For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകളെക്കുറിച്ച് പറഞ്ഞ് ടൊവിനോ തോമസ്! ഒരുപാട് പ്രിയപ്പെട്ട കാഴ്ചയാണ് ഈ പുഞ്ചിരിയെന്ന് താരം

  |

  യുവതാരനിരയില്‍ പ്രധാനികളിലൊരാളായ താരമാണ് ടൊവിനോ തോമസ്. മിന്നല്‍ മുരളിയില്‍ അഭിനയിച്ച് വരികയായിരുന്നു താരം. അതിനിടയിലായിരുന്നു ലോക് ഡൗണ്‍ വന്നത്. കുടുംബത്തിനൊപ്പം ഇത്രയും നാള്‍ ചെലവിടാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചും ടൊവിനോ എത്തിയിരുന്നു. അടുത്തിടെയായിരുന്നു ടൊവിനോയുടെ കുടുംബത്തിലേക്ക് മകനെത്തിയത്. ഇസ ജനിക്കുമ്പോള്‍ മാത്രമല്ല ടഹാന്‍ ജനിക്കുമ്പോഴും ലിഡിയയ്ക്ക് അരികില്‍ താനുണ്ടായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു.

  അമ്മയും മകനും അവിടെയും താനും ഇസയും സ്വന്തം വീട്ടിലാണെന്നും ടൊവിനോ പറഞ്ഞിരുന്നു. വര്‍ഷങ്ങളായി മനസ്സിലുണ്ടായിരുന്ന ആഗ്രഹങ്ങളില്‍ പലതും സാക്ഷാത്ക്കരിച്ചത് അടുത്തിടെയായിരുന്നു. വീട്ടില്‍ എല്ലാവരും ഒരുമിച്ചുള്ളതിനാല്‍ പട്ടിയെ വളര്‍ത്താനും കോഴികളേയും അക്വേറിയവുമൊക്കെ സെറ്റ് ചെയ്യാനും കഴിഞ്ഞുവെന്നും താരം പറഞ്ഞിരുന്നു.

  മാളവിക എല്ലാ കാര്യത്തിനും ഒപ്പമുണ്ടാവും! ഇങ്ങനൊരു അനിയത്തിയെ കിട്ടിയത് ഭാഗ്യമാണെന്ന് കാളിദാസ് ജയറാം!

  സോഷ്യല്‍ മീഡിയയില്‍ സജീവമായ ടൊവിനോ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ട് ശ്രദ്ധിക്കപ്പെടാറുണ്ട്. ഇരിങ്ങാലക്കുടയിലെ വീട്ടില്‍ കുടുംബത്തിനൊപ്പമായാണ് താരം സമയം ചെലവഴിക്കുന്നത്. മകളുടെ ക്യൂട്ട് ചിത്രവും പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലെ ചിത്രത്തിന് ഇതിനകം തന്നെ 3 ലക്ഷത്തിലധികം വൈക്കുകള്‍ ലഭിച്ച് കഴിഞ്ഞിട്ടുണ്ട്.

  Tovino Thomas
  Mammootty's favourite food | FilmiBeat Malayalam

  പല നിറങ്ങളിലുളള ബോളുകൾക്കിടയിൽ പുഞ്ചിരി തൂകിയിരിപ്പാണ് കുഞ്ഞ് ഇസ. എന്റെ പ്രിയപ്പെട്ട പുഞ്ചിരി എന്നാണ് ടൊവിനോ ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. വിനയ് ഫോര്‍ട്ടും ഷഹബാസ് അമനുമുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്‍റുകളുമായെത്തിയത്.

  വിവാഹ ശേഷമുള്ള വലിയ സ്വപ്‌നത്തെക്കുറിച്ച് ദര്‍ശന ദാസ്! അനൂപും ആഗ്രഹിച്ചത് സമാനമായ കാര്യം തന്നെ!

  ഇസയുടെ വിശേഷങ്ങളെക്കുറിച്ച് മാത്രമല്ല കുഞ്ഞതിഥിയായ ടഹാന്റെ ചിത്രങ്ങള്‍ പങ്കുവെച്ചും താരമെത്തിയിരുന്നു. ഇസ എന്ന് പറയുന്നത് പോലെ തന്നെ വ്യത്യസ്തമാണ് ടഹാനും. ഹാനെന്നാണ് മകനെ വിളിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. ഇസയ്ക്ക് ലഭിച്ച സൗഭാഗ്യങ്ങള്‍ ടഹാന് ലഭിക്കുമോയെന്ന് അറിയില്ലെന്നും താരം പറഞ്ഞിരുന്നു.

  ഉപ്പും മുളകിലെ അഭിനയത്തെക്കുറിച്ച് മക്കളുടെ ഡയ‍ലോഗ് ഇതാണെന്ന് നിഷ സാരംഗ്! വീട്ടിലെപ്പോലെ തന്നെ

  ഇസ സ്‌കൂളില്‍ പോയിത്തുടങ്ങിയാല്‍ ലിഡിയയ്ക്ക് തനിക്കൊപ്പം ലൊക്കേഷനിലേക്ക് വരാനാവില്ല. ഇതിനകം തന്നെ ഇസ കുറേ വിദേശരാജ്യങ്ങള്‍ കണ്ടിട്ടുണ്ട്. അവള്‍ സ്‌കൂളില്‍ പോയിത്തുടങ്ങിയാല്‍ അത് സാധിക്കില്ല. അതുവരെ നാടോടി ജീവിതം നടക്കുമെന്ന് നേരത്തെ താരം പറഞ്ഞിരുന്നു.

  ബിഗ് ബോസിലേക്കെത്താന്‍ ചെയ്തത് ഇതാണ്! സുരഭി ലക്ഷ്മി അടുത്ത സുഹൃത്താണെന്നും രഘു

  English summary
  Tovino Thomas shares cute photo of his daughter Izza
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X