താന്‍ പോടോ എന്ന് പറഞ്ഞാല്‍ കയറിപ്പിടിക്കാന്‍ ധൈര്യമുളളവനൊന്നും ഇവിടെ ഇല്ല! തുറന്നു പറഞ്ഞ് ടൊവിനോ

By Midhun

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് ടൊവിനോ തോമസ്. നായകനടനായി അരങ്ങേറിയതു മുതല്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ ടൊവിനോയുടെതായി പുറത്തിറങ്ങിയിരുന്നു. എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ വിജയമാണ് ടൊവിനോയ്ക്ക് കരിയറില്‍ വഴിത്തിരിവായി മാറിയത്.

ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മായാനദി എന്ന ചിത്രം ടൊവിനോയ്ക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു.ഒരു പ്രണയചിത്രമായി പുറത്തിറങ്ങിയ മായാനദിയിലെ ടൊവിനോയുടെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. അടുത്തിടെ സിനിമാ രംഗത്തുണ്ടെന്നു പറയുന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ടൊവിനോ തോമസ് മനസ് തുറന്നിരുന്നു. ഒരഭിമുഖത്തിനിടെയായിരുന്നു കാസ്റ്റിഗ് കൗച്ചിനെക്കുറിച്ച് ടൊവിനോ സംസാരിച്ചിരുന്നത്......

ആരാധകരുടെ ഇഷ്ടതാരം

ആരാധകരുടെ ഇഷ്ടതാരം

ചെറിയ വേഷങ്ങളില്‍ തുടങ്ങി മലയാളത്തില്‍ നായകനടനായി ഉയര്‍ന്ന താരമാണ് ടൊവിനോ തോമസ്. എന്നുനിന്റെ മൊയ്തീന്‍,ഗപ്പി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനമാണ് താരത്തെ ശ്രദ്ധേയനാക്കിയിരുന്നത്. കഴിഞ്ഞ വര്‍ഷമിറങ്ങിയ ടൊവിനോ ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യത തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നു. നായകനടനായ അരങ്ങേറിയ ആദ്യ ചിത്രം തന്നെ സൂപ്പര്‍ഹിറ്റാക്കിയായിരുന്നു ടൊവിനോ മലയാള സിനിമയിലേക്കുളള തന്റെ വരവറിയിച്ചിരുന്നത്. ഒരു മെക്‌സിക്കന്‍ അപാരതയ്ക്ക് ശേഷവും ടൊവിനോയുടെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയിരുന്നു.

പുതിയ സിനിമകള്‍

പുതിയ സിനിമകള്‍

കൈനിറയെ ചിത്രങ്ങളാണ് ടൊവിനോയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. തീവണ്ടി, മറഡോണ, ഒരു കുപ്രസിദ്ധ പയ്യന്‍, ലൂക്ക,മാരി 2 എന്നിവയാണ് ടൊവിനോയുടെതായി ഒരുങ്ങുന്ന പ്രധാന ചിത്രങ്ങള്‍. ഇതില്‍ ജൂണ്‍ 22നാണ് മറഡോണ പുറത്തിറങ്ങുന്നത്. ടൊവിനോയെ നായകനാക്കി നവാഗതനായ വിഷ്ണു നാരായണന്‍ സംവിധാനം ചെയ്ത ചിത്രമാണ് മറഡോണ. പുതുമുഖ നടി ശരണ്യ നായരാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്. വ്യത്യസ്ഥമായൊരു പ്രമേയം പറയുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായിട്ടാണ് ഒരുക്കിയിട്ടുളളതെന്നാണ് അറിയുന്നത്.

കാസ്റ്റിങ്ങ് കൗച്ചിനെകുറിച്ച് ടൊവിനോ

കാസ്റ്റിങ്ങ് കൗച്ചിനെകുറിച്ച് ടൊവിനോ

അടുത്തിടെ സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ മനസ് തുറന്നിരുന്നു. വഴങ്ങേണ്ട എന്നൊരു സ്ത്രീ തീരുമാനിച്ചാല്‍ തീരാവുന്ന ഒരു പ്രശ്‌നമാണിതെന്നാണ് ടൊവിനോ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്. താല്‍പര്യമില്ല, താന്‍ പോടോ എന്നു പറഞ്ഞാല്‍ കയറിപ്പിടിക്കാന്‍ ധൈര്യമുളളവരൊന്നും ഇവിടെയില്ലെന്നും ടൊവിനോ പറയുന്നു. ആര് വേണ്ടെന്നു പറഞ്ഞാലും ഒരു കഥാപാത്രത്തിനു വേണ്ട ആളെ ഞാന്‍ കാസ്റ്റ് ചെയ്യുമെന്ന് പറയുന്ന നട്ടെല്ലുളള സംവിധായകരും അവരെ സപ്പോര്‍ട്ട് ചെയ്യുന്ന നിര്‍മ്മാതാക്കളും ഇവിടെയുണ്ട്. പിന്നെ എന്തിന് അല്ലാത്തവരുടെ അടുത്ത് പോകണം.ടൊവിനോ ചോദിക്കുന്നു. സ്ത്രീകള്‍ക്ക് നേരെ മാത്രമാണ് ലൈംഗിക അതിക്രമം നടക്കുന്നതെന്ന് കരുതുന്നുണ്ടോ പുരുഷന്മാര്‍ക്കു നേരെയുമില്ലേ? ടൊവിനോ പറഞ്ഞു

സിനിമയിലെ വനിതാ കൂട്ടായ്മ

സിനിമയിലെ വനിതാ കൂട്ടായ്മ

മലയാള സിനിമയില്‍ അടിച്ചമര്‍ത്തലുകള്‍ ഉളളതായി തോന്നിയിട്ടില്ലെന്നും അഭിമുഖത്തിനിടെ ടൊവിനോ തുറന്നുപറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ മലയാള സിനിമയില്‍ വനിതകള്‍ക്ക് മാത്രമായി ഒരൂ കൂട്ടായ്മയുടെ ആവശ്യമുണ്ടോയെന്നു നടന്‍ അഭിമുഖത്തില്‍ ചോദിച്ചു. സിനിമയില്‍ താന്‍ സാമ്പത്തിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും അഭിമുഖത്തിനിടെ ടൊവിനോ പറഞ്ഞിരുന്നു. സിനിമയിലെ തുടക്കകാലത്ത് ഉണ്ടായ അനുഭവങ്ങളെക്കുറിച്ചായിരുന്നു ടൊവിനോ മനസ് തുറന്നിരുന്നത്.

കാസ്റ്റിങ്ങ് പേയ്‌മെന്റ്

കാസ്റ്റിങ്ങ് പേയ്‌മെന്റ്

രണ്ടു ലക്ഷം രൂപ കൊടുത്താല്‍ തനിക്ക് സിനിമയില്‍ റോള്‍ ഉണ്ടെന്നു മുന്‍പ് ഒരാള്‍ പറഞ്ഞിരുന്നതായി ടൊവിനോ പറയുന്നു. എന്നാല്‍ ആ റോള്‍ താന്‍ വേണ്ടെന്നു വെക്കുകയും പിന്നീട് തന്നെ തേടി നൂറ് അവസരങ്ങള്‍ വരികയും ചെയ്തിരുന്നു. ഇത്തരം സാമ്പത്തിക അതിക്രമങ്ങളെ കാസ്റ്റിങ് പേയ്‌മെന്റ് എന്നാണോ വിളക്കേണ്ടത് എന്നും അഭിമുഖത്തില്‍ ടൊവിനോ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X