ഇതാണ് ശരിയ്ക്കുമുളള മോഹൻലാൽ!! ലാലേട്ടനെ കുറിച്ച് ടൊവിനോയ്ക്ക് പറയാനുണ്ട് ചിലത്, കാണൂ

അനുകരണീയമായിട്ടുള്ള ഒരുപാട് കാര്യങ്ങളുണ്ട്. ഒരു പരാതിയും ഇല്ലാത്ത ആളാണ്‌ ലാലേട്ടന്‍

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് ടൊവിനോ തോമസ്. മോഹൻലാലിന്റെ സിനിമ പ്രവേശനം പോലെയാണ് ടൊവിനോയുടേതും. മഞ്ഞിൽ വിരിഞ്ഞ പൂക്കൽ എന്ന ചിത്രത്തിലൂടെ വില്ലനായി വന്ന് പിന്നീട് നടനായി മാറിയ പരമ്പര്യമാണ് ലാലേട്ടനുളളത് . അതുപോലൊരു ചെറിയ സാമ്യം ടൊവിനോയ്ക്കുമുണ്ട്. ദുൽഖർ സൽമാൻ ചിത്രമായ എബിസിഡിയിൽ വില്ലൻ വേഷത്തിലൂടെയാണ് ടൊവിനോ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്.

എബിസിഡിയ്ക്ക് ശേഷം സഹനടൻ നടൻ എന്നിങ്ങനെ മികച്ച നിലവാരത്തിലായിരുന്നു ടൊവിനോയുടെ കരിയർ ഗ്രാഫ് ഉയർന്നത്. 2012 ൽ തുടങ്ങിയ സിനിമ യാത്ര 2018 ൽ വരെ എത്തി നിൽക്കുമ്പോൾ ഒരുപിടി മികച്ച ചിത്രങ്ങളാണ് ഈ യുവതാരത്തിന്റെ കൈകളിലുളളത്. മലയാളത്തിൽ മാത്രമല്ല തമിഴിലും ടൊവിനോ തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. ടൊവിനോ അരാധകരും ലാലേട്ടൻ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ലൂസിഫർ. ഇതിനും മുൻപും ലാലേട്ടനോടൊപ്പം ടൊവിനോ ബിഗ് സ്കീൻ ഷെയർ ചെയ്തിട്ടുണ്ട്. ലാലേട്ടനുമായുള്ള എക്സ്പീരിയൻ പങ്കുവെയ്ക്കുകയാണ് താരം.

 മോഹൻലാലിനോടൊപ്പം

മോഹൻലാലിനോടൊപ്പം

എല്ലാ യുവതാരങ്ങളും ആഗ്രഹിക്കുന്ന ഒന്നാണ് മോഹൻലാലിനോടൊപ്പം ഒരു സിനിമ ചെയ്യുക എന്നത്. അത് ഒരു സീനായാലും ഇവർ ഹാപ്പിയാണ്. ഇപ്പോൾ ലാലേട്ടനോടൊപ്പം ടൊവിനോ ലൂസിഫറിലെത്തുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ ഇവരെ കൂടാതെ വൻ താരനിരതന്നെ അണിനിരക്കുന്നുണ്ട്. എന്നാൽ ചിത്രത്തിൽ ഇവരുടെ കഥാപാത്രങ്ങളെ കുറിച്ച് അധികം വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

കൂതറ

കൂതറ

ലൂസിഫറിന് മുമ്പേ 2014 ൽ കൂതറ എന്ന ചിത്രത്തിൽ മോഹൻലാലിനോടൊപ്പം ടൊവിനോ എത്തിയിരുന്നു. എന്നാൽ ചിത്രത്തിന് മികച്ച വിജയം നേടാൻ കഴിഞ്ഞിരുന്നില്ല. അതിനു ശേഷം 2018 ൽ പൃഥ്വിയുടെ സംവിധാനത്തിലൂടെയാണ് ഈ സൂപ്പർ താരവും യുവതാരങ്ങളിലെ സൂപ്പർ താരവും വീണ്ടും ഒന്നിക്കുന്നത്. ഇവരുടെ കോമ്പോ കാണാൻ വേണ്ടിയുളള കാത്തിരുപ്പിലാണ് പ്രേക്ഷകർ

ഒരു പാരാതിയും ഇല്ലാത്ത മനുഷ്യൻ

ഒരു പാരാതിയും ഇല്ലാത്ത മനുഷ്യൻ

അനുകരണീയമായിട്ടുള്ള ഒരുപാട് കാര്യങ്ങളുള്ള വ്യക്തിയാണ് ലാലേട്ടൻ. ഒരു പരാതിയുമില്ലാത്ത് ആളാണ്. ഒരു സീനിന്റെ ഷൂട്ടിന് ശേഷം അടുത്ത ഷോട്ട് എടുക്കുവരെ സെറ്റിൽ തന്നെ ഇരിക്കും. അവിടെയുള്ളവരുമായി സംസാരിക്കുകയും സമയം പങ്കിടുകയും ചെയ്യും. കഥാപാത്രത്തിന്റെ തുടർച്ച കൈവിടാതെ അത്രയ്ക്ക് ശ്രദ്ധിച്ചാണ് അദ്ദേഹം കഥാപാത്രങ്ങളെ അഭിനയിച്ച് ഫലിപ്പിക്കുന്നത്.

ആദ്യമായി സിനിമ ചെയ്യുന്ന അവേശം

ആദ്യമായി സിനിമ ചെയ്യുന്ന അവേശം

ആദ്യമായി സിനിമ ചെയ്യുന്ന അതേ ആവേശത്തോടെയാണ് ഇപ്പോഴും ഓരോ വർക്ക് ചെയ്യുന്നത്. അതേ ആത്മാർഥതയും ആവേശവും അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും നമുക്ക് കാണാൻ സാധിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ഒരു പുതിയ ഡയറക്ടറിന്റെ സിനിമയിലാണ് അഭിനയിക്കുന്നതെങ്കിൽ. അദ്ദേഹത്തെ സാറേ എന്നു തന്നെയാണ് ലാലേട്ടൻ വിളിക്കുന്നത്.

വീഡിയോ കടപ്പാട്: മോഹൻലാൽ ഓൺലൈൻ)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X