തന്റെ ലക്ഷ്യം അതായിരുന്നു! സംവിധായകനാകുന്നതിനെ കുറിച്ച് ടൊവിനോ തോമസ് പറയുന്നതിങ്ങനെ..
Recommended Video

മലയാളത്തിലെ യുവതാരങ്ങളില്‍ അതിവേഗം ഉയരങ്ങളിലേക്ക് എത്തിയ താരമാണ് ടൊവിനോ തോമസ്. വില്ലനായിട്ടാണ് തുടക്കമെങ്കിലും ഇപ്പോള്‍ റോമാന്റിക് ഹീറോയായി തകര്‍ത്തഭിനയിച്ച് കൊണ്ടിരിക്കുകയാണ്. സിനിമയിലെത്തിയാല്‍ അഹങ്കാര ജീവിതമായിരിക്കുമെന്ന് കരുന്നവര്‍ക്ക് താന്‍ അങ്ങനെ അല്ലെന്ന് കഴിഞ്ഞ പ്രളയത്തില്‍ ടൊവിനോ തെളിയിച്ചിരുന്നു.
ടൊവിനോ നായകനാവുന്ന സിനിമകളെല്ലാം വലിയ പ്രധാന്യത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സെപ്റ്റംബറിലെത്തിയ തീവണ്ടിയ്ക്ക് നല്ല അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമ കൂടി റിലീസിനെത്തിയിരുന്നു. നായകനായി തിളങ്ങിയിരിക്കുകയാണെങ്കിലും സംവിധാനത്തിനോട് തനിക്ക് താല്‍പര്യമുണ്ടെന്ന് ടൊവിനോ പറഞ്ഞിരിക്കുകയാണ്. നാനയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ടൊവിനോയുടെ വെളിപ്പെടുത്തല്‍.

സിനിമ ഒരു കലയാണ്. സംവിധായകനാണ് മറ്റ് കലാകാരന്മാരെയെല്ലാം ഒന്നിപ്പിച്ച് ഒരു സിനിമ സൃഷ്ടിക്കുന്നത്. അപ്പോള്‍ സംവിധായകനാണ് ക്യാപ്റ്റന്‍. ആര്‍ക്കാണ് ഒരു ക്യാപ്റ്റനാകാന്‍ ആഗ്രഹമില്ലാത്തത്. എന്നാല്‍ ടീമിനെ ഒന്നാകെ നശിപ്പിക്കാനായി ക്യാപ്റ്റന്‍സി കെട്ടുന്നതിനോട് എനിക്ക് താല്‍പര്യമില്ല. അതിന് പ്രാപ്തിയാവുന്ന കാലത്ത് ചെയ്തുകുടായ്കയില്ലെന്നും താരം പറയുന്നു.
അഭിനയത്തില്‍ സജീവമാകുന്നതിന് മുന്‍പ് തീവ്രം എന്ന സിനിമയില്‍ രൂപേഷ് പിതാംബരന്റെ അസോസിയേറ്റായി ടൊവിനോ പ്രവര്‍ത്തിച്ചിട്ടുണ്ട്. തന്റെ ലക്ഷ്യം അഭിനയം തന്നെയാണെന്നും അതിലേക്കുള്ള വഴിയായിരുന്നു അസിസ്റ്റന്റായിട്ടുള്ള പ്രവര്‍ത്തനമെന്നും താരം വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications