ഫഹദ് എന്തൊരു റൊമാന്റിക്, വീഡിയോ കാണൂ
'തുടക്കം മാംഗല്യം തന്തുനാനേന.. പിന്നെ ജീവിതം തുന്തനാനേന...' ബാംഗ്ലൂര്‍ ഡെയ്‌സില്‍ നസ്‌റിയയുടെയും ഫഹിന്റെയും വിവാഹത്തിന് ഒരുങ്ങിയ ഈ പാട്ട് തന്നെയാണ് യഥാര്‍ത്ഥ ജീവിത്തില്‍ ഇരുവരും ഒന്നിക്കുമ്പോഴും പാടിയത്. ദുല്‍ഖറും നസ്‌റിയയും തന്നെ ചുവടുവച്ചു. നിവിന്‍ പോളിയുടെ ഒരു കുറവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
യൂട്യൂബിലൂടെയാണ് നസ്‌റിയ ഫഹദ് ഫാസില്‍ വിവാഹത്തിന്റെ ട്രെയിലര്‍ ഇറങ്ങിയത്. ട്രെയിലറില്‍ ഫഹദ് തീര്‍ത്തും റൊമാന്റിക്കാണ്. മൈലാഞ്ചി കല്യാണം മുതല്‍ 24 ന് ആലപ്പുഴയില്‍ വച്ചു നടന്ന വിവാഹ സത്കാരം വരെ ട്രെയിലറിലുണ്ട്.

തിരുവനന്തപുരം കഴക്കൂട്ടത്ത് അല്‍ സാജ് കണ്‍വന്‍ഷന്‍ സെന്ററില്‍ നാലായിരത്തോളം അതിഥികളെ സാക്ഷി നിര്‍ത്തി കഴിഞ്ഞ 21 നായിരുന്നു ഫഹദിന്റേയും നസ്‌റിയയുടേയും വിവാഹം. വിവാഹത്തിന് ശേഷം ആലപ്പുഴയില്‍ നടന്ന സത്കാരത്തില്‍ ചലച്ചിത്ര- രാഷ്ട്രീയ മേഖലയിലുള്ള നിരവധി പ്രമുഖര്‍ പങ്കെടുത്തു
<center><iframe width="100%" height="315" src="//www.youtube.com/embed/3badSBMunq4" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications











