ടൊവിനോ ചിത്രത്തെ ട്രോളി ആരാധകര്‍, തീവണ്ടി എപ്പോഴും വൈകിയോടുന്ന വണ്ടി!ഇതിലും മികച്ച പേര് വേറെയില്ല..
ടൊവിനോ തോമസിന്റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് തീവണ്ടി. സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ട് ശ്രദ്ധേയമായിരുന്നു. 'ജീവാംശമായി' എന്ന് തുടങ്ങുന്ന പാട്ട് തരംഗമായതോടെ തീവണ്ടിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു സിനിമാപ്രേമികള്‍. ഈ വര്‍ഷം ആദ്യം മുതല്‍ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഓരോ പ്രശ്‌നങ്ങള്‍ കാരണം വൈകുകയായിരുന്നു. ഒടുവില്‍ ഇത്തവണത്തെ ഓണത്തിന് തീവണ്ടി എത്തുമെന്ന് ഉറപ്പ് വന്നെങ്കിലും കേരളത്തിലെ പ്രളയം കാരണം അതും മാറ്റുകയായിരുന്നു.

സെപ്റ്റംബര്‍ ഏഴിന് തീവണ്ടി തിയറ്ററുകളിലേക്ക് എത്തുകയാണ്. ഒരുപാട് വൈകിയെങ്കിലും റിലീസിനെത്താന്‍ പോവുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. എന്നാലും ട്രോളാന്‍ കിട്ടുന്ന അവസരം വിടാതെ പിടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. വൈകി വരുന്ന കാര്യങ്ങള്‍ക്ക് ഇതിലും മികച്ച പേര് വേറെയില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യന്‍ റെയില്‍വേ പോലെ വൈകി ഓടുകയാണെങ്കിലും നന്നായി ഓടട്ടെയെന്ന് ഇതിന് മറുപടി ചിലര്‍ കൊടുത്തിരിക്കുന്നത്.
വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫെലിനി ടി പി ആദ്യമായി സംവിധാനം ചെയ്യുന്ന തീവണ്ടിയുടെ പ്രീ-റിലീസ് പ്രമോ പുറത്ത് വന്നിരിക്കുകയാണ്. വീഡിയോയ്ക്ക് നല്ല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സംയുക്ത മേനോനാണ് നായിക. ഒപ്പം സുരഭി ലക്ഷ്്മി, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പു, രാജേഷ് ശര്‍മ്മ, ഷമ്മി തിലകന്‍ എന്നിങ്ങനെയുള്ള താരങ്ങളുമുണ്ട്.


Click it and Unblock the Notifications