അഞ്ച് ഭാഷകളില്‍ ടൊവിനോ തോമസിന്‌റെ മിന്നല്‍ മുരളി! ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകള്‍ പങ്കുവെച്ച് നടന്‍

By Prashant V R

ടൊവിനോ തോമസ് ബേസില്‍ ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് മിന്നല്‍ മുരളി. ഗോദയുടെ വലിയ വിജയത്തിന് പിന്നാലെയാണ് ഈ കൂട്ടുകെട്ട് വീണ്ടും മലയാളത്തില്‍ ഒന്നിക്കുന്നത്. ടൊവിനോ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ടൊവിനോയുടെ മിന്നല്‍ മുരളി എന്ന സൂപ്പര്‍ഹീറോ കഥാപാത്രത്തിന്‌റെ ഓട്ടമാണ് പോസ്റ്ററില്‍ കാണിക്കുന്നത്. നടന്റെ മുഖം തുണികൊണ്ട് മറച്ചിട്ടുണ്ട്.

minnal-murali

മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. ടൊവിനോ തോമസിനൊപ്പം തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തമിഴില്‍ ജിഗര്‍തണ്ട, ജോക്കര്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് ഗുരു സോമസുന്ദരം. മലയാളത്തില്‍ കോഹിന്നൂര്‍, അഞ്ച് സുന്ദരികള്‍ എന്നീ ചിത്രങ്ങളിലും നടന്‍ അഭിനയിച്ചിരുന്നു. അതേസമയം അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു, ഫെമിന ജോര്‍ജ്ജ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.

Recommended Video

ടൊവിനോയെ സൂപ്പര്‍ ഹീറോയാക്കാന്‍ ബേസില്‍ | filmibeat Malayalam

ഷാന്‍ റഹ്മാനാണ് മിന്നല്‍ മുരളിക്ക് സംഗീതമൊരുക്കുന്നത്. സമീര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യൂ തുടങ്ങിയവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാ പോളാണ് മിന്നല്‍ മുരളി നിര്‍മ്മിക്കുന്നത്. സിനിമയുടെ ആദ്യ ഷെഡ്യള്‍ വയനാട്ടിലായിരുന്നു പൂര്‍ത്തിയായിരുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുളള സിനിമയിലെ രണ്ട് സംഘടനരംഗങ്ങള്‍ ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങി സിനിമകളില്‍ പ്രവര്‍ത്തിച്ച വ്‌ളാഡ് റിംബര്‍ഗ് ആണ് ഒരുക്കുന്നത്.

മനു ജഗതാണ് മിന്നല്‍ മുരളിയുടെ കലാസംവിധാനം നിര്‍വ്വഹിക്കുന്നത്. വിഎഫ്ക്ട്സിനും ഏറെ പ്രാധാന്യമുളള ചിത്രത്തിന്‌റെ വിഎഫക്ട്സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ് ആണ്. നേരത്തെ ആലുവ മണപ്പുറത്ത് ഒരുക്കിയിരുന്ന സിനിമയുടെ സെറ്റ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തത് വലിയ വിവാദമായി മാറിയിരുന്നു. മിന്നല്‍ മുരളിക്കായി ഒരുക്കിയ ക്രിസ്ത്യന്‍ പളളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തുവെന്ന് ആരോപിച്ച് തകര്‍ത്തത്. സംഭവത്തിലെ പ്രതികളെയെല്ലാം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അന്ന് മിന്നല്‍ മുരളി സെറ്റ് നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് സിനിമാ ലോകവും ആരാധകരും ഒന്നടങ്കം രംഗത്തെത്തിയിരുന്നു. സെറ്റ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, സോഫിയ പോള്‍ തുടങ്ങിയവരെല്ലാം പ്രതികരണവുമായി എത്തിയിരുന്നു. ഇരുപത് കോടിയോളം മുതല്‍മുടക്കില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി.

More from Filmibeat

Read more about: tovino thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X