ടൊവിനോ തോമസിന്റെ ഒരു മെക്‌സിക്കന്‍ അപാരത, ചിത്രീകരണം പൂര്‍ത്തിയായി!
ടോം അമ്മാട്ടിയുടെ ആദ്യത്തെ സംവിധാന സംരഭമാണ് ഒരു മെക്‌സിക്കന്‍ അപാരത. ടൊവിനോ തോമസ് നായകനാകുന്ന ചിത്രം ഈ വര്‍ഷം ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.
ടോം അമ്മാട്ടിയുടെ ആദ്യത്തെ സംവിധാന സംരഭമാണ് ഒരു മെക്‌സിക്കന്‍ അപാരത. ടൊവിനോ തോമസ് നായകനാകുന്ന ചിത്രം ഈ വര്‍ഷം ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.
ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ ടൊവിനോ അഭിനയിക്കുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡി എന്ന ചിത്രത്തിന് ശേഷം ടൊവിനോ നായകനായി എത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്.

പഴയക്കാല ക്യാംപസ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ടൊവിനോ തോമസിനൊപ്പം രൂപേഷ് പീതാംബരനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നീരജ് മാധവ്, ഗായത്രി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.
ജൂഡന്റണി ജോസഫാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ജവാന്‍ ഓഫ് വെള്ളിമല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അനൂപ് കണ്ണനാണ് ചിത്രം നിര്‍മിക്കുന്നത്.

Click it and Unblock the Notifications