'ചക്കയുടെ ഉത്സവമായിരുന്നു വീട്ടില്‍'! അങ്ങനെ ആദ്യമായി ഞാന്‍ 30 നോമ്പും പിടിച്ചു: ടൊവിനോ
ലോക് ഡൗണ്‍ സമയം കുടുംബത്തോടൊപ്പം ഇരിങ്ങാലക്കുടയിലെ വീട്ടിലാണ് ടൊവിനോ തോമസ്. ഒഴിവുവേളകളില്‍ സിനിമകള്‍ കണ്ടും വര്‍ക്കൗട്ട് ചെയ്തുമൊക്കെയാണ് നടന്‍ സമയം ചെലവഴിക്കുന്നത്. വീട്ടില്‍ നിന്നുമുളള ചിത്രങ്ങളും വീഡിയോകളുമെല്ലാം നടന്‍ പങ്കുവെക്കാറുണ്ട്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നോമ്പുകാലത്ത് 30 നോമ്പും എടുത്ത അനുഭവം നടന്‍ പങ്കുവെച്ചിരുന്നു. താനൊരു ഭക്ഷണപ്രിയനാണെന്ന് ടൊവിനോ തോമസ് പറയുന്നു. വീട്ടില്‍ ഇക്കുറി ചക്കയുടെ ആഘോഷം പോലെയായിരുന്നു.

ഇതൊരു സീസണല്‍ പഴമായതുകൊണ്ടു തന്നെ അതുകൊണ്ടുണ്ടാക്കുന്ന ഒരു വിഭവവും വേണ്ടെന്ന് വെക്കാന്‍ എനിക്ക് പറ്റില്ല. അതിനാല്‍ ലോക് ഡൗണിന്റെ ആദ്യ ദിവസങ്ങളില്‍ ഞാന്‍ ഭക്ഷണക്രമം ഒന്നും നോക്കിയില്ല. പക്ഷേ ശരീരഭാരം കൂടുന്നു എന്ന് മനസിലായപ്പോള്‍ ഞാന്‍ നിയന്ത്രിച്ചു.
കാരണം സിനിമയിലെ കഥാപാത്രത്തിന്റെ തുടര്‍ച്ച നഷ്ടമാകരുതല്ലോ. അപ്പോഴാണ് 30 ദിവസത്തെ റംസാന്‍ നോമ്പ് ആരംഭിച്ചത്. അങ്ങനെ ഞാന്‍ ആദ്യമായി 30 നോമ്പും പിടിച്ചു. അഭിമുഖത്തില്‍ ടൊവിനോ തോമസ് പറഞ്ഞു. ലോക് ഡൗണ്‍ കാലത്ത് മകള്‍ ഇസയ്‌ക്കൊപ്പമുളള വീഡിയോയും ടൊവിനോ നേരത്തെ പങ്കുവെച്ചിരുന്നു. അച്ഛന്റെ ജിം മകള്‍ പ്ലേ ഏരിയ ആക്കി മാറ്റിയതിന്റെ വീഡിയോ ആയിരുന്നു ടൊവിനോ പങ്കുവെച്ചിരുന്നത്.
അതേസമയം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയാണ് ടൊവിനോയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രം. കൊവിഡ് വ്യാപനം കാരണമാണ് മിന്നല്‍ മുരളിയുടെ ചിത്രീകരണവും നിര്‍ത്തിവെക്കണ്ടത്. വയനാട്ടിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടന്നത്. ടൊവിനോ നാടന്‍ സൂപ്പര്‍ഹീറോ ആയി വേഷമിടുന്ന ചിത്രം കൂടിയാണ് മിന്നല്‍ മുരളി.
ഗോദ എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. ഫോറന്‍സിക്കാണ് ടൊവിനോ തോമസിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയ ചിത്രം. ത്രില്ലര്‍ ചിത്രത്തിന് തിയ്യേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ലോക് ഡൗണ്‍ കാലത്താണ് ടൊവിനോ ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയറും നടന്നത്.


Click it and Unblock the Notifications