ആര്യോഗ്യനില ഗുരുതരം! ടിപി മാധവന്‍ ആശുപത്രിയില്‍! തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു!
Recommended Video

മലയാള സിനിമയിലെ ആദ്യകാല മുന്‍നിര താരങ്ങളിലൊരാളായ ടി പി മാധവനെ വാര്‍ധ്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അദ്ദേഹത്തെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2016 മുതല്‍ പത്തനാപുരത്തെ ഗാന്ധിഭവനിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്.
ആശ്രമ ജീവിതം ഉപേക്ഷിച്ച് ഹരിദ്വാറിലേക്ക് പോയ താരത്തിന് അവിടെ വെച്ച് പക്ഷാഘാതം വന്നതോടെയാണ് ഗാന്ധിഭവനത്തിലേക്കെത്തിയത്. ദീര്‍ഘനാളത്തെ ചികിത്സയ്ക്ക് ശേഷമാണ് താരം ആരോഗ്യം വീണ്ടെടുത്തത്. സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും ഗാന്ധിഭവനുമായി ബന്ധപ്പെട്ട പൊതുപരിപാടുകളിലെ സ്ഥിരം സാന്നിധ്യമാണ് 82കാരനായ ടിപി മാധവന്‍.

താരസംഘടനയായ എഎംഎംഎയുടെ സ്ഥാപക സെക്രട്ടറി കൂടിയാണ് അദ്ദേഹം. മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെയുളള്ള മുന്‍നിര താരങ്ങള്‍ക്കൊപ്പവും നിരവധി പ്രഗത്ഭ സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. അച്ഛനായും അമ്മാവനായും തിളങ്ങി നിന്നിരുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. ആര്‍മിയില്‍ ജോലി ചെയ്ത് വരുന്നതിനിടെ അപ്രതീക്ഷിതമായുണ്ടായ അപകടത്തെത്തുടര്‍ന്ന് അദ്ദേഹത്തിന് ആ ജോലി നഷ്മവുകയും പിന്നീട് പത്രപ്രവര്‍ത്തനത്തിലേക്ക് ചുവട് മാറുകയുമായിരുന്നു. സിനിമയുമായി മുന്നേറുന്നതിനിടയില്‍ ഇടയ്ക്ക് വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചിരുന്നുവെങ്കിലും അധികം വൈകാതെ തന്നെ വിവാഹ മോചനം നേടുകയായിരുന്നു അദ്ദേഹം.


Click it and Unblock the Notifications