കരണത്തടിച്ച നായികയെ ഞെട്ടിച്ച് ടൊവിനോ തോമസ്! വൈറലാവുന്ന പിറന്നാളാശംസ കാണൂ!
വൈകിയെത്തുന്ന വണ്ടികളോട് മുഖം തിരിക്കുന്ന മലയാളി തീവണ്ടിയെ ഏറ്റെടുക്കില്ലേയെന്ന സംശയം തുടക്കത്തില്‍ അണിയറപ്രവര്‍ത്തകരെ അലട്ടിയിരുന്നു. കാത്തിരിപ്പിന് വിരാമമിട്ട് ചിത്രം തിയേറ്ററുകളിലേക്കെത്തിയപ്പോള്‍ മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കുന്നത്. തുടക്കക്കാരനെന്ന നിലയില്‍ ഫെലിനിക്കും നായികയായ സംയുക്തയ്ക്കും മികച്ച കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരുദിവസം 18 പ്രദര്‍ശനമെന്ന റെക്കോര്‍ഡും ഈ ചിത്രം നേടിയിരുന്നു. മാള്‍ ഓഫ് ട്രാവന്‍കൂറില്‍ ഒരു ദിവസം 18പ്രദര്‍ശനമായിരുന്നു നടത്തിയത്. ടൊവിനോയ്‌ക്കൊപ്പം ശക്തമായ കഥാപാത്രത്തെയാണ് സംയുക്ത മേനോനും അവതരിപ്പിച്ചത്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിലൊരാളായ സംയുക്ത വര്‍മ്മയ്ക്ക് ശേഷം മറ്റൊരു സംയുക്ത അവതരിച്ചിരിക്കുകയാണ്. ദേവി എന്ന വില്ലേജ് ഓഫീസറായാണ് താരമെത്തിയത്.
തുടക്കക്കാരിയാണെന്ന തരത്തിലുള്ള യാതൊരുവിധ പരിഭ്രമവുമില്ലാതെ തനിക്ക് ലഭിച്ച കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയിരിക്കുകയാണ് ഈ താരം. സിനിമയുടെ ലൊക്കേഷനിലെ അനുഭവങ്ങളെക്കുറിച്ചും ടൊവിനോയുടെ കരണത്തടിക്കാന്‍ മടിച്ചതിനെക്കുറിച്ചുമൊക്കെ താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു. തീവണ്ടിയുടെ പ്രയാണത്തിന് ശക്തമായ പിന്തുണയേകുന്ന പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് താരവും രംഗത്തെത്തിയിരുന്നു. ടൊവിനോയെ ആദ്യം കണ്ടപ്പോള്‍ ഭയങ്കര ജാഡയാണെന്നായിരുന്നു തോന്നിയത്. എന്നാല്‍ അടുത്തിഴപെട്ടപ്പോള്‍ ആ തോന്നല്‍ മാറിയെന്നും താരം പറഞ്ഞിരുന്നു.

സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ക്കായി ഇരുവരും ഒരുമിച്ചെത്തിയിരുന്നു. തീവണ്ടിയിലെ നായികയായ സംയുക്ത മേനോന്റെ പിറന്നാളാണ് ചൊവ്വാഴ്ച നായികയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് ടൊവിനോ രംഗത്തെത്തിയിട്ടുണ്ട്. സംയുക്തയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെയായാണ് താരം ആശംസ നേര്‍ന്നത്. നന്‍ട്രി നായകാ എന്ന് സംയുക്തയും തിരിച്ച് പറഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പോസ്റ്റ് കാണാം.


Click it and Unblock the Notifications