»   » പുറകില്‍ നിന്നും പിച്ചി സ്‌നേഹം പ്രകടിപ്പിച്ച ആരാധകനു നേരെ പൊട്ടിത്തെറിച്ച് ടൊവിനോ തോമസ്

പുറകില്‍ നിന്നും പിച്ചി സ്‌നേഹം പ്രകടിപ്പിച്ച ആരാധകനു നേരെ പൊട്ടിത്തെറിച്ച് ടൊവിനോ തോമസ്

Posted By: Nihara
Subscribe to Filmibeat Malayalam

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ടൊവിനോ തോമസ് ആരാധകനൊട് പൊട്ടിത്തെറിച്ച സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായതാണ. വിഡിയോ സഹിതമായിരുന്നു സംഭവം നവമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. എന്നാല്‍ ഇതിനെക്കുറിച്ച് യാതൊരുവിധ വിശദീകരണവും താരം നല്‍കിയിരുന്നില്ല.

പുതിയ ചിത്രമായ മെക്‌സിക്കന്‍ അപാരതയുടെ വിജയാഘോഷ ചടങ്ങിനിടെയാണ് താരം ആരാധകനോട് പൊട്ടിത്തെറിച്ചത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി ടൊവിനോ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ആരാധക സ്‌നേഹം താങ്ങാന്‍ പറ്റിയില്ല

ആരാധകരുടെ സ്‌നേഹം പലപ്പോഴും താരങ്ങള്‍ക്ക് തലവേദനയായിത്തീര്‍ന്ന നിരവധി സംഭവങ്ങളുണ്ട്. പ്രിയ താരത്തെ മുന്നില്‍ കാണുമ്പോള്‍ പല തരത്തിലാണ് ആരാധകര്‍ പ്രതികരിക്കുന്നത്. അവരും മനുഷ്യരാണെന്നുള്ള പരിഗണന പോലും ഇത്തരക്കാര്‍ നല്‍കാറില്ലെന്നതാണ് മറ്റൊരു വസ്തുത. തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്ന ഒരു മെക്‌സിക്കന്‍ അപാരതയുടെ വിജയാഘോഷ പരിപാടിക്കിടെയാണ് ടൊവിനോ തൊമസ് ആരാധകനോട് പൊട്ടിത്തെറിച്ചത്.

പുറകില്‍ നിന്നും ഉപദ്രവിച്ചു

സിനിമയുടെ വിജയാഘോഷത്തിനായി തിയേറ്ററില്‍ പോയപ്പോഴാണ് അതു സംഭവിച്ചത്. അഞ്ഞൂറിലധികം ആള്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അവരുടെ സ്‌നേഹം ഏറ്റുവാങ്ങുന്നതിനിടയിലാണ് പുറകില്‍ നിന്നും ആരോ ഉപദ്രവിച്ചത്.

പരാതി പറയാന്‍ പറ്റില്ലല്ലോ

പരിപാടിക്കിടയില്‍ തന്നെ പിച്ചി ഉപദ്രവിച്ചതു കൊണ്ടാണ് താന്‍ അയാളെ തെറി വിളിച്ചത്. പിച്ചി, നുള്ളി എന്നു പറഞ്ഞ് പരാതി പറയാന്‍ താന്‍ നേഴ്‌സറി കുട്ടിയൊന്നുമല്ലല്ലോയെന്നും ടൊവിനോ പറഞ്ഞു.

ഒരുപാട് വിഷമിച്ചു

ആ സംഭവം തന്നെ ഏറെ വേദനിപ്പിച്ചുവെന്നും ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ആര്‍ക്കും തന്നെ ഉപദ്രവിക്കാം എന്ന അവസ്ഥ ദയനീയവും ഏറെ ഭയാനകമാണെന്നും താരം പറഞ്ഞു.

പെട്ടെന്നുണ്ടായ പ്രതികരണം

ആരെയും തെറി വിളിക്കുന്നയാളല്ല ടൊവിനോ തോമസ്. താരത്തിന്റെ പേരില്‍ അത്തരത്തിലുള്ള യാതൊരുവിധ കേസുകളും ഉണ്ടായിരുന്നില്ല. തെറി പറഞ്ഞത് മോശമായിപ്പോയെന്ന് ബോധ്യമുണ്ട്. താന്‍ അവരോട് കാണിച്ച മര്യാദ തിരിച്ചും കാണിക്കാത്തതാണ് തന്നെ ചൊടിപ്പിച്ചതെന്നും ടൊവിനോ വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന വിഡിയോ കാണാം

തന്നെ ഉപദ്രവിച്ച ആരാധകനോട് പൊട്ടിത്തെറിക്കുന്ന ടൊവിനോ തോമസ്. വിഡിയോ കാണാം.

English summary
Tovino Thomas reveals the reason behind shouting on a public programme.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam