സൂപ്പര്‍ സ്റ്റാര്‍ വിളിക്ക് ഞാന്‍ അര്‍ഹനാണെന്ന് കരുതുന്നില്ല; ആ വിളി ഒരു ബാധ്യതയാണ്; ടൊവിനോ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. ചെറിയ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ ടൊവിനോയുടെ ആദ്യ സിനിമ പ്രഭുവിന്റെ മക്കളാണ്. തുടര്‍ന്ന് എബിസിഡിയിലെ വില്ലന്‍ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിന് പിന്നാലെ, സെവെന്‍ത് ഡേ, എന്ന് നിന്റെ മൊയ്തീന്‍ തുടങ്ങി നടന്റെ കരിയര്‍ ഗ്രാഫ് പതുക്കെ ഉയര്‍ന്നു വരികയായിരുന്നു.

ഗപ്പിയാണ് ടൊവിനോയ്ക്ക് ബ്രേക്ക് നല്‍കിയ സിനിമ. തുടര്‍ന്ന് എസ്ര, ആമി, മറഡോണ, തീവണ്ടി, ലൂസിഫര്‍, ഉയരെ, വൈറസ്, മായാനദി, തുടങ്ങി എല്ലാ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടൊവിനോ നായകനായി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികര്‍ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്. സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ട്രെയിലര്‍ ലോഞ്ചില്‍ തന്നെ സൂപ്പര്‍ സ്റ്റാര്‍ എന്നൊക്കെ വിളിക്കുന്നതില്‍ സന്തോഷമുണ്ട്.

Tovino

പക്ഷെ അങ്ങനെ സൂപ്പര്‍ സ്റ്റാറാകാന്‍ പേടിയാണ് എന്നാണ് ടൊവിനോ തോമസ് പറഞ്ഞത്. ടൊവിനോ തോമസിന്റെ വാക്കുകള്‍ ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ എന്തുകൊണ്ട് താന്‍ അങ്ങനെ പറഞ്ഞു എന്നതിന് വിശദീകരണം നല്‍കുകയാണ് ടൊവിനോ തോമസ്. മൂവീ വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്.

സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കുന്നത് ഇഷ്ടമാണെന്നല്ല, അങ്ങനെ വിളിച്ച് കേള്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നാണ് ഞാന്‍ പറഞ്ഞത്. സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കുന്നതിന്റെ ഡെഫിനിഷന്‍ എന്താണെന്ന് എനിക്ക് ഇപ്പോഴും കൃത്യമായി അറിയില്ല. എന്ത് അച്ചീവ്‌മെന്റ് ഉണ്ടാകാനാണ് സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കുന്നത് എന്നും എനിക്ക് അറിയില്ല.

തല്‍ക്കാലം അങ്ങനെ ഒരു വിളിക്ക് അര്‍ഹനാണെന്ന് ഞാന്‍ കരുതുന്നില്ല. ഒരു നടന്‍ എന്ന നിലയ്ക്ക് ചിലപ്പോള്‍ അത് ഒരു ബാധ്യതയുമായേക്കാം. എനിക്ക് പലതരം സിനിമകള്‍ ഒക്കെ ചെയ്ത് പോകണം. ഇതുപോലത്തെ സിനിമ, അല്ലെങ്കില്‍ ഇത്ര കോടി ക്ലബ് എന്നൊന്നും എനിക്ക് അറിയില്ല. അതൊന്നും എന്റെ മേഖലയല്ല. എന്റെ ആഗ്രഹം, ചെയ്യുന്ന സിനിമകളില്‍ ഞാനും ഹാപ്പിയായിരിക്കണം, കൂടെ വര്‍ക്ക് ചെയ്യുന്നവരും ഹാപ്പിയായിരിക്കണം, പ്രേക്ഷകരും ഹാപ്പിയായിരിക്കണം. അതിനപ്പുറത്തേക്ക് ഒരു കണക്കുകളിലോ ടാഗുകളിലോ ഒന്നുമല്ല എന്റെ ശ്രദ്ധ.

Tovino

പേടി എന്ന് ഉദ്ദേശിച്ചത് തന്നെ ബാധ്യതയാകുമോ എന്ന പേടിയാണ്. എത്ര കോടി അടിച്ചു എന്നുള്ളതൊക്കെ പ്രൊഡ്യൂസര്‍ മാരുടെ കാര്യമാണ്. നമുക്ക് സിനിമ നന്നാവുക എന്നത് മാത്രമാണ് പ്രാഥമികമായി ചെയ്യേണ്ട കാര്യം. സിനിമയ്ക്കുള്ളിലെ സിനിമയാണ് നടികര്‍ പറയുന്നത്. സിനിമയ്ക്കുള്ളിലെ സിനിമയെ പല രീതിയല്‍ പറയാം.

ഈ സിനിമയില്‍ ഇയാളുടെ ഒരു ഇമോഷണല്‍ ജേര്‍ണിയാണ് പറയുന്നത്. തുടക്കത്തില്‍ ഈ കഥാപാത്രത്തിന് എല്ലാമുണ്ട്. അയാള്‍ക്ക് പണമുണ്ട്, മാര്‍ക്കറ്റ് വാല്യു ഉണ്ട്, മുന്നോട്ട് സിനിമകള്‍ ഉണ്ട്, എല്ലാം ഉണ്ട്. പക്ഷെ അയാള്‍ ഹാപ്പിയല്ല. അയാളുടെ പാഷനില്‍ നിന്ന് ഫോക്കസ് പോയി അതിലേക്ക് തിരിച്ചെത്തുന്നതൊക്കെയാണ് നടികര്‍ എന്ന സിനിമയെന്നും ടൊവിനോ പറഞ്ഞു.

Read more about: tovino thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X