For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടൊവിനോ തോമസ് പൊളിച്ചടുക്കി! ബോക്‌സോഫീസില്‍ തരംഗമായി തീവണ്ടി! ആദ്യദിന പ്രകടനം ഇങ്ങനെ! കാണാം!

  |
  തീവണ്ടി കളക്ഷൻ റിപ്പോർട്ട് | filmibeat Malayalam

  മലയാള സിനിമയില്‍ ഒരു നവാഗത സംവിധായകന്‍ കൂടി അരങ്ങേറിയിരിക്കുകയാണ് തീവണ്ടിയിലൂടെ. നവാഗതനായ ഫെലിനി ടിപിയാണ് ഈ ചിത്രമൊരുക്കിയത്. മൂന്ന് വര്‍ഷത്തെ ശ്രമഫലമായാണ് ഈ സംവിധായകന്‍ കന്നിച്ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിട്ടുള്ളത്. നേരത്തെ റിലീസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പ്രളയക്കെടുതിയെത്തുടര്‍ന്ന് മാറ്റുകയായിരുന്നു. വൈകിയെത്തിയ വണ്ടി എന്നതൊഴിച്ചാല്‍ മറ്റൊരു പ്രശ്‌നവും ഈ തീവണ്ടിക്കില്ലെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. നിറഞ്ഞ കൈയ്യടിയോടെയാണ് പ്രേക്ഷകര്‍ ഈ ചിത്രത്തെ സ്വീകരിച്ചത്.

  തനിക്ക് 18 വയസ്സായപ്പോള്‍ അമ്മ ഗര്‍ഭിണി! അന്നത്തെ പ്രതികരണത്തെക്കുറിച്ച് മഡോണയുടെ തുറന്നുപറച്ചില്‍!

  ടൊവിനോ തോമസ്, സംയുക്ത മേനോന്‍, സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, സുരഭി ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഓരോ താരവും മുന്നേറിയതെന്ന് പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. നവാഗത സംവിധായകനെന്ന നിലയില്‍ മികച്ച തുടക്കമാണ് ഫെലിനിയുടേതെന്നാണ് പൊതുവിലുള്ള വിലയിരുത്തലുകള്‍. കേരളക്കര തീവണ്ടിയേയും ഏറ്റെടുത്തിരിക്കുകയാണ്. ബോക്‌സോഫീസിലും മികച്ച പ്രകടനമാണ് ചിത്രം കാഴ്ച വെക്കുന്നത്.

  കൈയ്യും കണക്കുമില്ല! തീവണ്ടിക്കായി വലിച്ച് കൂട്ടിയ സിഗരറ്റിനെക്കുറിച്ച് ടൊവിനോയുടെ വെളിപ്പെടുത്തല്‍!

  ധൈര്യമായി ടിക്കറ്റെടുക്കാം

  ധൈര്യമായി ടിക്കറ്റെടുക്കാം

  വൈകിയെത്തിയ വണ്ടിയാണെങ്കിലും ധൈര്യമായി ടിക്കറ്റെടുക്കാമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. നിറഞ്ഞ സദസ്സില്‍ സിനിമ മുന്നേറുകയാണ്. പ്രേക്ഷകരെ ബോറടിപ്പിക്കാത്ത രീതിയിലുള്ള അവതരണവും താരങ്ങളുടെ സ്വഭാവിക അഭിനയവും കൂടിയായപ്പോള്‍ തീവണ്ടി നല്ലൊരു ദൃശ്യാനുഭവമായി മാറുകയായിരുന്നു. ആദ്യ പ്രദര്‍ശനം പുരോഗമിക്കുന്നതിനിടയില്‍ത്തന്നെ ചിത്രത്തെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ഇത് വൈറലായി മാറിയത്. താരങ്ങളും സിനിമാപ്രേമികളുമുള്‍പ്പടെ നിരവധി പേരാണ് തീവണ്ടിയെക്കുറിച്ച് അഭിപ്രായങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്.

  ടൊവിനോയും സംഘവും നിരാശപ്പെടുത്തില്ല

  ടൊവിനോയും സംഘവും നിരാശപ്പെടുത്തില്ല

  കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാവുന്ന സിനിമയാണ് ഇതെന്ന് പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രത്തിന്റെ ടീസറും ട്രെയിലറുമൊക്കെ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മറ്റൊരു പ്രധാന ആകര്‍ഷണം ഗാനങ്ങളാണ്. നവാഗതനായ കൈലമാസ് മേനോനാണ് ഗാനങ്ങളൊരുക്കിയത്. ജീവാംശമായി എന്ന ഗാനത്തെ കേരളക്കര ഒന്നടങ്കം ഏറ്റെടുത്തിരുന്നു. റിലീസിന് മുന്നോടിയായാണ് മറ്റൊരു ഗാനം പുറത്തുവിട്ടത്.

  കേരളക്കര ഏറ്റെടുത്തു

  കേരളക്കര ഏറ്റെടുത്തു

  കേരളക്കര ഒന്നടങ്കം ഈ ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ്. ഇടവേളയ്ക്ക് ശേഷം തിയേറ്ററുകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. പൃഥ്വിരാജിന്റെ രണമായിരുന്നു ആദ്യമെത്തിയത്. സമ്മിശ്ര പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്. ബോക്‌സോഫീസില്‍ പൃഥ്വി-ടൊവിനോ പോരാട്ടം കൂടിയാണ് അരങ്ങേറുന്നത്. വാരാന്ത്യങ്ങളില്‍ ഇരുചിത്രങ്ങള്‍ക്കും തിരക്കനുഭവപ്പെട്ടേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

  കലക്ഷനിലും മുന്നില്‍

  കലക്ഷനിലും മുന്നില്‍

  വന്‍പ്രതീക്ഷയോടെയെത്തി വേണ്ടത്ര കലക്ഷന്‍ നേടാനാവാതെ പോയതിന്റെ നിരാശ ഇത്തവണ ടൊവിനോ അനുഭവിക്കേണ്ടി വരില്ല. ബോക്‌സോഫീസില്‍ നിന്നും തീവണ്ടിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കലക്ഷനിലും അത് പ്രകടമാവുമെന്നാണ് വിലയിരുത്തല്‍. ആദ്യ ദിനത്തില്‍ ചിത്രം 1.78 കോടി കലക്ഷനാണ് നേടിയതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. എല്ലാത്തരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന പൊളിറ്റിക്കല്‍ സറ്റയര്‍ ചിത്രത്തെ ബോക്‌സോഫീസും സ്വീകരിച്ചുവെന്നും ആരാധകര്‍ പറയുന്നു.

   മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയത്

  മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയത്

  മള്‍ട്ടിപ്ലക്‌സില്‍ നിന്നും മികച്ച തുടക്കമാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ഇതിനോടകം തന്നെ ചിത്രം 5.64 ലക്ഷം സ്വന്തമാക്കിയെന്നുള്ള റിപ്പോര്‍ട്ടാണ് ഫോറം കേരള പുറത്തുവിട്ടിട്ടുള്ളത്. വാരാന്ത്യങ്ങളിലും ഇതേ പ്രകടനം തുടരുമെന്ന കാര്യത്തില്‍ സംശയമില്ല. എല്ലാതരം പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ് ഈ ചിത്രത്തെ. അതിനാല്‍ത്തന്നെ വരുംദിനങ്ങളില്‍ തിരക്ക് കൂടുമെന്നും പറയുന്നു.

  ചെറിയ കഥയില്‍ വലിയ സിനിമ

  ചെറിയ കഥയില്‍ വലിയ സിനിമ

  പ്രേക്ഷകരെ ബോറടിപ്പിക്കാത്ത തരത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെ ചിരിപ്പിക്കുകയും ഇടയ്ക്ക് ചിന്തിപ്പിക്കുകയും ചെയ്ത ചിത്രമാണ് തീവണ്ടി. ലാഗ് അടിപ്പിക്കാതെ ചെറിയ കഥയില്‍ വലിയ സിനിമയൊരുക്കാന്‍ സംവിധായകന് കഴിഞ്ഞുവെന്നാണ് സിനിമാപ്രേമികളുടെ സാക്ഷ്യപ്പെടുത്തല്‍. പൃഥ്വിരാജിന്റെ ആക്ഷന്‍ ചിത്രമായ രണത്തിനോടൊപ്പമാണ് തീവണ്ടി മുന്നേറുന്നത്. ബോക്‌സോഫീസിലെ താരപോരാട്ടത്തില്‍ ആര് നേടുമെന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

  English summary
  Tovino Thomas Theevandi gets good start
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X