കസേര ചുമന്ന് ബേസില്‍, കൂട്ടുകാരന്‌റെ പിറന്നാളിന് വീഡിയോ പങ്കുവെച്ച് ടൊവിനോ
മലയാളത്തിലെ യുവസംവിധായകരില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന താരമാണ് ബേസില്‍ ജോസഫ്. ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്ത് സിനിമയിലെത്തിയ താരം സഹസംവിധായകനായിട്ടാണ് തുടങ്ങിയത്. പിന്നീട് കുഞ്ഞിരാമായണം എന്ന വിജയ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനാവുകയായിരുന്നു. വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ് തുടങ്ങിയവരെല്ലാം പ്രധാന വേഷങ്ങളിലെത്തിയ ചിത്രം സംവിധായകന്‌റെ കരിയറില്‍ വഴിത്തിരിവായി.
ഗ്ലാമറസ് ആന്‍ഡ് സ്‌റ്റൈലിഷ് ലുക്കില്‍ നടി, പുത്തന്‍ ചിത്രങ്ങള്‍ കാണാം
തുടര്‍ന്ന് രണ്ടാമതായി സംവിധാനം ചെയ്ത ഗോദയും ബേസിലിന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടൊവിനോ തോമസും വാമിഖ ഗബ്ബിയും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം ഒരു പക്ക എന്റര്‍ടെയ്‌നറായി പ്രേക്ഷക പ്രശംസ നേടി. കുഞ്ഞിരാമായണത്തിനും ഗോദയ്ക്കും പിന്നാലെ മിന്നല്‍ മുരളി എന്ന തന്‌റെ മൂന്നാമത്തെ ചിത്രം ഒരുക്കുന്നതിന്‌റെ തിരക്കുകളിലാണ് ബേസില്‍. ടൊവിനോ തോമസ് നായകനായ സിനിമയുടെ ജോലികള്‍ നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

പാന്‍ ഇന്ത്യന്‍ ലെവലില്‍ റിലീസ് ചെയ്യുന്ന ടൊവിനോ ബേസില്‍ ചിത്രം കൂടിയാവും മിന്നല്‍ മുരളി. സിനിമയുടെതായി മുന്‍പ് പുറത്തിറങ്ങിയ പോസ്റ്ററും ടീസറുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി മാറിയിരുന്നു. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയില്‍ വലിയ താരനിര തന്നെയാണുളളത്. അതേസമയം മിന്നല്‍ മുരളിയുടെ ജോലികള്‍ക്കിടെ ബേസിലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ടൊവിനോ എത്തിയിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ബേസിലിന് ആശംസ നേര്‍ന്ന് ടൊവിനോ എത്തിയത്. തലയിലൊരു കസേരയും ചുമന്നുനടക്കുന്ന ബേസിലിനെയാണ് വീഡിയോയില്‍ കാണിക്കുന്നത്. ബേസിലിന്‌റെ രസകരമായ വീഡിയോസ് മുന്‍പും ടൊവിനോ തന്‌റെ പേജുകളില്‍ പങ്കുവെച്ചിരുന്നു. സിനിമകള്‍ക്ക് പുറമെ ജീവിതത്തിലും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് ഇരുവരും.

സംവിധാനത്തിന് പുറമെ അഭിനേതാവായും ബേസില്‍ മലയാളത്തില്‍ സജീവമാണ്. ഫഹദ് ഫാസില്‍ ചിത്രം ജോജിയാണ് നടന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ചിത്രത്തില്‍ വൈദികന്‌റെ റോളില്‍ ശ്രദ്ധേയ പ്രകടനം നടന്‍ കാഴ്ചവെച്ചിരുന്നു. സഹനടനായുളള വേഷങ്ങളിലാണ് ബേസില്‍ മലയാളത്തില്‍ കൂടുതല്‍ തിളങ്ങിയത്. യുവതാര സിനിമകളിലെല്ലാം ശ്രദ്ധേയ വേഷങ്ങളില്‍ നടന്‍ മുന്‍പ് അഭിനയിച്ചിരുന്നു.

അതേസമയം ടൊവിനോ തോമസിനൊപ്പം തമിഴ് നടന്‍ ഗുരു സോമസുന്ദരവും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ റിലീസ് ചെയ്യും. അജു വര്‍ഗീസ്, ബിജുകുട്ടന്‍, അസീസ് നെടുമങ്ങാട്, ഹരിശ്രീ അശോകന്‍ ഉള്‍പ്പെടെയുളള താരങ്ങളാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രമെന്ന വിശേഷണത്തോടെയാണ് മിന്നല്‍ മുരളി പ്രേക്ഷകരിലേക്ക് എത്തുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന്‌റെ ഛായാഗ്രഹണം സമീര്‍ താഹിറാണ്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്‌റെ ബാനറില്‍ സോഫിയ പോള്‍ ചിത്രം നിര്‍മ്മിക്കുന്നു. വലിയ ആകാംക്ഷകളോടെയാണ് ടൊവിനോ ചിത്രത്തിനായി സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.


Click it and Unblock the Notifications