മോഹന്‍ലാലിന്റെ ആരാ ടൊവിനോ, ലൂസിഫറില്‍ ടൊവിനോ തോമസും!!
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് ലൂസിഫര്‍. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. ചിത്രത്തില്‍ ഇന്ദ്രജിത്ത് മറ്റൊരു പ്രധാന വേഷം ചെയ്യുന്നു.
ചിത്രത്തിന്റെ കാസ്റ്റിങിനെ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്ത് വരുമ്പോള്‍ ടൊവിനോ തോമസ് ചിത്രത്തില്‍ വളരെ പ്രധാനമൊരു കഥാപാത്രം കൈകാര്യം ചെയ്യുന്നുണ്ട്.

ടൊവിനോ ലൂസിഫറില്‍
പൃഥ്വിരാജിന്റെ ലൂസിഫറില്‍ ടൊവിനോ തോമസ് വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം ചെയ്യുന്നുണ്ട്. ലാലിന്റെ സഹോദരനായി ടൊവിനോ എത്തുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ റോള്‍ സംബന്ധിച്ച വിവരത്തില്‍ സ്ഥിരീകരണമില്ല.

ടൊവിനോയും പൃഥ്വിയും
എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതിലൂടെയാണ് പൃഥ്വിയും ടൊവിനോ തോമസും തമ്മിലുള്ള സൗഹൃദം ആരംഭിയ്ക്കുന്നത്. ടൊവിനോ എന്ന കലാകാരനെ തിരിച്ചറിഞ്ഞ പൃഥ്വി പിന്നീട് എസ്ര എന്ന ചിത്രത്തിലും ടൊവിനോയുടെ പേര് നിര്‍ദ്ദേശിച്ചിരുന്നു. ഇപ്പോള്‍ സ്വന്തം ചിത്രത്തിലും ടൊവിനോയ്ക്ക് പൃഥ്വി നല്ലൊരു വേഷം കരുതിവച്ചു.

വിജയ നായകന്‍
ടൊവിനോ തോമസ് ഇപ്പോള്‍ മലയാള സിനിമയില്‍ കാലുറപ്പിച്ച വിജയ നായകനാണ്. എന്ന് നിന്റെ മൊയ്തീന് ശേഷം ഗപ്പി, ഗോദ, മായാനദി തുടങ്ങിയ ചിത്രങ്ങളിലൂടെ ടൊവിനോ തരംഗമായി

ടൊവിനോ തിരക്കില്‍
കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ടൊവിനോ തോമസ്. മറഡോണ, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങളാണ് ഇപ്പോള്‍ അണിയറയില്‍ തയ്യാറായിക്കൊണ്ടിരിയ്ക്കുന്നത്.


Click it and Unblock the Notifications