For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടൊവിനോയുടെ വാക്കുകള്‍ വൈറല്‍! ജീവിതത്തിലും താരമായപ്പോള്‍ ആരാധകര്‍ക്കും സന്തോഷം, കാണൂ!

  By Nimisha
  |

  കേരളമൊന്നാകെ രക്ഷാപ്രവര്‍ത്തനത്തിനായി മുന്നിട്ടിറങ്ങിയപ്പോള്‍ താരങ്ങളും അവര്‍ക്കൊപ്പം അണിനിരന്നിരുന്നു. താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രധാന വിവരങ്ങളെല്ലാം കൈമാറിയിരുന്നത്. അവശ്യ വസ്തുക്കളും മറ്റുമായാണ് ചില താരങ്ങളെത്തുന്നത്. മറ്റ് ചിലരാവട്ടെ അതാത് സെന്ററുകളില്‍ കിറ്റുകള്‍ തയ്യാറാക്കുന്നതിന്റെ തിരക്കിലുമാണ്. സിനിമാലോകം ഒന്നടങ്കം മുന്നിട്ടിറങ്ങിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

  ഇരിങ്ങാലക്കുടയില്‍ വീടിനടുത്തുള്ള ദുരിതാശ്വാസ ക്യാംപില്‍ സാധാരണക്കാരനായി ടൊവിനോ തോമസുമുണ്ടായിരുന്നു. യാതൊരുവിധ താരപരിവേഷവുമില്ലാതെ എല്ലാ കാര്യങ്ങളിലും താരം ഇടപെടുന്നുണ്ടായിരുന്നു. വീട് നഷ്ടമായവര്‍ക്ക് താമസിക്കാനായി താരം തന്റെ വീടും തുറന്നിട്ടിരുന്നു. കറന്റ് ഇല്ല എന്ന പ്രശ്‌നം മാത്രമേ അവിടെയുള്ളൂവെന്നും അടുത്തുള്ളവര്‍ക്ക് ആശ്രയത്തിനായി അങ്ങോട്ടേക്ക് വരാമെന്നും താരം പറഞ്ഞിരുന്നു. താരത്തിന്റെ പ്രവര്‍ത്തികള്‍ക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്.

  പ്രത്യേക അഭിനന്ദനം ആവശ്യമില്ല

  പ്രത്യേക അഭിനന്ദനം ആവശ്യമില്ല

  ഒരു ദുരന്തം വരുമ്പോള്‍ ഏതൊരാളും ചെയ്യുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളേ താന്‍ ചെയ്തിട്ടുള്ളൂ. അമ്മയുടെ സംഭാവനയുമായി തന്നെ ചൊറിയാനെത്തിയ വ്യക്തിക്ക് നല്‍കിയ മറുപടിയില്‍ താരം തന്റെ നിലപാട് കൃത്യമായി വ്യക്തമാക്കിയിരുന്നു. തന്നാല്‍ക്കഴിയാവുന്ന വിധത്തിലുള്ള സഹായം താന്‍ നേരത്തെയും ചെയ്യാറുണ്ട്. അതിപ്പോഴും തുടരുമെന്നും അതേക്കുറിച്ച് മറ്റുള്ളവരെ ബോധിപ്പിക്കേണ്ടതില്ലെന്നുമായിരുന്നു താരം പറഞ്ഞത്. സിനിമാതാരമെന്ന നിലയില്‍ തനിക്ക് പ്രത്യേക അഭിനന്ദനമൊന്നും വേണ്ടെന്ന് താരം പറയുന്നു.

  അവര്‍ക്കില്ലാത്ത ക്രഡിറ്റ് വേണ്ട

  അവര്‍ക്കില്ലാത്ത ക്രഡിറ്റ് വേണ്ട

  ജീവന്‍ പോലും പണയം വെച്ച് നിരവധി പേര്‍ ദുരിതാശ്വാസ ക്യാംപുകളിലേക്കെത്തിയിരുന്നു. സ്വന്തം നാട്ടിലൊരു ദുരന്തം വരുമ്പോള്‍ ഏതൊരാളും ചെയ്യുന്ന പ്രവര്‍ത്തിയേ താന്‍ ചെയ്തിട്ടുള്ളൂവെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം ജീവന്‍ പണയം വെച്ചും നഷ്ടപ്പെടുത്തിയും നാട്ടുകാരെ രക്ഷിച്ചവര്‍ക്കില്ലാത്ത ഒരു ക്രഡിറ്റും തനിക്ക് വേണ്ടെന്നും താരം പറയുന്നു.

  മുതലെടുപ്പ് നടത്താനുള്ള സമയമല്ല

  മുതലെടുപ്പ് നടത്താനുള്ള സമയമല്ല

  ഇത്തരത്തിലൊരു ദുരന്തത്തിനിടയില്‍ അവസരം മുതലെടുത്തവരെക്കുറിച്ചും താരം പറഞ്ഞിരുന്നു. വ്യാജവാര്‍ത്തകള്‍ പടച്ചുവിടുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ പരിഹസിച്ചുമൊക്കെ ചിലര്‍ രംഗത്തെത്തിയിരുന്നു. അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളൊന്നും നടത്തരുതെന്നും താരം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഉപകാരം ചെയ്ചതില്ലെങ്കിലും ആരെയും ഉപദ്രവിക്കാതിരിക്കുക, അതെങ്കിലും ചെയ്യുക.

  അരിച്ചാക്ക് ചുമന്ന് ക്യാംപില്‍

  അരിച്ചാക്ക് ചുമന്ന് ക്യാംപില്‍

  ഇരിങ്ങാലക്കുടയിലെ ക്യാംപിലേക്ക് ടൊവിനോയെത്തിയതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. അരിച്ചാക്ക് ചുമന്ന് സാധാരണക്കാരനായി നടന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോയും ക്ഷണനേരം കൊണ്ടാണ് വൈറലായത്. എന്തോ വലിയ കാര്യം ചെയ്യുന്നുവെന്ന ഭാവമൊന്നുമില്ലാതെയാണ് താരം ഇത് ചെയ്തത്.

  ഗ്യാസ് സിലിണ്ടറുകളുമായി വണ്ടിയിലേക്ക്

  ഗ്യാസ് സിലിണ്ടറുകളുമായി വണ്ടിയിലേക്ക്

  അരിച്ചാക്ക് മാത്രമല്ല വേണ്ടി വന്നാല്‍ ഏത് ഭാരവും ചുമക്കാന്‍ താന്‍ തയ്യാറാണെന്നും താരം വ്യക്തമാക്കിയിരുന്നു. തനി തൃശ്ശൂരുകാരനായി സംസാരിച്ച താരം ഗ്യാസ് സിലിണ്ടറുകള്‍ ചുമന്ന് വണ്ടിയിലേക്ക് കയറ്റുന്നതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

  ഫേസ്ബുക്ക് ലൈവ് കാണാം

  ടൊവിനോയുടെ ഫേസബുക്ക് ലൈവ് കാണാം.

  മറ്റൊരു വീഡിയോ കാണാം

  ഗ്യാസ് സിലിണ്ടറുകള്‍ വണ്ടിയിലേക്ക് കയറ്റുന്ന താരത്തെ കാണാം.

  English summary
  Tovino Thomas fb live, video viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X