tovino: ടൊവിനോയുടെ തീവണ്ടിയിലെ സൂപ്പർ ഗാനം പുറത്ത്! താ തിന്നം താനാ തിന്നം.... വീഡിയോ കാണാം
ജോബ് കുര്യനാണ് താ തിന്നം താനാ തിന്നം...' എന്ന പാട്ട് ആലപിച്ചിരിക്കുന്നത് .
മായനദിയ്ക്ക് ശേഷം ടൊവിനോ തോമസ് നായകനായി എത്തുന്ന തീവണ്ടി എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. താ തിന്നം താന തിന്നം എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന അക്ഷേപഹാസ്യ രൂപത്തിലുള്ള ചിത്രമാണ് തീവണ്ടി. എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എഴുതിയിരിക്കുന്ന വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് കൈലാസ് മേനോനാണ്. ജോബ് കുര്യനാണ് താ തിന്നം താനാ തിന്നം...' എന്ന ഗാനം ആലപിച്ചിരിക്കുന്നത്.

തൊഴിൽ രഹിതായ ബിനീഷ് എന്ന ചെറുപ്പക്കാരനെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു ചെയിൻ സ്മോക്കർ കൂടിയാണ് ബനീഷ്. ഒരു അക്ഷേപഹാസ്യമായ ചിത്രമായ തീവണ്ടി നർമ്മത്തിന് പ്രധാന്യം നൽകുന്ന ചിത്രമാണിത്. ചാന്ദിനി ശ്രീധരാണ് ചിത്രത്തിലെ ടൊവിനോയുടെ നായികയായി എത്തുന്നത്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
തീവണ്ടി വിഷു റിലീസായിട്ടാണ് തിയേറ്ററുകളിൽ എത്തുക. ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ നവാഗതനായ ഫെലിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഗൗതം ശങ്കറും ചിത്രം എഡിറ്റ് ചെയ്യുന്നത് സംസ്ഥാന പുരസ്‌കാര ജേതാവായ അപ്പു ഭട്ടതിരിയുമാണ്.
തീവണ്ടിയിലെ ഗാനം


Click it and Unblock the Notifications