ഇതു കേട്ടാല്‍ ടൊവിനോയോട് ഇഷ്ടം കൂടും, പിറന്നാൾ ദിനത്തിൽ ആരാധകർക്ക് താരത്തിന്റെ കിടിലൻ സർപ്രൈസ്!
ഗപ്പി ഡയറക്ടറായ ജോണ്‍ പോള്‍ ജോര്‍ജിനൊപ്പം ചേര്‍ന്ന് സ്വന്തമായി ഒരു നിര്‍മാണ കമ്പനി ആരംഭിക്കുകയാണ് താരം.
താരജാഡ തീരെയില്ലാത്ത താരമാണ് ടൊവിനോ തോമസ്. മായാനദിയുടെ തകര്‍പ്പന്‍ ജയമൊന്നും ടൊവിനോയുടെ പെരുമാറ്റത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. നല്ല പ്രൊജക്ടാണെങ്കില്‍ വലിപ്പ-ചെറുപ്പം നോക്കാതെ അതിന്‍റെ ഭാഗമാകാന്‍ ഈ യുവതാരം എന്നും ശ്രമിക്കാറുണ്ട്.

തന്‍റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ടൊവിനോ കഴിഞ്ഞ ദിവസം ഒരു കിടിലന്‍ പ്രസ്താവന നടത്തി. ഗപ്പി ഡയറക്ടറായ ജോണ്‍ പോള്‍ ജോര്‍ജിനൊപ്പം ചേര്‍ന്ന് സ്വന്തമായി ഒരു നിര്‍മാണ കമ്പനി ആരംഭിക്കുകയാണ് താരം.
കമ്പനിയുടെ പേര് കേട്ടാലാണ് രസം. ഗപ്പി. രണ്ടു പേരും ഒരുമിച്ച ചെയ്ത ആദ്യ സിനിമയുടെ പേരു തന്നെയാണ് നിര്‍മാണ കമ്പനിയ്ക്ക് നല്‍കിയിട്ടുള്ളത്. ഇനി ഈ കമ്പനിയുടെ ലക്ഷ്യം കൂടി കേട്ടാല്‍ നിങ്ങള്‍ക്ക് ടൊവിനോയോടുള്ള ഇഷ്ടം കൂടും. ചെറിയ ബജറ്റില്‍ നല്ല സിനിമകളുടെ ഭാഗമാകുക അതു ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം.


Click it and Unblock the Notifications