നായകന്‍-നായിക സങ്കല്‍പ്പങ്ങള്‍ക്കപ്പുറം കഥാപാത്രങ്ങള്‍ക്കാണ് സിനിമയില്‍ പ്രാധാന്യം: ടൊവിനോ
മലയാളത്തില്‍ ചെറിയ റോളുകളില്‍ നിന്നും നായകനടനായി ഉയര്‍ന്ന താരമാണ് ടൊവിനോ തോമസ്. നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ ടൊവിനോ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നു, മായാനദിയിലെ മാത്തനും ഗപ്പിയിലെ തേജസ് വര്‍ക്കിയുമെല്ലാം തന്നെ പ്രേക്ഷക മനസുകളില്‍ നിന്നും മായാത്ത ടൊവിനോയുടെ കഥാപാത്രങ്ങളാണ്.
കൈനിറയെ ചിത്രങ്ങളുമായി മലയാളത്തിലെ തിരക്കേറിയ നായക നടന്‍മാരില്‍ ഒരാളു കൂടിയാണ് ടൊവിനോ. മലയാളത്തിനു പുറമെ തമിഴിലും ടൊവിനോയുടെ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു തന്റെ കഥാപാത്രത്തിന് പ്രാധാന്യം ലഭിക്കുവാനായി തിരക്കഥയില്‍ മാറ്റം വരുത്താറില്ലെന്ന് ടൊവിനോ പറഞ്ഞത്.

ടൊവിനോ പറഞ്ഞത്
ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ടൊവിനോ ഇക്കാര്യം പറഞ്ഞത്. തിരക്കഥയുമായി ഒരു സംവിധായകന്‍ വരുമ്പോള്‍ അതില്‍ തനിക്ക് പ്രാധാന്യം വേണമെന്ന് ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് ടൊവിനോ പറയുന്നു. തിരക്കഥ ഇഷ്ടപ്പെട്ടില്ല എന്ന് പറയാനുളള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും പ്രാധാന്യം കുറഞ്ഞുപോയി, അത് കൂട്ടണമെന്ന് പറയാന്‍ തനിക്കാവില്ലെന്നും നടന്‍ പറയുന്നു. മറ്റ് താരങ്ങള്‍ക്ക് പറഞ്ഞുവെച്ചിട്ടുളള രംഗങ്ങള്‍ കുറയ്ക്കുന്നതിന് താന്‍ ശ്രമിക്കാറില്ലെന്നും ചെറിയ വേഷങ്ങളില്‍ നിന്നാണ് താനും തുടങ്ങിയതെന്നും ടൊവിനോ പറയുന്നു.

ചെറിയ വേഷങ്ങളില്‍ തുടങ്ങി
ചെറിയ വേഷങ്ങള്‍ ചെയ്താണ് ഞാനും സിനിമയില്‍ തുടങ്ങിയത്. ആയതിനാല്‍ മറ്റു താരങ്ങള്‍ക്കായി പറഞ്ഞുവെച്ച രംഗങ്ങള്‍ കുറയ്ക്കുന്നതിന് ശ്രമിക്കാറില്ല.നമ്മുടെ സിനിമാ സംസ്‌കാരം മാറികൊണ്ടിരിക്കുകയാണ്. നായകന്‍,വില്ലന്‍ എന്നിങ്ങനെയുളള സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്ത് കഥാപാത്രങ്ങളാണ് സിനിമയിലുളളത്. സിനിമയില്‍ പ്രേക്ഷകരുടെ യുക്തിക്കനുസരിച്ച് ഒരാള്‍ നായകനോ സഹനടനോ വില്ലനോ ആയി മാറാം. ടൊവിനോ പറയുന്നു.

രീതികള്‍ മാറണം
ഇവിടയെല്ലാം നായകനോ നായികയോ എന്നല്ലാതെ മുഴുവന്‍ കഥാപാത്രങ്ങള്‍ എന്ന രീതിയിലുളള അവസ്ഥ വന്നാല്‍ എങ്ങനെയിരിക്കും. ടൊവിനോ ചോദിക്കുന്നു. ഒരു കഥ പറയണമെങ്കില്‍ കേന്ദ്രകഥാപാത്രങ്ങളെ ആവശ്യമായി വരും. അല്ലാതെയുളള കീഴ്വഴക്കങ്ങളെല്ലാം നമ്മള്‍ മാറ്റിപ്പിടിക്കേണ്ടേ.അഭിമുഖത്തില്‍ ടൊവിനോ പറഞ്ഞു.

പുതിയ സിനിമകള്‍
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ചിത്രത്തിലാണ് ടൊവിനോ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ ലാലേട്ടന്‍റെ അനിയന്‍ വേഷത്തിലാണ് ടൊവിനോ എത്തുന്നതെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. അടുത്തിടെയായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗില്‍ ടൊവിനോ ജോയിന്‍ ചെയ്തത്.

തീവണ്ടി
നവാഗതനായ ഫെലിനി സംവിധാനം ചെയ്ത തീവണ്ടി എന്ന ചിത്രമാണ് ടൊവിനോയുടെതായി റിലീസിങ്ങിനൊരുങ്ങുന്നത്. ഓണം റീലീസായി നേരത്തെ പ്രഖ്യാപിച്ചെങ്കിലും ചിത്രത്തിന്റെ റീലിസ് സെപ്റ്റംബറിലേക്ക് മാറ്റിയിരുന്നു. സംയുക്താ മേനോനാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്.


Click it and Unblock the Notifications