എന്റെ സിനിമകളുടെ വിജയം ആ സുഗന്ധലേപനങ്ങൾ!! ആ സുഗന്ധമുള്ള കഥ പറഞ്ഞ് ടൊവിനോ
സിനിമയിലെ ഒരോ കഥാപാത്രങ്ങൾക്കും ഓരോ സെന്റുകളാണ് താൻ ഉപയോഗിക്കുന്നതെന്നായിരുന്നു ടൊവിനേയുടെ മറപടി
2018 ടൊവിനോ തോമസ് എന്ന നടനെ സംബന്ധിച്ച് മികച്ച വർഷമായിരുന്നു. തൊട്ടതെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. 2018 ൽ പുറത്തിറങ്ങിയ ടൊവിനോ ചിത്രങ്ങളെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. നടനും വില്ലനായും ടൊവിനോ 2018 ൽ നിറഞ്ഞു നിൽക്കുകയായിരുന്നു . ഓരേ സമയം രണ്ട് ഭാഷകളിലായി രണ്ട് ടൈപ്പ് കഥാപാത്രങ്ങളായിരുന്നു വർഷാവസാനം പ്രദർശനത്തിനെത്തിയത്. അവ രണ്ടും സൂപ്പർ ഡ്യൂപ്പർ ഹിറ്റുകൾ. എന്താണ് ടൊവിനോ സിനിമയുടെ വിജയ രഹസ്യമെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ഇപ്പോഴിത ആ രഹസ്യം പരസ്യമാക്കുകയാണ് താരം.

സിനിമയിലെ ഒരോ കഥാപാത്രങ്ങൾക്കും ഓരോ സെന്റുകളാണ് ഉപയോഗിക്കുന്നതെന്നായിരുന്നു ടൊവിനേയുടെ മറപടി. നേരത്തേയും ഇത്തരത്തിലുളള സുഗന്ധലേപന കഥകൾ പ്രചരിച്ചിരുന്നു. ഇപ്പോൾ താരം തന്നെ അത് സ്ഥിരീകരിച്ചിരിക്കുകയാണ്. തന്നെ തേടിയെത്തുന്ന ഓരേ കഥാപാത്രത്തിനും താൻ വ്യത്യസ്ത തരത്തിലുളള സുഗന്ധലേപനങ്ങൾ കൊടുക്കാറുണ്ട്. മണ്ണിന്റെ മണം വരുമ്പോൾ മഴക്കാലത്തേയും പുസ്തകത്തിന്റെ മണം വരുമ്പോൾ ജൂൺ മാസത്തേയും ഓർക്കാറുളള പോലത്തെ ടെക്നിക്കാണിത്.
ഇത് കഥാപാത്രത്തിന്റെ അന്തരീക്ഷത്തിലേയ്ക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഗുണകരമാകാറുണ്ടെന്നും താരം പറഞ്ഞു. എന്റെ ഉമ്മാന്റെ പേരിൽ ഹമീദിലേയ്ക്ക് എത്തിച്ചേരാൻ ഞാൻ പൂശിയത് ഫെറിയുടെ ഊദായിരുന്നു. ഇതായിരുന്നു ഹമീദിന്റെ വിജയവും. ടൊവിനോ ഉർവശി എന്നിവർ കേന്ദ്രകഥാപാത്രത്തിലെത്തിയ എന്റെ ഉമ്മാന്റെ പേരിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.


Click it and Unblock the Notifications











