ടൊവിനോയുടെ മാസ് വീണ്ടും, എന്റെ ഉമ്മാന്റെ പേരില്‍ ഹമീദായി ടൊവിനോ എത്തുന്നു! ചിത്രങ്ങള്‍ പുറത്ത്
സെപ്റ്റംബര്‍ ഏഴിന് തിയറ്ററുകളിലേക്കെത്തിയ ടൊവിനോ തോമസിന്റെ തീവണ്ടി നല്ല പ്രതികരണമായിരുന്നു നേടിയത്. ലൂസിഫര്‍ എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലായിരുന്നു ടൊവിനോ. പിന്നാലെ മറ്റൊരു സിനിമയുടെ വിശേഷം കൂടി വന്നിരിക്കുകയാണ്. എന്റെ ഉമ്മാന്റെ പേര് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസമായിരുന്നു വന്നത്.

ടൊവിനോ വേറിട്ട ലുക്കില്‍ അഭിനയിക്കുന്ന സിനിമപുതുമുഖ സംവിധായകനായ ജോസ് സെബാസ്റ്റിയനാണ് സംവിധാനം ചെയ്യുന്നത്. ജോസ് സെബാസ്റ്റിയന്‍, ശരത് ആര്‍ നാഥ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹമീദ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് ടൊവിനോ തന്നെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ഉര്‍വ്വശിയാണ് ഉമ്മയുടെ വേഷത്തിലെത്തുന്നത്. പേരില്‍ സൂചിപ്പിച്ചിരിക്കുന്നത് മാത്രമല്ല ചിത്രത്തില്‍ ഏറ്റവും ശ്രദ്ധേയമായ വേഷം ഇതാണെന്നാണ് റിപ്പോര്‍ട്ട്. ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന സിനിമ ഹാസ്യത്തിന് പ്രധാന്യം നല്‍കിയാണ് നിര്‍മ്മിക്കുന്നത്. മാമൂക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, എന്നിവരാണ് മറ്റ് താരങ്ങള്‍. സംഗീതം ഗോപി സുന്ദറാണ്.


Click it and Unblock the Notifications