twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രളയദുരിതത്തിനിടെ സഹായവുമായി ടൊവിനോ തോമസ്! ദുരിതാശ്വാസ ക്യാമ്പുകളില്‍ സജീവമായി നടന്‍

    By Midhun Raj
    |

    തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വന്ന പ്രളയദുരിതത്തില്‍ നിന്നും കരയറാനുളള ശ്രമങ്ങളിലാണ് ജനങ്ങള്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്തി ഇതും നമ്മള്‍ അതിജീവിക്കും എന്ന് പറഞ്ഞുകൊണ്ടാണ് എല്ലാവരും മുന്നോട്ടുപോവുന്നത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയ്ക്ക് കുറച്ച് ശമനമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രളയ ദുരിതത്തിനിടെയുളള രക്ഷാപ്രവര്‍ത്തനങ്ങളിലെല്ലാം
    സിനിമാത്താരങ്ങളും സജീവമായി പങ്കെടുക്കുന്നുണ്ട്.

    താരങ്ങളില്‍ ഒരാളായിരുന്നു

    കഴിഞ്ഞ വര്‍ഷം പ്രളയ സമയത്ത് താരജാഡകളില്ലാതെ ജനങ്ങള്‍ക്കൊപ്പം നിന്ന താരങ്ങളില്‍ ഒരാളായിരുന്നു ടൊവിനോ തോമസ്. ജന്മനാടായ ഇരിങ്ങാലക്കുടയിലും മറ്റു സ്ഥലങ്ങളിലും സഹായ ഹസ്തവുമായി ടൊവിനോ എത്തിയിരുന്നു. പല കാര്യങ്ങളിലുമുളള നടന്റെ ഇടപെടലുകള്‍ ജനങ്ങള്‍ക്ക് പ്രളയം അതീജിവിക്കുവാനുളള കരുത്തേകിയിരുന്നു. ദുരിത മനുഭവിക്കുന്നവരെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചതും ആ സമയത്ത് മുഴുന്‍ സമയവും ജനങ്ങള്‍ക്കൊപ്പം നിന്നതുമെല്ലാം ശ്രദ്ധേയമായി മാറിയിരുന്നു.

    ദുരിതാശ്വാസ പ്രവര്‍ത്തങ്ങളിലെല്ലാം

    ഈ വര്‍ഷവും ദുരിതാശ്വാസ പ്രവര്‍ത്തങ്ങളിലെല്ലാം സജീവമായി ടൊവിനോ തോമസ് പങ്കെടുക്കുന്നുണ്ട്. ഒപ്പം തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ജനങ്ങള്‍ക്കുളള ബോധവല്‍ക്കരണവും അറിയിപ്പുമെല്ലാം നല്‍കുന്നുമുണ്ട്. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനിലെ താലൂക്കോഫീസില്‍ പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്ററിലെത്തി നടന്‍ സേവന സന്നദ്ധയറിച്ചിരുന്നു.

    <strong>രാമലീല കണ്ട് മോഹന്‍ലാല്‍ പറഞ്ഞ കാര്യത്തെക്കുറിച്ച് ജി സുരേഷ്‌കുമാര്‍! കാണൂ</strong>രാമലീല കണ്ട് മോഹന്‍ലാല്‍ പറഞ്ഞ കാര്യത്തെക്കുറിച്ച് ജി സുരേഷ്‌കുമാര്‍! കാണൂ

    ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച്

    ആര്‍ഡിഒ സി ലതിക, തഹസില്‍ദാര്‍ ഐജെ മധുസൂദനന്‍,,ഡെപ്യൂട്ടി തഹസില്‍ദാര്‍ സിമീഷ് ബാബു, ഭൂരേഖ തഹസില്‍ദാര്‍ എംജെ മേരി എന്നിവരുമായി നടന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. കൂടാതെ മേഖലയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളെക്കുറിച്ചും ടൊവിനോ തോമസ് ചോദിച്ചറിഞ്ഞു. തുടര്‍ന്ന് എടതിരിഞ്ഞി എച്ച് ഡിപി സമാജം സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ അടക്കമുളള സ്ഥലങ്ങളില്‍ പോയി ആളുകളുമായി നടന്‍ സംസാരിക്കുകയും ചെയ്തു.

    <strong>ഈ സമയത്ത് അവരെ ഒറ്റപ്പെടുത്തരുത്! നമ്മെ ചേര്‍ത്തുപിടിച്ചവരെ ഒപ്പം നിര്‍ത്തണം: ഉണ്ണി മുകുന്ദന്‍</strong>ഈ സമയത്ത് അവരെ ഒറ്റപ്പെടുത്തരുത്! നമ്മെ ചേര്‍ത്തുപിടിച്ചവരെ ഒപ്പം നിര്‍ത്തണം: ഉണ്ണി മുകുന്ദന്‍

    കഴിഞ്ഞ വര്‍ഷത്തെ പോലെ

    കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും ദുരിതമനുഭവിക്കുന്ന എല്ലാവരെയും തന്റെ വീട്ടിലേക്ക് ടൊവിനോ തോമസ് ക്ഷണിച്ചിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് പറഞ്ഞതുപോലെ തന്റെ വീട് സുരക്ഷിതമാണെന്നും ഇങ്ങോട്ട് വരാമെന്നുമാണ് ടൊവിനോ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നത്. ദുരുപയോഗം ചെയ്യില്ലെന്നാണ് കരുതുന്നതെന്നും ടൊവിനോ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞിരുന്നു. എന്റെ വീട്ടിലേക്ക് പോരൂ എന്ന സന്ദേശം കാത്തുനില്‍ക്കാതെ വെളളം കയറാത്ത ഏത് വീട് കണ്ടാലും കയറിക്കോളളൂ എന്ന് നടന്‍ അറിയിച്ചിരുന്നു.

    പ്രളയം കാരണം

    ടൊവിനോയെ പോലെ മലയാളത്തിലെ മറ്റു താരങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ എല്ലാം സജീവമായി പങ്കെടുക്കുന്നുണ്ട്. അധിക പേരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അറിയിപ്പ് നല്‍കാനും ബോധവല്‍ക്കരണത്തിനുമായിട്ടാണ് ഉപയോഗിക്കുന്നത്. പുതിയ വിവരങ്ങളും അറിയിപ്പുമെല്ലാം എല്ലാ സമയവും അവര്‍ തങ്ങളുടെ പേജുകളില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. പ്രളയം കാരണം വലിയ രീതിയിലുളള നാശ നഷ്ടങ്ങള്‍ ഇത്തവണയും ഉണ്ടായിട്ടുണ്ട്.

    70തിലധികം മരണമാണ്

    70തിലധികം മരണമാണ് പ്രളയ ദുരിതത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ നിരവധി പേര്‍ വീട് നഷ്ടപ്പെട്ട് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അഭയം തേടിയിരിക്കുകയാണ്. കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ദുരിത്വാശ്വാസ കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്. മിക്കയിടങ്ങിലും ഇവര്‍ക്കുളള സാധനങ്ങള്‍ എത്തിക്കുന്നതിനായി കളക്ഷന്‍ സെന്ററുകളും തുടങ്ങിയിട്ടുണ്ട്. ഇത്തവണയും നാം അതിജീവിക്കും എന്ന ഉറച്ച തീരുമാനത്തോടെയാണ് കേരളമൊന്നാകെ മുന്നോട്ടുപോയികൊണ്ടിരിക്കുന്നത്.

    English summary
    Tovino Thomas Visited Flood Relief Centre Irinjalakuda
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X