പകയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ട് ടൊറന്റോ ഫിലിം ഫെസ്റ്റിവല്‍ ടീം; പങ്കുവെച്ച് അനുരാഗ് കശ്യപ്
നവാഗത സംവിധായകൻ നിതിൻ ലൂക്കോസിന്റെ പക(റിവർ ഓഫ് ബ്ലഡ്) യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (TIFF) തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ടിഫ് (TIFF) അവരുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ TIFF -Trailers ലൂടെ ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്.
ഈ വർഷം TIFF ലേക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ട് ഇന്ത്യൻ സിനിമകളിൽ ഒന്നാണ് പക. നിതിൻ ലൂക്കോസ്സാണ് പകയുടെ രചനയും, സംവിധാനവും നിർവഹിച്ചിരിക്കുന്നത്. റിവര്‍ ഓഫ് ബ്ലഡ് എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം കാലങ്ങളായി കുടിപ്പകയില്‍ കഴിയുന്ന കുടുംബങ്ങളിലൂടെയാണ് കഥ പറയുന്നത്.

നിതിന്‍ ലൂക്കോസ് തന്നെയാണ് പകയുടെ രചനയും നിര്‍വ്വഹിച്ചത്. ബോളിവുഡിലും ഇതരഭാഷകളിലുമായി നിരവധി സിനിമകള്‍ക്ക് സൗണ്ട് ഡിസൈനിംഗ് നിര്‍വ്വഹിച്ചയാളാണ് നിതിന്‍. സജിന്‍ ബാബു സംവിധാനം ചെയ്ത അയാള്‍ ശശി, ജോണ്‍പോളിന്റെ അമ്പിളി എന്ന ചിത്രങ്ങളുടെ സൗണ്ട് ഡിസൈനിംഗ് നിര്‍വ്വഹിച്ചതും നിതിനാണ്.
ബേസിൽ പൗലോസ്, വിനിത കോശി, നിധിൻ ജോർജ്, ജോസ് കിഴക്കൻ, അതുൽ ജോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിലാഷ് നായർ, ജോസഫ് മാനിക്കൽ, മറിയക്കുട്ടി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അനുരാഗ് കശ്യപും രാജ് രചകൊണ്ടയുമാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് പക ഇഷ്ടപ്പെട്ട് അനുരാഗ് കശ്യപ് നിര്‍മ്മാണ പങ്കാളിയായി എത്തുന്നത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശ്രീകാന്ത് കബോത്തുവാണ് . അരുണിമ ശങ്കർ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു.


Click it and Unblock the Notifications