സൂപ്പര്‍സ്റ്റാര്‍ പട്ടം തന്നെ ഭ്രമിപ്പിച്ചിട്ടില്ലെന്ന് ടൊവിനോ! സിനിമ നല്ലതാണെന്ന് ആളുകള്‍ പറയണം!
മലയാളത്തില്‍ ഇക്കൊല്ലം കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്ന താരങ്ങളില്‍ ഒരാളാണ് ടൊവിനോ തോമസ്. നടന്റെ മിക്ക ചിത്രങ്ങള്‍ക്കായും ആകാംക്ഷയോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. ഈ വര്‍ഷമാദ്യം ലൂസിഫറിലൂടെയാണ് ടൊവിനോ തുടങ്ങിയത്. തുടര്‍ന്ന് ഉയരെ,വൈറസ്,ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടു, ലൂക്ക തുടങ്ങിയ ചിത്രങ്ങളും നടന്റെതായി പുറത്തിറങ്ങി. എല്ലാ ചിത്രങ്ങളും നല്ല പ്രതികരണം നേടിയാണ് തിയ്യേറ്ററുകളില്‍ മുന്നേറിയത്.
ഇനിയും നിരവധി സിനിമകള്‍ താരത്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്നുണ്ട്. കല്‍ക്കി എന്ന മാസ് എന്റര്‍ടെയ്‌നറാണ് ടൊവിനോയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ കല്‍ക്കിയെക്കുറിച്ചും സൂപ്പര്‍സ്റ്റാര്‍ പദവിയെക്കുറിച്ചും നടന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. മൂവി മാന്‍ ബ്രോഡ്കാസ്റ്റിങ്ങിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ടൊവിനോ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സൂപ്പര്‍സ്റ്റാര്‍ വിശേഷണം
സൂപ്പര്‍ സ്റ്റാര്‍ എന്ന് ആരെങ്കിലും എന്നെ വിശേഷിപ്പിച്ചതുകൊണ്ടാവാം ഞാന്‍ അതിന് യോഗ്യനല്ലെന്ന് പറഞ്ഞിട്ടുണ്ടാവുക. എനിക്കൊന്നും എടുത്താല്‍ പൊങ്ങാത്ത ഒരു വിശേഷമാണിത്. നമ്മള്‍ ശരിക്കുമുളള സൂപ്പര്‍ സ്റ്റാര്‍സെന്ന് വിളിക്കുന്ന ആളുകള്‍ അവരുടെ വര്‍ഷങ്ങളോളമുളള അധ്വാനം,ടാലന്റ്.അവര്‍ക്ക് ലഭിക്കുന്ന സ്വീകാര്യത എന്നൊക്കെ കൊണ്ട് ആളുകള്‍ നല്‍കുന്ന ഒരു പേരാണ്. ഞാന്‍ തുടങ്ങിയതല്ലേ ഉളളൂ. പിന്നെ ആ കാലമൊക്കെ കഴിഞ്ഞില്ലേ. പണ്ട് രാജുവേട്ടന്‍ ഇന്റര്‍വ്യൂകളില്‍ പറഞ്ഞ കാര്യം എനിക്കോര്‍മ്മയുണ്ട്. ഇനിയുളള കാലം പുതിയ സൂപ്പര്‍സ്റ്റാര്‍സ് കൂടുതലായി ഉണ്ടാവുമെന്ന് തോന്നുന്നില്ല. ടൊവിനോ പറയുന്നു.

നല്ല ആക്ടേഴ്‌സുളള ഇന്‍ഡസ്ട്രി
നല്ല ആക്ടേഴ്‌സുളള ഒരു ഇന്‍ഡസ്ട്രിയായി മലയാള സിനിമ വളര്‍ന്നു കൊണ്ടിരിക്കുകയാണ്. സിനിമകളുടെ സ്വഭാവം, സൂപ്പര്‍സ്റ്റാര്‍ സിനിമകള്‍ മാത്രമല്ല ഇവിടെ ഉണ്ടായികൊണ്ടിരിക്കുന്നതും ആളുകള്‍ സ്വീകരിക്കുന്നതും. നല്ല ഒരുപാട് ആക്ടേഴ്‌സ് ഉളളതും ലോകസിനിമയുടെ നെറുകയില്‍ നില്‍ക്കുന്നതുമായ സമയത്ത് ഈ സൂപ്പര്‍സ്റ്റാര്‍ പട്ടമൊക്ക ചിലപ്പോ നമുക്കൊക്കെ ഒരു ബാധ്യതയായി മാറിയേക്കാം. ആ സമയം നമ്മള്‍ അത് നിലനില്‍ത്താന്‍ ശ്രമിച്ച് നല്ല ആക്ടര്‍ എന്ന ഒരു സ്ഥാനം കൈവിട്ട് കളയാന്‍ പറ്റില്ല.ടൊവിനോ പറയുന്നു.

കളക്ഷന്‍ റെക്കോര്‍ഡുകളൊന്നും
എനിക്ക് ഞാന്‍ ഇഷ്ടപ്പെടുന്ന സിനിമകള്‍ ചെയ്ത് മുന്നോട്ട് പോകണം. ഞാന്‍ ചെയ്യുന്ന സിനിമകളില്‍ കുറച്ചൊക്കെ കലാമൂല്യവും അത്യാവശ്യം എന്റര്‍ടെയ്ന്‍മെന്റ് വാല്യൂവും, പ്രൊഡ്യൂസര്‍ക്ക് മുടക്കുമുതല്‍ കാശ് തിരിച്ചു കിട്ടുന്ന ഒരു കൊമേഴ്‌സ്യല്‍ വാല്യൂവും ഉണ്ടാവണമെന്നാണ് ആഗ്രഹം. അല്ലാതെ കളക്ഷന്‍ റെക്കോര്‍ഡുകളൊന്നും എന്റെ വിഷയമേ അല്ല. ഞാന്‍ ചെയ്യുന്ന സിനിമകളില്‍ എന്റെ ഭാഗം വ്യത്തിയായിട്ട് ചെയ്യുക എന്നതാണ് എന്റെ വിഷയം.

സിനിമ നല്ലതാണെന്ന് മാത്രം
അപ്പോ ഞാന്‍ ചെയ്യുന്ന സിനിമ നന്നായാല്‍ സന്തോഷം. അത് കാണുന്ന പ്രക്ഷകര്‍ക്ക് അതില്‍ നിന്ന് എന്തെങ്കിലും എന്‍ജോയ്‌മെന്റും എന്തെങ്കിലും കിട്ടിയാല്‍ അതും വലിയ സന്തോഷം. നിര്‍മ്മാതാവിന് മുടക്കിയ പൈസ തിരിച്ചുകിട്ടിയാല്‍ അതും സന്തോഷമാണ്. എന്റെ സിനിമകള്‍ക്ക് ഭൂരിഭാഗവും അങ്ങനെ സംഭവിക്കുന്നു എന്നതുകൊണ്ടാണ് ഞാന്‍ ഇവിടെ നിലനില്‍ക്കുന്നത്. അപ്പോ കളക്ഷന്‍ റെക്കോര്‍ഡുകള്‍ എന്റെ വിഷയമേ അല്ല. സിനിമ നല്ലതാണെന്ന് മാത്രം ആളുകള്‍ പറയുക അതാണ് എന്റെ വിഷയം. സോ സൂപ്പര്‍സ്റ്റാര്‍ എന്ന പട്ടം എന്നെ അങ്ങനെ ഭ്രമിച്ചിട്ടില്ല.

ഡാന്‍സ് കളിച്ചിട്ടുളള സിനിമ
നല്ല ഡാന്‍സറല്ല. ഡാന്‍സ് കളിക്കുന്ന കഥാപാത്രങ്ങള്‍ വന്നിട്ടില്ല. ഡാന്‍സിനോട് ഇന്‍ട്രസ്ര്‌റ് തോന്നിയിട്ടില്ല. പലപ്പോഴും ഡാന്‍സ് ആവശ്യമില്ലാത്ത സമയത്ത് സിനിമകളില്‍ വരുന്നത് എന്റെ കാണാനുളള മൂഡ് കളഞ്ഞിട്ടുണ്ട്. സന്ദര്‍ഭത്തിന് അനുസരിച്ചല്ലാത്ത രീതിയില്‍ സിനിമയില്‍ ഡാന്‍സ് തിരുകി കയറ്റുന്നതിനോട് എനിക്ക് വിയോജിപ്പാണ്. സിനിമയില്‍ നൃത്തരംഗമാണെങ്കിലും ഗാനരംഗങ്ങള്‍ ആണെങ്കിലും അത് കഥ പറയാന്‍ വേണ്ടി ഉപയോഗിക്കുന്ന രീതിയാകണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.

കമലദളം പോലുളള സിനിമകളില്‍
ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന അല്ലെങ്കില്‍ കാണാനാഗ്രഹിക്കുന്ന സിനിമകളില്‍ ഡാന്‍സിന് അത്ര പ്രാധാന്യം ഇല്ല. പണ്ട് കമലദളം പോലുളള സിനിമകളില്‍ ഡാന്‍സ് എന്നത് അത് സിനിമയുടെ ആവശ്യമാണ്. അതില്‍ ഡാന്‍സ് ഇല്ലെങ്കില്‍ ഇന്ന് കാണുന്ന പോലെയായിരിക്കില്ല. ലാലേട്ടന്‍ അതില്‍ അതിമനോഹരമായി ചെയ്തിട്ടുമുണ്ട്. ഇപ്പോ സ്‌റൈപ്പ് അപ്പ് പോലുളള സിനിമകളില്‍ ശരിയാണ് അതില്‍ ഡാന്‍സ് വേണം. ഞാന്‍ കണ്ടിട്ടുളള ചില സിനിമകളില്‍ ഡാന്‍സ് എന്റെ മൂഡിനെ കില്ല് ചെയ്തിട്ടുണ്ട്. അപ്പോ ഞാന്‍ ചെയ്യുന്ന സിനിമകളില്‍ ഡാന്‍സിന്റെ ആവശ്യമുണ്ടോ എന്നാണ് എന്റെ സംശയം.

കല്‍ക്കിയെക്കുറിച്ച്
അക്രമവും അനീതിയും സമാധാനം ഇല്ലായ്മയും വരുന്ന സമയത്ത് അതിനെതിരെ പോരാടാനും തിന്മയെ നിഗ്രഹിച്ച് നന്മയെ വീണ്ടെടുക്കാനും വരുന്ന കഥാപാത്രം. ഏകദേശം കല്‍ക്കി സിനിമയുടെ സിനാറിയോ അങ്ങനെ തന്നെയാണ് ടൊവിനോ തോമസ് പറയുന്നു, പലതരം ചിത്രങ്ങളുടെ ഭാഗമാകുക എന്നത് ഒരു നടന്‍ എന്ന നിലയ്ക്ക് എന്റെ വലിയ ആഗ്രഹം തന്നെയാണ്. ഒരു കണ്ടന്റ് തന്നെ നമുക്ക് പലതരത്തില്‍ പറയാം. അത് ഓരോരുത്തരുടെയും ചോയ്‌സാണ് . ഈയൊരു ചിത്രത്തിലെ കണ്ടന്റ് പറയാന്‍ ഞങ്ങള്‍ തിരഞ്ഞെടുത്ത രീതി ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിട്ടു തന്നെയാണ്. ഈ വിഭാഗത്തില്‍പ്പെടുന്ന ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം കൊണ്ടാണ് കല്‍ക്കിയും ചെയ്തത്.

റിയലിസ്റ്റിക് രീതിയിലുളള സിനിമ ആയിരിക്കില്ല
ഇത് ഒന്നിന്റെയും തുടക്കമല്ല. ഞാന്‍ സഞ്ചരിക്കുന്ന വഴിയില്‍ ഒരെണ്ണം. ഇനി ഒരു ത്രില്ലര്‍,ഹൊറര്‍,സൂപ്പര്‍ഹീറോ എന്നീ ജോര്‍ണറുകളിലും സിനിമകള്‍ വരുന്നുണ്ട്.
മുന്‍ പോലീസ് സിനിമകളില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്ന ഒരു ചിത്രമാകാന്‍ തങ്ങള്‍ ശ്രമിച്ചിട്ടുണ്ടെന്നും ടൊവിനോ പറയുന്നു. നെടുനീളന്‍ ഡയലോഗുകള്‍ ഒന്നുമില്ലെങ്കിലും പറയുന്ന കാര്യങ്ങളില്‍ പഞ്ചുണ്ടാകുമെന്നും നടന്‍ പറയുന്നു. ഒരിക്കലും ഒരു റിയലിസ്റ്റിക് രീതിയിലുളള സിനിമ ആയിരിക്കില്ല കല്‍ക്കി എന്നും ടൊവിനോ തോമസ് അഭിമുഖത്തില്‍ പറഞ്ഞു. മാസ് ചിത്രമാണെങ്കിലും സാമാന്യ ബുദ്ധിക്ക് നിരക്കാത്ത ഒന്നുമില്ല സിനിമയില്‍ എന്നും നടന്‍ പറഞ്ഞു.


Click it and Unblock the Notifications