»   »  പൃഥ്വി പറഞ്ഞത് ജീവിതത്തിൽ സംഭവിച്ചു! അത്ഭുതകരമായ സംഭവം പങ്കുവെച്ച് ടൊവിനോ....

പൃഥ്വി പറഞ്ഞത് ജീവിതത്തിൽ സംഭവിച്ചു! അത്ഭുതകരമായ സംഭവം പങ്കുവെച്ച് ടൊവിനോ....

Written By:
Subscribe to Filmibeat Malayalam

സിനിമയിൽ  ഒരു സ്ഥാനം നേടിയെടുക്കുക എന്നത് വളരെ കഷ്ടപ്പെട്ട സംഗതിയാണ്. ചുവട് പിഴക്കാതെ കൃത്യയമായി നടന്നാൽ മാത്രമേ സിനിമയുടെ താളനൊത്ത് നീങ്ങാൻ പറ്റുകയുളളൂ. അങ്ങനെ പിഴക്കാതെ ചുവട് വച്ച് നീങ്ങിയവരാണ് ഇന്നത്തെ എല്ലാ സൂപ്പർ സ്റ്റാറുകളും. വളരെ കുറച്ചു സമയം കൊണ്ട് തന്നെ സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ടൊവിനോ തോമസ്. വില്ലൻ , സഹനടൻ എന്നീ മേഖലയിൽ തിളങ്ങിയ ടൊവിനോ, നായകനിലേയ്ക്കുള്ള  വളർച്ച വളരെ വേഗത്തിലായിരുന്നു. വിജയത്തിനു പിന്നിൽ ഒരുപാട് പേരുടെ പിന്തുണയുണ്ടെന്നു ടൊവിനൊ തന്നെ പല ആവർത്തി പറ‍ഞ്ഞിരുന്നു. അതിലെ പ്രധാന പേര് നടൻ പൃഥ്വിരാജിന്റെതാണ്. പൃഥ്വിയുടെ വാക്ക് തൻരെ ജീവിതം മാറ്റി മറിച്ചുവെന്നാണ് ടൊവിനൊ പറയുന്നത്.

tovino

നെറ്റിയിൽ ചുംബിക്കാം, പക്ഷെ തന്നോട് പറഞ്ഞത് ചുണ്ടിൽ!! ചുംബന വിവാദത്തെക്കുറിച്ച് നടി

താൻ ജീവിതം മാറ്റി മറിച്ച ചിത്രമായിരുന്നു എന്ന് നിന്റെ മൊയ്തീൻ. അതിലെ അപ്പു എന്ന കഥാപാത്രം തന്റെ ജീവിതത്തിൽ അത്ര വലിയ മാറ്റമാണ് വരുത്തിയത്. ചിത്രത്തിനു ശേഷം പൃഥ്വിരാജ് പറഞ്ഞ ചില വാക്കുകൾ തന്റെ ജീവിതത്തിൽ അക്ഷരംപ്രതിയാണ് സംഭവിച്ചുവെന്ന് ടൊവിനോ പറയുന്നു. എന്ന് നിന്റെ മൊയ്തീൻ തീയേറ്ററിൽ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് പൃഥ്വിയെ അഭിനന്ദിച്ച് താൻ ഒരു മെസേജ് അയച്ചിരുന്നു. സക്രിപ്റ്റ് സെലക്ഷൻ കൊള്ളമെന്നായിരുന്നു സന്ദേശം. എന്നാൽ ഇതിനു മറുപടിയായി വന്ന പൃഥ്വിയുടെ മെസേജ് ഇങ്ങനെയായിരുന്നു. അതൊക്കെ ശരി, പക്ഷേ ഇപ്പോള്‍ മുതല്‍ നിങ്ങളും സിനിമ തിരഞ്ഞെടുക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണം'. അപ്പോള്‍ ഞാന്‍ പറഞ്ഞു. ഇപ്പോൾ എന്റെ സ്ഥാനം അനുസരിച്ച് ആരെങ്കിലും അവസരം നൽകിയാൽ മാത്രമേ സിനിമ ചെയ്യാൻ സാധിക്കുകയുള്ളൂ. കൂടുതലും തന്നെ തേടി എത്തുക സഹനടന്റെ വേഷങ്ങളുമായിരിക്കും. അത് നല്ലതുപോലെ ശ്രദ്ധിച്ചതിനു ശേഷം മാത്രമേ തിരഞ്ഞെടുക്കുകയുള്ളുവെന്നും മറുപടി നൽകിയിരുന്നു. സഹനടൻ അല്ല ഇനിമുതൽ കേന്ദ്രകഥപാത്രങ്ങളെ കണ്ടെത്തണം, അവതിരഞ്ഞെടുക്കുമ്പോൾ നല്ല ശ്രദ്ധ പുലർത്തണമെന്നും പൃഥ്വി അന്നു പറ‍ഞ്ഞിരുന്നു.

പുതിയ എക് ദോ തീൻ... ജാക്വിലിന്‍ ഓവറാക്കി കുളമാക്കിയെന്ന് സംവിധായകനും കൂട്ടരും, സൂപ്പറെന്ന് സൽമാൻ

എന്നാൽ അന്ന് പൃഥ്വിരാജ് അങ്ങനെ പറ‍ഞ്ഞത് ഔചിത്യത്തിന്റെ പുറത്താണെന്നാണ് താൻ കരുതിയത്. എന്നാൽ അങ്ങനെയല്ലെന്നും പിന്നീടാണ് തനിയ്ക്ക് മനസിലായതെന്നും ടൊവിനോ പറഞ്ഞു. എന്ന് നിന്റെ മൊയ്തീനു ശേഷം തന്നെ തേടിയെത്തിയത് ചിത്രങ്ങളിൽ ഭൂരിഭാഗവും കേന്ദ്ര കഥപാത്രങ്ങളാണായിരുന്നുവെന്ന് ടൊവിനെ പറഞ്ഞു. ഇപ്പോഴിത താരത്തിന്റെ യശസ് തമിഴിൽ വരെ ഉയർന്നു നിൽക്കുകയാണ്.

English summary
tovino thomas says on prithivraj sukumaran ennu ninte moideen

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X