»   » കരിയും കരിമരുന്നുമില്ലാതെ എന്ത് തൃശ്ശൂര്‍ പൂരം, വെടിക്കെട്ട് നിരോധനത്തെക്കുറിച്ച് ടൊവിനോ പറയുന്നത്

കരിയും കരിമരുന്നുമില്ലാതെ എന്ത് തൃശ്ശൂര്‍ പൂരം, വെടിക്കെട്ട് നിരോധനത്തെക്കുറിച്ച് ടൊവിനോ പറയുന്നത്

By: Nihara
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്ടീവായ താരമാണ് ടൊവിനോ തോമസ്. തന്റെ സിനിമകളെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിനൊക്കെ താരം മറുപടി നല്‍കാറുമുണ്ട്. അതുകൊണ്ടു തന്നെ ഏറെയധികം വിമര്‍ശിക്കപ്പെടാറുമുണ്ട്.കാലിക പ്രസക്തിയുള്ള വിഷയങ്ങളില്‍ തന്‍റെ നിലപാട് കൃത്യമായി വ്യക്തമാക്കുന്ന ടൊവിനോയുടെ ഇത്തവണത്തെ പോസ്റ്റ് തൃശ്ശൂര്‍ പൂരത്തിന് വെടിക്കെട്ട് വേണമെന്നാവശ്യപ്പെട്ടാണ്.

ഉത്സവങ്ങള്‍ക്ക് വെടിക്കെട്ട് നടത്താനുള്ള അനുമതി നിഷേധിച്ചതിനെതിരെ വ്യാപക പ്രതിഷേധം തുടരുന്നതിനിടയിലാണ് ടോവിനോ തന്‍റെ നിലപാട് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്. തൃശ്ശൂരുകാരനും പൂരപ്രേമിയുമായ യുവതാരത്തിന് വെടിക്കെട്ട് വേണമെന്നുള്ള നിലപാടാണ്.

വെടിക്കെട്ടില്ലാതെ എന്ത് പൂരം

കൊല്ലം പുറ്റിങ്ങലില്‍ നടന്ന വെടിക്കെട്ട് അപകടത്തെത്തുടര്‍ന്നാണ് ഉത്സവങ്ങള്‍ നടത്തുന്പോള്‍ വെടിക്കെട്ട് വേണ്ടെന്ന തീരുമാനത്തിലെത്തിയത്.ഹൈക്കോടതി ഈ ഉത്തരവ് ശരി വെയ്ക്കുകയുംചെയ്തു. കഴിഞ്ഞ വര്‍ഷം പ്രത്യേക അനുമതി തേടിയാണ് തൃശ്ശൂര്‍ പൂരത്തില്‍ വെടിക്കെട്ട് നടത്തിയത്. കരിയും കരിമരുന്നും വേണമെന്ന അഭിപ്രായവമായാണ് ടൊവിനോ രംഗത്തു വന്നിട്ടുള്ളത്.

തൃശ്ശൂര്‍കാരന്‍റെ അഭിമാനം

തൃശ്ശൂരുകാരന്‍ എന്ന കാര്യത്തില്‍ അഭിമാനിക്കുന്നതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് തൃശ്ശൂര്‍ പൂരമാണ്. ഗജവീരന്‍മാരുടെ എഴുന്നള്ളിപ്പും വെടിക്കെട്ട് പ്രയോഗവും തന്നെയാണ് തൃശ്ശൂര്‍ പൂരത്തിന് മാറ്റു കൂട്ടുന്നത്.

കരിയും കരിമരുന്നും വേണം

തൃശ്ശൂര്‍ പൂരത്തിന്‍റെ മുഖമുദ്രയായ വെടിക്കെട്ട് പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിനേക്കാളും നല്ലത് വേണ്ട സംവിധാനങ്ങളൊരുക്കി പൂരത്തിന്‍റെ മാറ്റു കുറയാതെ സംസ്കാരം കാത്തുസൂക്ഷിക്കുന്നതാണെന്നാണ് താന്‍ കരുതുന്നതെന്നും ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

പൂരങ്ങളുടെ പൂരം

തൃശ്ശൂര്‍കാര്‍ക്ക് മാത്രമല്ല മലയാളിയുടെ തന്നെ അഭിമാനം വാനോളം ഉയര്‍ത്തുന്നതാണ് തൃശ്ശൂര്‍ പൂരം. പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം തനിമയോടെ തന്നെ നിലനിര്‍ത്തണമെന്നും താരം പറയുന്നു.

English summary
Tovino Thomas fb post about Thrissur Pooram.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam