മറഡോണ ഇഷ്ടപ്പെട്ടെങ്കില്‍ രണ്ട് വരി സോഷ്യല്‍ മീഡിയയില്‍ ഇടാമോ? പ്രേക്ഷകരോട് അഭ്യര്‍ത്ഥനയുമായി ടൊവിനോ

By Midhun

ടൊവിനോ തോമസിന്റെതായി തിയ്യേറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് മറഡോണ. റിലീസ് ചെയ്ത തിയ്യേറ്ററുകളില്‍ നിന്നെല്ലാം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നവാഗത സംവിധായകനായ വിഷ്ണു നാരായണനാണ് മറഡോണ ഒരുക്കിയിരിക്കുന്നത്. എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് മറഡോണയെന്നാണ് ചിത്രം കണ്ട ആളുകളെല്ലാം തന്നെ അഭിപ്രായപ്പെട്ടിരിക്കുന്നത്. ചിത്രത്തിലെ ടൊവിനോയുടെ പ്രകടനത്തെയും സംവിധായകന്റെ മേക്കിങ്ങിന്റെയും കുറിച്ചും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ വന്നിരുന്നു.

തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുമ്പോഴും പ്രേക്ഷകര്‍ക്കൊപ്പം ചിത്രം കാണാന്‍ സാധിക്കാത്തതിലുളള വിഷമം ടൊവിനോ ഫേസ്ബുക്കില്‍ പറഞ്ഞിരുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കാരണമാണ് മറഡോണയുടെ പ്രൊമോഷന് എത്താന്‍ കഴിയാഞ്ഞതെന്നാണ് ടൊവിനോ നേരത്തെ പറഞ്ഞിരുന്നത്. മറഡോണയുമായി ബന്ധപ്പെട്ട് സംസാരിക്കാനായി ടൊവിനോ ഇന്ന് ഫേസ്ബുക്കില്‍ വീണ്ടും എത്തിയിരുന്നു. ചിത്രം ഇഷ്ടമായെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ രണ്ടുവരി എഴുതിയിടാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ടൊവിനോ എത്തിയിരിക്കുന്നത്.

മറഡോണയുടെ വിജയം

മറഡോണയുടെ വിജയം

മായാനദിക്കു ശേഷം പ്രേക്ഷകര്‍ ആകാംക്ഷകളോടെ കാത്തിരുന്ന ചിത്രമായിരുന്നു മറഡോണ. വലിയ ആഘോഷങ്ങളും ബഹളവുമൊന്നുമില്ലാതെയായിരുന്നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ആദ്യ ദിനം മുതല്‍ക്കു തന്നെ മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് പ്രേക്ഷകര്‍ നല്‍കിയിരുന്നത്. എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് മറഡോണയെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നത്. ജൂലായ് 27നായിരുന്നു മറഡോണ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്

മികച്ച പ്രകടനവുമായി ടൊവിനോ

മികച്ച പ്രകടനവുമായി ടൊവിനോ

ടൊവിനോയുടെ പ്രകടനത്തെ പ്രശംസിച്ച് ചിത്രം കണ്ട പ്രേക്ഷകരെല്ലാം എത്തിയിരുന്നു. മായാനദിക്ക് ശേഷം ടൊവിനോയ്ക്ക് ലഭിച്ച മികച്ച കഥാപാത്രമാണ് ചിത്രത്തിലേതെന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടിരുന്നത്. മറഡോണയില്‍ വ്യത്യസ്തമാര്‍ന്നൊരു കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചിരിക്കുന്നത്. പുതുമുഖ നടി ശരണ്യ നായരാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തിയിരിക്കുന്നത്.

വിഷ്ണു നാരായണന്റെ മേക്കിങ്ങ്

വിഷ്ണു നാരായണന്റെ മേക്കിങ്ങ്

നവാഗത സംവിധായകന്റെ ചിത്രമാണെന്ന് തോന്നിപ്പിക്കാത്ത വിധത്തിലാണ് വിഷ്ണു നാരായണന്‍ മറഡോണ ഒരുക്കിയിരിക്കുന്നത്. ആഷിഖ് അബു,ദിലീഷ് പോത്തന്‍ തുടങ്ങിയവരുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ആളായിരുന്നു വിഷ്ണു. ടൊവിനോയുടെ പ്രകടനത്തിനൊപ്പം തന്നെ വിഷ്ണുവിന്റെ മേക്കിങ്ങിനും മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്.

കളക്ഷന്‍

കളക്ഷന്‍

ആദ്യ ദിനം ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചെങ്കിലും വലിയ കളക്ഷന്‍ ലഭിച്ചിരുന്നില്ല. മഴക്കാലമായതും മറ്റു പ്രശ്‌നങ്ങള്‍ കാരണവുമാണ് തിയ്യേറ്ററുകളില്‍ ആളുകള്‍ കുറഞ്ഞത്. കൂടെ, ഒരു പഴയ ബോംബ് കഥ തുടങ്ങിയ ചിത്രങ്ങള്‍ക്കൊപ്പമാണ് മറഡോണ തിയ്യേറ്റുകളില്‍ പ്രദര്‍ശനം തുടരുന്നത്. പ്രൊമോഷന്‍ പരിപാടികള്‍ക്ക് ടൊവിനോ എത്താത്തിരുന്നത് ചിത്രത്തെ കാര്യമായി ബാധിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ എല്ലാം തന്നെ അഭിപ്രായങ്ങള്‍ വന്നിരുന്നത്.

ടൊവിനോയുടെ ഫേസ്ബുക്ക് ലൈവ്

ടൊവിനോയുടെ ഫേസ്ബുക്ക് ലൈവ്

മറഡോണയുമായി ബന്ധപ്പെട്ട് സംസാരിക്കാനായി ടൊവിനോ ഇന്ന് ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു. പ്രൊമോഷന്‍ പരിപാടികള്‍ക്കായി നാട്ടിലേക്ക് വരാനിരുന്നപ്പോള്‍ ഫ്‌ളൈറ്റ് മിസായിപ്പോയ കാര്യം പറഞ്ഞാണ് ടൊവിനോ എത്തിയിരുന്നത്. തനിക്ക് ചാനലുകളില്‍ പോയി സിനിമയെക്കുറിച്ച് സംസാരിക്കാന്‍ സാധിക്കാത്തതിനാല്‍ പ്രേക്ഷകര്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ടൊവിനോ. സിനിമ അര്‍ഹിക്കുന്ന വിജയം നേടണമെങ്കില്‍ പ്രേക്ഷകരുടെ സഹായം വേണമെന്നും ടൊവിനോ പറയുന്നു.

ടൊവിനോ പറഞ്ഞത്

ടൊവിനോ പറഞ്ഞത്

നിങ്ങള്‍ക്ക് ഈ സിനിമ കണ്ട് ഇഷ്ടപ്പെടുകയാണെങ്കില്‍ അതേക്കുറിച്ച് ദയവായി രണ്ടുവരി ഫെയ്‌സ് ബുക്കിലോ അല്ലെങ്കില്‍ മറ്റെതെങ്കിലും സോഷ്യല്‍ മീഡിയയിലോ ഇടണമെന്ന് ടൊവിനോ പറയുന്നു. അതുകൊണ്ട് ഒരുപക്ഷേ മറഡോണ എന്ന സിനിമയ്ക്കും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും അര്‍ഹമായ വിജയം ലഭിക്കും. നിങ്ങളുടെ എല്ലാവരുടെയും ഭാഗത്തുനിന്നും സഹകരണം പ്രതീക്ഷിക്കുന്നു.ടൊവിനോ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

വീഡിയോ കാണൂ

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X