ടൊവിനോയുടെ സ്ഥാനത്ത് പിസി ആകാതിരുന്നത് ഭാഗ്യം!! പ്രേക്ഷകന്റെ സംശയത്തിന് താരത്തിന്റെ മറുപടി, കാണൂ

ബ്രോ നിങ്ങൾ സ്റ്റൈലയി സംസാരിക്കുന്നുണ്ടല്ലോ ! രണ്ടെണ്ണം അടിച്ചിട്ടുണ്ടോ

മായാനദിയ്ക്ക് ശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന ഒരു ടൊവിനോ ചിത്രമായിരുന്നു മറഡോണ. ചിത്രത്തിനു വേണ്ടിയുളള പ്രേക്ഷകരുടെ കാത്തിരുപ്പ് വെറുതെയായില്ല. തിയേറ്ററുകളിൽ ഗംഭീരം അഭിപ്രായം നേടി മുന്നേറി കൊണ്ടിരിക്കുകയാണ് ചിത്രം. മായാനദിയിലെ മാത്തൻ ഇപ്പോഴും പ്രേക്ഷകരുടെ മനസിലുണ്ട്. എന്നാൽ മാത്തന് ഒരു ചീത്ത പേരും കേൾപ്പിക്കാത്ത പ്രകടമായിരുന്നു ടെവിനോ മറഡോണയിൽ കാഴ്ചവെച്ചത്.

ജനങ്ങളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് ടൊവിനോ. സമൂഹമാധ്യമങ്ങളിലൂടെ ഇടയ്ക്കിടെ പ്രേക്ഷകരുമായും അദ്ദേഹം സംവദിക്കാറുണ്ട്. തന്റെ സിനിമകളുടെ പ്രമോഷന്റെ ഭാഗമായിട്ടു മാത്രമല്ല അല്ലാതേയും തന്റെ പുത്തൻ സിനിമ വിശേഷങ്ങളും അതു പോലെയുള്ള സമൂഹിക വിഷയങ്ങളിലും സേഷ്യൽ മീഡിയയിലൂടെ തന്റെ അഭിപ്രായം പഹ്കുവെയ്ക്കാറുണ്ട്. ഒരു സെലിബ്രിറ്റി ലേബലിൽ നിന്നല്ല താരം തന്റെ ആരാധകരുമായി സംസാരിക്കാറുള്ളത്.

 ലൈവിനു വരനുള്ള കാരണം

ലൈവിനു വരനുള്ള കാരണം

ഇത്തവണ ലൈവിനു വരാൻ ഒരു പ്രത്യേക കാരണമുണ്ടെന്നും ടൊവിനോ പറഞ്ഞു. സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഇപ്പോൾ ഡാമൻ ഡ്യൂവിലാണ്. അവിടെ നിന്നാണ് താൻ ലൈവിലെത്തിയിരിക്കുകയെന്നും താരം പറ‍ഞ്ഞു . ഇപ്പോൾ താൻ ലൈവിനു വരാനുളള കാരണവും വ്യക്തമാക്കിയിട്ടുണ്ട്. മറഡോണയുടെ പ്രമോഷന്റെ ഭാഗമായി നാട്ടിൽ വരാനായി എയർപോർട്ടിൽ എത്തിയതാണെന്നും എന്നാൽ ഫ്ലൈറ്റ് മിസ്സായെന്നും താരം പറഞ്ഞു. അതിനാൽ തനിയ്ക്ക് നാട്ടിൽ എത്താൻ സാധിക്കില്ലെന്നും താരം ലൈവിൽ പറഞ്ഞു.

നടുറോഡിൽ

നടുറോഡിൽ

നടു റോഡിൽ നിന്നു കൊണ്ടായിരുന്നു ലൈവ്. ഡ്യൂവിന്റെ ഭംഗി ലൈവിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചു. തന്റെ ഒപ്പമുണ്ടായിരുന്ന മലയാളി പട്ടാളക്കാരേയും ലൈവിൽ പരിജയപ്പെടുത്തി. മഴയിൽ നനഞ്ഞ കുതിർന്ന ടൊവിനോയെയാണ് ലൈവിൽ കാണാൻ സാധിച്ചിത്. ചിത്രത്തിന്റെ പ്രമേഷനു നാട്ടിൽ എത്താൻ വേറെ മാർഗമില്ലെന്നും അതു കൊണ്ടാണ് ഫേസ്ബുക്ക് ലൈവിൽ എത്തിയതെന്നും താരം പറഞ്ഞു.

 നിങ്ങൾ മദ്യപിച്ചിട്ടുണ്ട്

നിങ്ങൾ മദ്യപിച്ചിട്ടുണ്ട്

തന്റെ പുതിയ ചിത്രങ്ങളെ കുറിച്ചു ചിത്രങ്ങളുടെ പരാജയത്തെ കുറിച്ചും സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ് ആ ചോദ്യം എത്തിയത്. ബ്രോ നിങ്ങൾ സ്റ്റൈലയി സംസാരിക്കുന്നുണ്ടല്ലോ ! രണ്ടെണ്ണം അടിച്ചിട്ടുണ്ടോ എന്നായിരുന്നു ഇയാളുടെ ചോദ്യം. എന്നാൽ അപ്രതീക്ഷിതമായ ഈ അതിരുവിട്ട ചോദ്യത്തിന് ടൊവിനോ തക്കതായ മറുപടിയും നൽകിയിട്ടുണ്ട്.

ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം

ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം

ആരാധകന്റെ ചോദ്യത്തിന് കൃത്യമായ മറുപടി തന്നെയാണ് ടൊവിനോ നൽകി. അല്ല സുഹൃത്തേ നിങ്ങളും നിങ്ങളുടെ വീട്ടിലുളളവരും രണ്ടെണ്ണം അടിച്ചാൽ മാത്രമേ സ്റ്റൈലായി സംസാരിക്കുകയുള്ളോ? ഞങ്ങൾ കുടുംബപരമായി അടിക്കാതെ തന്നെ നന്നായി സംസാരിക്കുന്നവരാണെന്നും ടൊവിനോ കലക്കൻ മറുപടി ലൈവിൽ തന്നെ നൽകി.

വിമർശനവും കയ്യടിയും

വിമർശനവും കയ്യടിയും

ലൈവ് കഴിഞ്ഞതോടെ ഈ സംഭാഷണം വൈറലാവുകയായിരുന്നു. ഒരു കൂട്ടർ താരത്തെ അഭിനന്ദിച്ചുവെങ്കിലും മറ്റൊരു കൂട്ടർ വിമർശിക്കുകയായിരുന്നു. വീട്ടുകരെ പറഞ്ഞതാണ് വിമർശനത്തിന് ഇടയാക്കിയത്. ടൊവിനോ ആയാതു കൊണ്ട് ഈ ഉത്തരത്തിൽ നിർത്തിയെന്നും പിസി ജോർജിനോടായിരുന്നെങ്കിൽ അപ്പോൾ കാണാമായിരുന്നു എന്നുള്ള കമന്റുകളായിരുന്നു അധികവും. വിമർശനങ്ങൾ ഒരു ഭാഗത്ത് ഉയരുമ്പോഴും ടൊവിനോയുടെ മറഡോണയും വൻ വിജയത്തോടെ മുന്നേറി കൊണ്ടിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X