twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഏത് വര്‍ക്കൗട്ടായാലും ലാലേട്ടന്‍ കട്ടയ്ക്ക് നില്‍ക്കും, നൂറ് ശതമാനം ആത്മാര്‍ത്ഥതയാണ്: ഫിറ്റ്‌നെസ് ട്രെയിനര്‍

    By Midhun Raj
    |

    ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്താറുളള താരങ്ങളില്‍ ഒരാളാണ് മോഹന്‍ലാല്‍. സിനിമാത്തിരക്കുകള്‍ക്കിടെയിലും വര്‍ക്കൗട്ട് ചെയ്യാന്‍ അദ്ദേഹം സമയം കണ്ടെത്താറുണ്ട്. സിനിമകള്‍ക്ക് വേണ്ടിയുളള ലാലേട്ടന്‌റെ മേക്കോവറുകള്‍ മുന്‍പ് എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഈ പ്രായത്തിലും സിനിമകള്‍ക്കായി വേറിട്ട ലുക്കുകളിലാണ് താരം എത്താറുളളത്. ഒടിയനിലെ കഥാപാത്രത്തിനായി മുന്‍പ് അദ്ദേഹം ശരീരഭാരം കുറച്ചത് ശ്രദ്ധേയമായിരുന്നു.

    ഗ്ലാമറസായി നടി നോറ ഫത്തേഹി, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

    പിന്നീട് വീണ്ടും നടന്‍ തന്‌റെ ഫിറ്റ്‌നെസ് വീണ്ടെടുത്തിരുന്നു. അതേസമയം മോഹന്‍ലാലിന്‌റെ ഫിറ്റനെസ് രഹസ്യം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പേഴ്‌സണല്‍ ട്രെയിനര്‍ ഐനസ് ആന്റണി വെളിപ്പെടുത്തിയിരുന്നു. ഏത് വര്‍ക്കൗട്ടിലും ലാലേട്ടന്‍ കട്ടയ്ക്ക് നില്‍ക്കാറുണ്ടെന്ന് ഐനസ് പറയുന്നു.

    നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍

    നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ നരസിംഹത്തിന്‌റെ പോസ്റ്ററിലാണ് ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിച്ചുതുടങ്ങിയത്. ആ ലാലേട്ടന്‍ 27 വയസുളള എനിക്കൊപ്പം ഇന്നും ഓടും ഏത് വര്‍ക്കൗട്ടിലും കട്ടയ്ക്ക് നില്‍ക്കും. രാവിലെ ആറരയ്ക്ക് സെറ്റിലെത്തി രാത്രി ക്ഷീണിച്ച് ഇറങ്ങിയാലും ആഞ്ഞ് ഒരു നടപ്പെങ്കിലും നടന്നിട്ടേ അദ്ദേഹം വീട്ടിലേക്ക് പോകാറൂളളൂ.

    വീട്ടിലും ജിം സെറ്റ് ചെയ്തിട്ടുണ്ട്

    വീട്ടിലും ജിം സെറ്റ് ചെയ്തിട്ടുണ്ട്. ഒടിയന്‍ സിനിമയുടെ സമയത്താണ് ലാലേട്ടനെ പരിചയപ്പെടുന്നത്. പിന്നീട് കുഞ്ഞാലി മരക്കാര്‍ മുതല്‍ ട്രെയിനറായി ഒപ്പമുണ്ട്. ഓരോ സിനിമയെ കുറിച്ച് ലാലേട്ടന്‍ പറയുമ്പോഴും അതിലെ കഥാപാത്രമായി ലാലേട്ടന്‍ എങ്ങനെ വേണം എന്ന് ഞാന്‍ ഭാവനയില്‍ കാണും. ലൂസിഫറിലെ സ്റ്റീഫന് വേണ്ടി ബോഡി കുറച്ച് ഹാര്‍ഡ് ആക്കി.

    അതിലെ ഹിറ്റായ

    അതിലെ ഹിറ്റായ ആ കിക്ക് സീന്‍ പോസ്റ്ററിന് വേണ്ടി നന്നായി വര്‍ക്കൗട്ട് ചെയ്തു. ഇട്ടിമാണിയില്‍ തമാശ നിറഞ്ഞ ക്യാരക്ടറാണല്ലോ. അപ്പോള്‍ കുറച്ച് സ്ലിം ആക്കി. ദൃശ്യം 2വില്‍ ഒരു കൃഷിക്കാരന്‌റെ ശരീരത്തിന് ചേരുന്ന രീതിയിലുളള വര്‍ക്കൗട്ട് പ്ലാന്‍ ചെയ്തൂ. കൃത്യനിഷ്ടയാണ് അദ്ദേഹത്തിന്‌റെ പ്രത്യേകതയെന്നും ഐനസ് പറയുന്നു.

    ലാലേട്ടന് ഇഷ്ടമുളള ഭക്ഷണത്തെ കുറിച്ചും

    ലാലേട്ടന് ഇഷ്ടമുളള ഭക്ഷണത്തെ കുറിച്ചും ഐനസ് പറഞ്ഞു. റവ ദോശയും ചെമ്മീന്‍ കറിയും പോലെ ഒരുപാട് ഇഷ്ടമുളള സ്‌പെഷ്യല്‍ നാടന്‍ ഐറ്റങ്ങളുണ്ട്. ഫുഡി ആണെങ്കിലും എത്ര ഇഷ്ടമുളള ഭക്ഷണവും ചെറിയ അളവിലെ കഴിക്കൂ. അതുകൊണ്ട് ഇഷ്ടമുളളതൊന്നും ഒഴിവാക്കേണ്ട ലാലേട്ടാ കാലറി ബേണ്‍ ചെയ്താല്‍ മതി എന്ന് പറയും.

    100 ശതമാനം ആത്മാര്‍ത്ഥത

    100 ശതമാനം ആത്മാര്‍ത്ഥത, 110% സമയനിഷ്ട വര്‍ക്കൗട്ട് കാര്യത്തില്‍ അതാണ് ലാലേട്ടന്‍. ന്യൂട്രീഷനും ഡയറ്റും ശ്രദ്ധിക്കും. കാലുവേദന പേടിച്ച് ലോവര്‍ ബോഡി എക്‌സസൈസുകള്‍ ചെയ്യാന്‍ ചിലര്‍ മടിക്കാറുണ്ട്. വെയ്റ്റ് ലിഫ്റ്റിങ് പോലെ തന്നെ ലോവര്‍ ബോഡി അപ്പര്‍ ബോഡി എക്‌സര്‍സൈസുകളും ആസ്വദിച്ച് ചെയ്യും. ലാലേട്ടന് ഒരു ഷെയ്ക്ക് ഹാന്‍ഡ് കൊടുത്തൂനോക്കൂ. എത്ര ഡൗണ്‍ ആണെങ്കിലും നമ്മുടെ എനര്‍ജി ലെവല്‍ കുത്തനെ കുതിക്കും. അഭിമുഖത്തില്‍ ഐനസ് ആന്റണി പറഞ്ഞു.

    Read more about: mohanlal
    English summary
    trainer ainus antony reveals mohanlal's fitness secret
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X