ഉമ്മയെ അന്വേഷിച്ച് ടൊവിനോ!!തേടിയിറങ്ങാൻ ഒരു കാരണമുണ്ട്, എന്റെ ഉമ്മാന്റെ പേര് ടീസർ കാണൂ
പ്രതീക്ഷ വാനോളം ഉയർത്തി ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്തു വിട്ടിട്ടുണ്ട്.
ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ കയരി കൂടിയ നടനാണ് ടൊവിനോ തോമസ്. നെഗറ്റീവ് കഥാപാത്രത്തിലൂടെ എത്തി. പിന്നീട് സിനിമയിൽ നായക നടനായി സ്ഥാനം കണ്ടെത്തുകയായിരുന്നു. കോമഡി, വില്ലൻ, സ്വഭാവ നടൻ എന്നു വേണ്ട, റൊമാന്റിക് ഹീറോ എന്നു വേണ്ട ഏത് തരം ജോണറിലുളള കഥാപാത്രങ്ങളും താരത്തിന്റെ കൈകളിൽ ഭഭ്രമായിരിക്കും. അതിനാൽ തന്നെ ടൊവിനോ തോമസ് ചിത്രങ്ങൾ എല്ലാം തന്നെ വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

മലയാളത്തിലെ എവർഗ്രീൻ നടിയാണ് ഉർവശി. വർഷങ്ങൾക്ക് മുൻപ് നായികയായി തിളങ്ങിയപ്പോഴുളള അതേ ഊർജം തന്നെയാണ് ഇപ്പോഴും ഉർവശിയിൽ ദൃശ്യമാകുന്നത്. കാലത്തിനനുസരിച്ച് കഥാപാത്രങ്ങളിൽ മാറ്റം വരും. എന്നാൽ ഉർവശി എനന നടിയുടെ അഭിനയ ശൈലിയും ആളുകളെ ത്രസിപ്പിക്കുന്ന രീതി അന്നും ഇന്നും ഒന്ന് തന്നെയാണ്. ഏത് ടൈപ്പ് കഥാപാത്രങ്ങളും ഉർവശിയുടേയും കൈകളിലും ഭഭ്രമായിരിക്കും. ടൊവിനോ ഉർവശി കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. അങ്ങേയറ്റം പ്രതിക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. പ്രതീക്ഷ വാനോളം ഉയർത്തി ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്തു വിട്ടിട്ടുണ്ട്.

എന്റെ ഉമ്മാന്റെ പേരിനെ കുറിച്ച് ദുൽഖർ
ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസർ നടൻ ദുൽഖർ സൽമാനാണ് പുറത്തു വിട്ടത്. തന്റെ ഔദ്യാഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ടീസർ റിലീസ്. ടീസർ പങ്കുവെയ്ക്കുന്നതിനോടൊപ്പം ടൊവിനോയ്ക്ക് ആശംസകളും അറിയിച്ചിട്ടുണ്ട്. തന്റെ സഹോദരസ്ഥാനത്തുളള ടൊവിനോയ്ക്ക് സ്പെഷ്യലാകാൻ പോകുന്ന പുതിയ ചിത്രത്തിന് എല്ലാ വിധത്തിലുളള ഭാവുകങ്ങളും നേരുന്നുണ്ടെന്നും ദുൽ ടീസറിനോടൊപ്പം ആശംസയായി കുറിച്ചു.

ഹമീദിന്റേയും ആയിഷയുടെയും കഥ
ഉർവശി ടൊവിനോ തോമസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹമീദ് എന്ന കഥാപാത്രത്തെ ടൊവിനോ അവതരിപ്പിക്കുമ്പോൾ ഉമ്മ ആയിഷയായി എത്തുന്നത് ഉർവശിയാണ്. ടൊവിനോ -ഉർവശി ഒരുമിച്ചെത്തുന്ന ആദ്യ ചിത്രം കൂടിയാണിത്. അതിനാൽ തന്നെ സിനിമയ്ക്ക് വേണ്ടിയുളള കട്ട കാത്തിരുപ്പിലാണ് പ്രേക്ഷകർ.

ഉമ്മയുടേയും മകന്റേയും കഥ
ഒരു ഉമ്മയും മകനും തമ്മിലുളള ആത്മ ബന്ധത്തിന്റെ കഥയാണ് ചിത്രം പങ്കുവെയ്ക്കുന്നത്. ഇത് വളരെ രസകരമായിട്ടാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് പുറത്തു വന്ന ടീസറിൽ നിന്നും തന്നെ വ്യക്തമാണ്. അനാഥൻ അല്ലെന്ന് തെയിക്കാനായി വാപ്പയുടെ ഭാര്യമാരെ തേടി പോകുന്ന ഹമീദ് എന്ന ചെറുപ്പക്കാരനും ഉമ്മയായി എത്തുന്ന ആയിഷയുടേയും കഥയാണ് എന്റെ ഉമ്മാന്റെ പേര് സംസാരിക്കുന്നത്. ടൊവിനോ ഉർവശി എന്നിവരെ കൂടാതെ മാമുക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ, എന്നിങ്ങനെ ഒരു വൻ താരനിറ തന്നെ ചിത്രത്തിലെത്തുന്നുണ്ട്. നവാഗതനായ ജോസ് സെബാസ്റ്റിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അരവിന്ദന്റെ അതിഥികൾ
അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിനു ശേഷം ഉർവശി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഉർവശി എന്ന നടിയിൽ നിന്ന് പ്രതീക്ഷിക്കുന്ന എല്ലാ അഭിനയ സാധ്യതകളും ഈ എന്റെ ഉമ്മാന്റെ പേരിലുമുണ്ട്. ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിന്റെ വൻ വിജയത്തിനു ശേഷം ടൊവിനോ നായകനായി എത്തുന്ന ചിത്രമാണിത്.


Click it and Unblock the Notifications











