയിലും ഇരുവരും എത്തിയിരുന്നു. ടൊവിനോയുടെ എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തില്‍ നായികയാവുന്നത് സംയുക്തയാണ്. സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ലഡാക്കിലാണ് അണിയറ പ്രവര്‍ത്തകരുളളത്.
എടക്കാട് ബറ്റാലിയന്റെ ലൊക്കേഷനില്‍ നിന്നുളള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഷൂട്ടിംഗിനിടെ ഇരുവരും പരസ്പരം മഞ്ഞു വാരിയെറിയുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. ടൊവിനോയാണ് സംയുക്തയുടെ നേര്‍ക്ക് ആദ്യം മഞ്ഞുവാരി എറിഞ്ഞത്.

തുടര്‍ന്ന് സംയുക്തയും നടന്റെ നേര്‍ക്ക് തിരിച്ചെറിയുകയായിരുന്നു. സംഗീത സംവിധായകന്‍ കൈലാസ് മേനോനാണ് ഈ വിഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നത്. കമ്മട്ടിപ്പാടത്തിന് ശേഷം പി ബാലചന്ദ്രന്റെ തിരക്കഥയിലാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രം ഒരുക്കുന്നത്. എടക്കാട് ബറ്റാലിയന്‍ 06ല്‍ പട്ടാളക്കാരനായിട്ടാണ് ടൊവിനോ എത്തുന്നത്. നവാഗതനായ സ്വപ്‌നേഷ് സിനിമ സംവിധാനം ചെയ്യുന്നു.


Click it and Unblock the Notifications