തല്ലുമാലയുമായി ടൊവിനോ തോമസും സൗബിന്‍ ഷാഹിറും! നിര്‍മ്മാണം ആഷിക്ക് അബു
ടൊവിനോ തോമസും സൗബിന്‍ ഷാഹിറും ഒന്നിക്കുന്ന ചിത്രമാണ് തല്ലുമാല. തിരക്കഥാകൃത്തായും സംവിധായകനായും ശ്രദ്ധേയനായ മുഹ്‌സിന്‍ പെരാരിയാണ് ചിത്രവുമായി എത്തുന്നത്. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഒപിഎം സിനിമാസിന്റെ ബാനറില്‍ സംവിധായകന്‍ ആഷിക്ക് അബുവും റിമാ കല്ലിങ്കലും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് സുശിന്‍ ശ്യാമാണ് സംഗീതം ചെയ്യുന്നത്.

2020 സെപ്റ്റംബര്‍ റിലീസായിട്ടാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുക. വൈറസ്,സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ സിനിമകളുടെ എഴുത്തുകാരില്‍ ഒരാള്‍ കൂടിയായിരുന്നു മുഹ്‌സിന്‍ പെരാരി. കെഎല്‍ പത്തിലൂടെയാണ് മലയാളത്തില്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ചിരുന്നത്. ഉണ്ണി മുകുന്ദന്‍,ചാന്ദ്‌നി തുടങ്ങിയവരായിരുന്നു സിനിമയില്‍ മുഖ്യ വേഷങ്ങളില്‍ എത്തിയിരുന്നത്.
അതേസമയം വൈറസിന് ശേഷം സൗബിന്‍ ഷാഹിറും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തല്ലുമാല. കൈനിറയെ ചിത്രങ്ങളാണ് യുവതാരങ്ങളുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. എടക്കാട് ബറ്റാലിയന്‍ 06ആണ് ടൊവിനോയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം. വികൃതി എന്ന സിനിമയാണ് സൗബിന്‍ ഷാഹിറിന്റെതായി എറ്റവുമൊടുവിലായി റിലീസ് ചെയ്തിരുന്നത്.


Click it and Unblock the Notifications











