ലോകകപ്പ് സ്റ്റേഡിയത്തില്‍ ലാലേട്ടനെ 'കണ്ടെത്തി'!
സൂപ്പര്‍താരം മോഹന്‍ലാല്‍ മലയാളികള്‍ക്ക് അഭിമാനമാണ്, പലര്‍ക്കും മോഹന്‍ലാല്‍ എന്നത് ഒരു വികാരമാണ്. അദ്ദേഹത്തിന്റെ പേരില്‍ തര്‍ക്കിക്കുന്ന ആരാധകര്‍മാത്രമല്ല, അദ്ദേഹത്തിലെ കലാകാരനെയും വ്യക്തിയെയും ബഹുമാനിയ്ക്കുന്ന പരസ്യമായി ആരാധന തുറന്നുകാണിയ്ക്കാത്ത എത്രയോ മലയാളികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. അദ്ദേഹം എവിടെച്ചെന്നാലും മലയാളിയ്ക്ക് മോഹന്‍ലാല്‍ വിശേഷം തന്നെയാണ്. അദ്ദേഹത്തിന്റെ പടമെടുക്കാനും, അദ്ദേഹത്തിനൊപ്പം നിന്ന് പടമെടുക്കാനുമെല്ലാം മലയാളികള്‍ക്ക് എപ്പോഴും തിടുക്കമാണ്. ബ്രസീലില്‍ നടന്ന ലോകകപ്പ് മാമാങ്കത്തിന്റെ വേദിയില്‍ ഇത്രയധികം ആള്‍ക്കൂട്ടത്തിനിടയിലും ഏതോ ഒരു മലയാളി മോഹന്‍ലാലിനെ കണ്ടെത്തിയിരിക്കുകയാണ്.
സ്‌റ്റേഡിയത്തില്‍ ഇരിയ്ക്കുന്ന മോഹന്‍ലാലിന്റെയും ഭാര്യ സുചിത്രയെയും ആള്‍ക്കൂട്ടത്തില്‍ നിന്നും തിരിച്ചറിഞ്ഞ്, ഫോട്ടോയെടുത്തിരിക്കുകയാണ് ഏതോ ഒരു മോഹന്‍ലാല്‍ ആരാധകന്‍. ഈ ഫോട്ടോകള്‍ രണ്ടും മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ആരാണെന്ന് അറിയില്ലെങ്കിലും അത്രയും വലിയ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും തങ്ങളെ തിരിച്ചറിഞ്ഞ് ഫോട്ടോയെടുത്ത ആള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞിട്ടുണ്ട്.

ഈ ചിത്രങ്ങള്‍ക്ക് ആരാധകരില്‍ നിന്നും വമ്പന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ജൂലൈ 22ന് പ്രസിദ്ധീകരിച്ച ചിത്രത്തിന്റെ ലൈക്കുകള്‍ 45000 കവിഞ്ഞിട്ടുണ്ട്. രസകരമായ പല കമന്റുകളും ഫോട്ടോയ്ക്ക് കീഴിലുണ്ട്. ബ്രസീലിലാണെങ്കിലും ചരിഞ്ഞുള്ള നിപ്പുകണ്ടാല്‍ അത് ലാലേട്ടനാണെന്ന് അറിയില്ലേയെന്നതുള്‍പ്പെടെയുള്ള കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിച്ചിരിക്കുന്നത്. എന്തായാലും ഇത്രയധികം ആളുകളുള്ള സ്‌റ്റേഡിയത്തില്‍ നിന്നും ലാലിനെയും ഭാര്യയെയും കണ്ടെത്തി ക്യാമറയില്‍ പകര്‍ത്തിയ ആള്‍ അഭിനന്ദനമര്‍ഹിക്കുന്നുണ്ടെന്നകാര്യത്തില്‍ സംശയമില്ല.


Click it and Unblock the Notifications











