ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമ ട്രാന്‍സ് ആണ്..! വെളിപ്പെടുത്തലുമായി ഫഹദ്..
ഛായാഗ്രാഹകന്‍ വേണുവിന്റെ സംവിധാനത്തില്‍ ജനുവരിയില്‍ തിയറ്ററുകളിലേക്ക് എത്തിയ കാര്‍ബണ്‍ ആണ് ഫഹദ് ഫാസിലിന്റെ ആ വര്‍ഷത്തെ ആദ്യ ചിത്രം. റിയലിസ്റ്റിക് സിനിമകളുമായി വന്ന് പ്രേക്ഷകരെ ഞെട്ടിക്കുന്ന രീതിയാണ് ഫഹദിനുള്ളത്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതല്‍ എന്നീ സിനിമകളെല്ലാം അതിനുദ്ദാഹരണങ്ങളാണ്.
ഫഹദ് ഫാസില്‍ അമല്‍ നീരദ് കൂട്ടുകെട്ടിലെത്തുന്ന വരത്തന്‍ ആണ് ചിത്രീകരണം പൂര്‍ത്തിയാക്കി ഈ വര്‍ഷം റിലീസിനൊരുങ്ങുന്ന സിനിമ. അമല്‍ നീരദിന്റെ ഉമസ്ഥതയിലുള്ള എഎന്‍പിയും ഫഹദ് ഫാസിലിന്റെ കീഴിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് 'വരത്തന്‍' നിര്‍മ്മിക്കുന്നത്. നസ്രിയയും ഫഹദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റൊരു സിനിമ കൂടി വരാന്‍ പോവുകയാണ്.

പ്രേക്ഷകര്‍ വലിയ ആകാംഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് ട്രാന്‍സ്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കുമെന്ന് ഫഹദ് പറഞ്ഞിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കൊടുത്ത അഭിമുഖത്തിലാണ് ഇക്കാര്യം ഫഹദ് വ്യക്തമാക്കിയിരിക്കുന്നത്. ചിത്രീകരണം ആരംഭിച്ചിരുന്നെങ്കിലും ഇനിയും 70 ദിവസത്തോളം ചിത്രീകരിക്കാനുണ്ട്.
റിലീസിനോട് അടുക്കുമ്പോള്‍ സിനിമയെ കുറിച്ച് എന്തെങ്കിലും കൂടുതല്‍ പറയാന്‍ കഴിയുമെന്നാണ് താരം പറയുന്നത്. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഒരു പുതുമ നിറഞ്ഞ സിനിമയായിരിക്കും ട്രാന്‍സ്. അമല്‍ നീരദാണ് സിനിമയുടെ ഛായഗ്രാകന്‍. ഫഹദ് നായകനാവുന്ന സത്യന്‍ അന്തിക്കാടിന്റെ സിനിമ ജൂലൈ 12 ന് ചിത്രീകരണം ആരംഭിക്കാന്‍ പോവുകയാണ്. നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക.


Click it and Unblock the Notifications