ആ രംഗത്ത് ഇഴുകി ചേര്‍ന്ന് അഭിനയിക്കണമായിരുന്നു! മുഖവും കാലുകളും മാത്രമേ കാണിക്കുന്നുള്ളു; ടൊവിനോ
കഴിഞ്ഞ വര്‍ഷം അവസാനത്തോട് കൂടി തിയറ്ററുകളിലേക്ക് എത്തിയ സിനിമയാണ് മായാനദി. ടൊവിനോ തോമസ് നായകനായി അഭിനയിച്ച സിനിമയില്‍ ഐശ്വര്യ ലക്ഷ്മിയായിരുന്നു നായിക. ആഷിക് അബു സംവിധാനം ചെയ്ത സിനിമ ഡ്രീം മില്‍ സിനിമാസ് ആന്‍ഡ് എന്റര്‍ടെയിന്‍മെന്റ്‌സും മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റ്‌സും ചേര്‍ന്നാണ് നിര്‍മ്മിച്ചിരുന്നത്.
റോമാന്റിക് ത്രില്ലര്‍ മൂവിയായി നിര്‍മ്മിച്ച മായാനദി തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. സിനിമയിലെ പാട്ടുകള്‍ ഏറെ കാലമായി യൂട്യൂബില്‍ തരംഗമായിരുന്നു. മായാനദിയിലെ ചില രംഗങ്ങളിലല്‍ അശ്ലീലം ഉണ്ടെന്ന് ചിലര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇങ്ങനെ കാണുന്നവര്‍ കപട സദാചാരവാദികളാണെന്നാണ് ടൊവിനോ തോമസ് പറയുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിലായിരുന്നു താരം ഇതിനെ കുറിച്ച് മനസ് തുറന്നത്.

സിനിമ റിലീസിനെത്തി രണ്ടാഴ്ച കഴിഞ്ഞിട്ടാണ് കണ്ടത്. ആ സമയത്തും നിറയെ കുടുംബ പ്രേക്ഷകര്‍ സിനിമ കാണാന്‍ ഉണ്ടായിരുന്നു. ഒരു പ്രേക്ഷകരില്‍ നിന്നും ഒരു രംഗത്തിലും മോശം പ്രതികരണമുണ്ടായില്ലെന്നും ടൊവിനോ വ്യക്തമാക്കുന്നു. ഇഴുകി ചേര്‍ന്ന് അഭിനയിച്ചത് ആ സിനിമയില്‍ അത് അത്യാവശ്യമുള്ളത് കൊണ്ടായിരുന്നു.
ഞങ്ങളുടെ മുഖവും കാലുകളും ഷോള്‍ഡറും മാത്രമാണ് അത്തരമൊരു രംഗത്തില്‍ യഥാര്‍ത്ഥത്തില്‍ കാണുന്നത്. അതുപയോഗിച്ച് അര്‍ത്ഥങ്ങള്‍ ജനിപ്പിക്കുന്നത് സിനിമയുടെ മാജിക്കാണെന്നും അതില്‍ അശ്ലീലം കാണുന്നത് കാണുന്നവരുടെ മാത്രം പ്രശ്‌നമാണെന്നും ടൊവിനോ കൂട്ടി ചേര്‍ത്തു.


Click it and Unblock the Notifications











