»   » ധനുഷിന്റെ ഇടപെടല്‍ മാരി 2 ഷൂട്ടിംഗില്‍ നിര്‍ണായകമായി: മനസു തുറന്ന് ടോവിനോ തോമസ്

ധനുഷിന്റെ ഇടപെടല്‍ മാരി 2 ഷൂട്ടിംഗില്‍ നിര്‍ണായകമായി: മനസു തുറന്ന് ടോവിനോ തോമസ്

Written By:
Subscribe to Filmibeat Malayalam

ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് ടോവിനോ തോമസ്. ചിത്രത്തിലെ പെരുമ്പറമ്പില്‍ അപ്പു സിനിമാ പ്രേമികളുടെയെല്ലാം ഇഷ്ടം നേടിയെടുത്തൊരു കഥാപാത്രമായിരുന്നു. ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടത് ടോവിനോയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നു. എന്ന് നിന്റെ മൊയ്തീന് ശേഷമാണ് ടോവിനോയ്ക്ക് നായക കഥാപാത്രങ്ങള്‍ കൂടുതലായി ലഭിച്ചിരുന്നത്.

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ തമിഴിലേക്ക്: ചിത്രത്തില്‍ നായകനാവുന്നത് ഈ സൂപ്പര്‍ താരം

ടോം ഇമ്മട്ടി സംവിധാനം ചെയ്ത ക്യാമ്പസ് ചിത്രമായ ഒരു മെക്‌സിക്കന്‍ അപാരതയിലൂടെയാണ് ടോവിനോ മലയാളത്തില്‍ നായകനിരയിലേക്കുയര്‍ന്നത്.  ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ആദ്യ ദിനങ്ങളിലെല്ലാം ലഭിച്ചിരുന്നത്. തിയ്യേറ്ററില്‍ സൂപ്പര്‍ഹിറ്റായി മാറിയ ഈ ചിത്രത്തിനു ശേഷം ടോവിനോയുടെതായി ഇറങ്ങിയ ഗോദ, തരംഗം, മായാനദി തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

tovino thomas

നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന തീവണ്ടി എന്ന ചിത്രമാണ് ടോവിനോയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രം. മലയാളത്തില്‍ തിരക്കുളള നടനായി മാറിയതിനിടെ തമിഴ് സിനിമകളിലും ടോവിനോ അഭിനയിച്ചിരുന്നു. ബി.ആര്‍ വിജയലക്ഷ്മി സംവിധാനം ചെയ്ത അഭിയും അനുവും എന്ന ചിത്രത്തിലൂടെയാണ് ടോവിനോ തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ ജീവയുടെ കോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ പിയ ബജ്‌പേയി ആയിരുന്നു നായികയായി എത്തിയിരുന്നത്. തമിഴില്‍ ചിത്രീകരിച്ച ഈ ചിത്രം മലയാളത്തിലും മൊഴിമാറ്റി പ്രദര്‍ശിപ്പിക്കുന്നുണ്ട്. 

tovino thomas

തമിഴിലെ ആദ്യ ചിത്രത്തിനു ശേഷം ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്ത ഉള്‍വിരവ് എന്ന ആല്‍ബത്തിലും ടോവിനോ അഭിനയിച്ചിരുന്നു. പിന്നണി ഗായകന്‍ കാര്‍ത്തിക്കിന്റ ആലാപനത്തില്‍ പുറത്തിറങ്ങിയ ഈ മ്യൂസിക്കല്‍ ആല്‍ബത്തില്‍ തമിഴിലെ പ്രശസ്ത അവതാരക ദിവ്യദര്‍ശിനിയായിരുന്നു ടോവിനോയുടെ നായികയായി എത്തിയിരുന്നത്. ധനുഷ് നായകനാവുന്ന മാരിയുടെ രണ്ടാം ഭാഗമാണ് ടോവിനോയുടെ പുതിയ തമിഴ് ചിത്രം. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ധനുഷിന്റെ വില്ലനായാണ് ടോവിനോ അഭിനയിക്കുന്നത്. മാരി 2വിലെ ടോവിനോയുടെ ലുക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

tovino thomas

അടുത്തിടെ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ മാരി 2 വിന്റെ ഷൂട്ടിംഗ് സമയത്ത് ധനുഷ് നല്‍കിയ പിന്തുണയെക്കുറിച്ച് ടോവിനോ പറഞ്ഞിരുന്നു.മാരി 2വിലെ ആദ്യ സീന്‍ ധനുഷിനൊപ്പമായിരുന്നുവെന്നും നാല് പേജുളള തമിഴ് ഡയലോഗുകള്‍ പറയുമ്പോള്‍ ധനുഷ് തന്നെ സഹായിച്ചിരുന്നുവെന്നും ടോവിനോ പറഞ്ഞു. മാരി 2വിന്റെ അണിയറപ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്ന പിന്തുണ കൊണ്ട് ഷൂട്ടിംഗ് രസകരമായ രീതിയിലാണ് നടക്കുന്നതെന്നും ടോവിനോ പറഞ്ഞു.

അമേരിക്കന്‍ ടെലിവിഷന്‍ സീരിസില്‍ ഗ്ലാമറസായി പ്രിയങ്കാ ചോപ്ര: ട്രെയിലര്‍ പുറത്ത്! കാണൂ

പൊട്ടിച്ചിരിയുണര്‍ത്തി പഞ്ചവര്‍ണ്ണ തത്തയിലെ രണ്ടാമത്തെ പാട്ട്; വീഡിയോ കാണാം

English summary
tovino thomas says about dhanush

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X